ഇന്ത്യൻ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 552 പോയിന്റ് അഥവാ 1.63 ശതമാനം ഇടിഞ്ഞു. എൻഎസ്‌ഇയുടെ നിഫ്റ്റി 159 പോയിൻറ് അഥവാ 1.6 ശതമാനം നഷ്ടം രേഖപ്പെടുത്തി 9,814 പോയിന്റിൽ എത്തി. ബിഎസ്ഇ മിഡ്കാപ്പ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾകാപ്പ് സൂചികയിൽ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വിപണി നഷ്ടത്തിലാകാൻ കാരണം ഈ അഞ്ച് ഘടകങ്ങൾ.
കൊവിഡ് -19 കേസുകളിലെ വർദ്ധനവ്
ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നത് നിക്ഷേപകരെയും സ്വാധീനിക്കും. കൊവിഡ് -19 കേസുകളുടെ എണ്ണത്തിൽ അതിവേഗ വർധനയാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിത്ത് ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതർ 333,008 പേരാണ്. മരണസംഖ്യ 9,500 കടന്നു.- ലോകത്തെ ഏറ്റവും കൂടുതൽ ബാധിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അതേസമയം, ലോകത്ത് ദിനംപ്രതി ഒരു ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്തു.
ദുർബലമായ ആഗോള സൂചനകൾ
കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെ ഭയന്ന് ഏഷ്യൻ ഓഹരികൾ തിങ്കളാഴ്ച ഇടറുകയും എണ്ണവില ഇടിയുകയും ചെയ്തത് നിക്ഷേപകരെ അപകടകരമായ നിക്ഷേപത്തിൽ നിന്ന് സുരക്ഷിതരാകാൻ പ്രേരിപ്പിച്ച ഘടകമാണ്. ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.3 ശതമാനം ചുരുങ്ങി. ജപ്പാനിലെ നിക്കി 0.7 ശതമാനം ഇടിഞ്ഞു. ഡോവ് ഫ്യൂച്ചേഴ്സ് 900 പോയിൻറുകൾ അല്ലെങ്കിൽ 3.5 ശതമാനത്തിൽ താഴെയായി.
സാമ്പത്തിക സൂചകങ്ങൾ
ഇന്ത്യയുടെ വ്യാവസായിക ഉൽപാദനം ഏപ്രിൽ മാസത്തിൽ 55.5 ശതമാനം ചുരുങ്ങി. കോവിഡ് -19നെ തുടർന്നുള്ള ലോക്ക്ഡൌൺ സാമ്പത്തിക പ്രവർത്തനങ്ങളെ മിക്കവാറും മരവിപ്പിച്ചു. വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) മാർച്ചിൽ 18.3 ശതമാനമായി ചുരുങ്ങി. വ്യാവസായിക സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഉത്പാദനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന സർക്കാർ കണക്കുകൾ പുറത്തുവിട്ടിട്ടില്ല, മുൻ മാസങ്ങളുമായി താരതമ്യം ചെയ്യരുതെന്ന മുന്നറിയിപ്പും നൽകി. മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയ് മാസത്തിൽ 3.21 ശതമാനം ഇടിഞ്ഞതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു.
ധനകാര്യ മേഖലയിൽ തിരിച്ചടി
നിഫ്റ്റി ബാങ്ക് സൂചിക 800 പോയിന്റിലധികം അഥവാ 4 ശതമാനത്തിൽ അധികം ഇടിഞ്ഞു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 4 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 3.5 ശതമാനം ഇടിഞ്ഞ് 9,753 ലെവലായി. പലിശ എഴുതിത്തള്ളൽ കേസ് ജൂൺ 17 നും എജിആർ കേസ് ജൂൺ 18 നും സുപ്രീം കോടതി (എസ്‌സി) പരിഗണിക്കും. ഈ രണ്ട് കേസുകളുടെയും ഫലം സാമ്പത്തിക മേഖലയെ, പ്രത്യേകിച്ച് ബാങ്കുകളെ ബാധിക്കും.
സാങ്കേതിക ഘടകങ്ങൾ
ഐസിഐസിഐ സെക്യൂരിറ്റീസിലെ ടെക്നിക്കൽ ഹെഡ് ധർമേഷ് ഷായുടെ അഭിപ്രായത്തിൽ ആഭ്യന്തര വിപണികൾ ആഗോള സൂചികകളുടെ അടിസ്ഥാനത്തിൽ വ്യതിചലിക്കും. നിഫ്റ്റി വീണ്ടും ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications