ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നെങ്കിലും സമീപകാലത്ത് താരതമ്യേന ശക്തമായ പ്രകടനത്തിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. ആഭ്യന്തരമായ അനുകൂല ഘടകങ്ങള്‍ക്കൊപ്പം കോര്‍പ്പറേറ്റ് കമ്പനികള്‍ പുറത്തുവിടുന്ന സെപ്റ്റംബര്‍ പാദഫലങ്ങള്‍ ഭേദപ്പെട്ട നിലവാരം രേഖപ്പെടുത്തുന്നതും ആഭ്യന്തര വിപണിക്ക് ഗുണകരമാകുന്നു. ഇതിനിടെ 5 വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച് മുന്നേറുന്ന 6 ഓഹരികളെയാണ് (1,000 കോടിയിലധികം വിപണി മൂല്യം) താഴെ കൊടുക്കുന്നത്.
എന്തുകൊണ്ട് പ്രാധാന്യം ?
ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് വീണ്ടും ഉയര്‍ന്ന നിലവാരത്തിലേക്ക് അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്ക്കുന്ന അവസരങ്ങളിലും വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനോടൊപ്പം മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും.
നല്വ സണ്‍സ് ഇന്‍വെസ്റ്റ്മെന്റ്സ്
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍ഡിംഗ്സ് കമ്പനിയാണ് നല്വ സണ്‍സ് ഇന്‍വെസ്റ്റ്മെന്റ്സ്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലെ നിക്ഷേപവും ധനപരിപാലനവുമാണ് മുഖ്യപ്രവര്‍ത്തനം. ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന് കീഴിലുള്ള സ്റ്റീല്‍ കമ്പനികളുടെ ഓഹരികളാണ് കൈവശമുള്ളത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ നല്വ സണ്‍സ് ഇന്‍വെസ്റ്റ്മെന്റ്സ് (BSE: 532256, NSE : NSIL) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 2,407 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച 2,503 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
രാമ സ്റ്റീല്‍ ട്യൂബ്സ്
സ്റ്റീല്‍ പൈപ്പുകളും ട്യൂബുകളും കാഠിന്യമേറിയ പിവിസി, ജിഐ പൈപ്പുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് രാമ സ്റ്റീല്‍ ട്യൂബ് ലിമിറ്റഡ്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ രാമ സ്റ്റീല്‍ ട്യൂബ്സ് (BSE: 539309, NSE : RAMASTEEL) ഓഹരിയില്‍ രേഖപ്പെടുത്തിയിരുന്ന ഉയര്‍ന്ന വില നിലവാരം 140 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 145.25 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ആനന്ദ് രാജ്
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ആനന്ദ് രാജ് ലിമിറ്റഡ്. ഡല്‍ഹിയില്‍ മാത്രം 30,000-ലധികം ഭവനങ്ങള്‍ നിര്‍മിച്ചു. പ്രത്യേക സാമ്പത്തിക മേഖലകള്‍, ഐടി പാര്‍ക്ക്, ഹോട്ടല്‍, വാണിജ്യ സമുച്ചയങ്ങള്‍, ഷോപ്പിങ് മാളുകളും ഒക്കെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ആനന്ദ് രാജ് (BSE: 515055, NSE : ANANTRAJ) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 110.90 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച 114.75 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ഭാരത് ബിജ്ലി
രാജ്യത്തെ മുന്‍നിര ഇലക്ട്രിക് എഞ്ചിനീയറിംഗ് കമ്പനികളിലൊന്നാണ് ഭാരത് ബിജ്ലി ലിമിറ്റഡ്. ട്രാന്‍സ്ഫോമറുകള്‍, മോട്ടോറുകള്‍ പോലെയുള്ള വ്യാവസായിക വൈദ്യുത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതികളുടെ നിര്‍മാണ കരാറുകളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഭാരത് ബിജ്ലീ (BSE: 503960, NSE : BBL) ഓഹരിയില്‍ രേഖപ്പെടുത്തിയിരുന്ന ഉയര്‍ന്ന നിലവാരം 2,364 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 2,409 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ശാന്തി ഗീയര്സ്
യന്ത്രസംവിധാനങ്ങളിലെ ഗീയര്‍, ഗീയര്‍ ബോക്സുകളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ശാന്തി ഗീയേര്സ് ലിമിറ്റഡ്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്യൂബ്സ് ഇന്‍വെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യയുടെ ഉപകമ്പനിയുമാണിത്. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ശാന്തി ഗീയര്സ് (BSE: 522034, NSE : SHANTIGEAR) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 378 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച 381 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
കമ്മിന്‍സ് ഇന്ത്യ
അമേരിക്കന്‍ ബഹുരാഷ്ട്ര എന്ജിന് നിര്‍മാണ കമ്പനിയുടെ രാജ്യത്തെ ഉപകമ്പനിയാണ് കമ്മിന്‍സ് ഇന്ത്യ. ഡീസല്‍/ ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍ എന്‍ജിനുകള്‍, ജനറേറ്ററുകള്‍, അനുബന്ധ ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുകയും ഇവയുടെ വില്പനാന്തര സേവനങ്ങളും നല്കുന്നു.
അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ കമ്മിന്‍സ് ഇന്ത്യ (BSE: 500480, NSE : CUMMINSIND) ഓഹരിയില്‍ രേഖപ്പെടുത്തിയിരുന്ന ഉയര്‍ന്ന നിലവാരം 1,289.40 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 1,292.70 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!



Click it and Unblock the Notifications