കെഎസ്എഫ്ഇ ചിട്ടികളിൽ പ്രത്യേകതകളുള്ള ചിട്ടിയാണ് മൾട്ടി ഡിവിഷൻ ചിട്ടി. നറുക്കിലൂടെ ഒരു വരിക്കാരന് മാസന്തോറും മുഴുവൻ തുകയും ലഭിക്കുന്നതിനാൽ കെഎസ്എഫ്ഇ ചിട്ടികളിൽ മൾട്ടി ഡിവിഷൻ ചിട്ടികൾക്ക് ആരാധകരേറേയുണ്ട്.
ദീര്‍ഘകാല മള്‍ട്ടി ഡിവിഷൻ ചിട്ടികൾ നിർത്തലാക്കിയതോടെ കെഎസ്എഫ്ഇ 60 മാസം വരെയുള്ള മൾട്ടി ഡിവിഷൻ ചിട്ടികളാണ് അവതരിപ്പിക്കുന്നത്. ഇക്കാലയളവിൽ കുറഞ്ഞ മാസ അടവിൽ വലിയൊരു തുക സ്വന്തമാക്കാൻ സാധിക്കുന്ന ഹ്രസ്വകാല മൾട്ടി ഡിവിഷൻ ചിട്ടികൾ നിരവധിയുണ്ട്.
ഉടൻ ആരംഭിക്കാനിരിക്കുന്ന 6 ലക്ഷം രൂപയുടെ ചിട്ടി പരിചയപ്പെടാം. ഏത് ശാഖയിൽ നിന്ന് ചിട്ടി ചേരാം എന്നും പരിശോധിക്കാം.
ചിട്ടി വിശദാംശം
60 മാസ കാലയളവുള്ള 10,000 രൂപ പരമാവധി മാസ അടവ് വരുന്ന 6 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണിത്. 60 മാസ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 35 ശതമാനമാണ്.
ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,750 രൂപയാണ് മാസ അടവ് വരുന്നത്. മാസത്തിൽ 10,000 രൂപയ്ക്കും 7,750 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നവര്‍ക്ക് ചേരാൻ പറ്റിയ ചിട്ടിയാണിത്.
എത്ര തുക ലഭിക്കും
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ 4 പേർക്ക് ചിട്ടി പണം ലഭിക്കും. നറുക്ക് ലഭിക്കുന്ന ഒരാൾക്ക് കെഎസ്എഫ്ഇയുടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും മറ്റുള്ളവർക്ക് ലേലത്തിൽ ചിട്ടി വിളിച്ചെടുക്കാനും സാധിക്കും.
നറുക്കിൽ ചിട്ടി ലഭിക്കുന്ന വ്യക്തിക്ക് 5,70,000 രൂപ ലഭിക്കും. 35 ശതമാനം കിഴിവിൽ ചിട്ടി വിളിച്ചാൽ 3.90 ലക്ഷം രൂപ ലഭിക്കും.
ചിട്ടി ലഭിക്കുന്നവർ ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ നൽകണം. ചിട്ടിയുടെ ഫോർമാൻ കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും 236 രൂപയോളം ഡോക്യുമേന്റേഷൻ ചാർജും വരും.
ഫോർമാൻ കമ്മീഷൻ
ചിട്ടി തുകയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. 6 ലക്ഷത്തിന്റെ ചിട്ടിയിൽ 30,000 രൂപ ഫോർമാൻസ് കമ്മീഷൻ വരും.
ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടി. 5,400 രൂപ ചിട്ടി സ്വന്തമാക്കുന്നൊരാൾ ജിഎസ്ടിയായി നൽകണം.
10-20 മാസത്തിനുള്ളിൽ 5 ലക്ഷം
6 ലക്ഷത്തിന്റെ ഹ്രസ്വകാല മൾട്ടി ഡിവിഷൻ ചിട്ടിയിൽ 8-10 മാസം വരെ 35 ശതമാനം ലേല കിഴിവില്‍ ചിട്ടി ലേലം നടക്കാം. തുടർന്നുള്ള മാസങ്ങളിൽ ലേലം വിളി ആരംഭിക്കുമ്പോൾ 10-20 മാസത്തിനുള്ളിൽ 4.50 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലുള്ള സംഖ്യ സ്വന്തമാക്കാൻ സാധിക്കും.
ജാമ്യ വ്യവസ്ഥകളറിയാം
ചിട്ടിയിൽ നിന്ന് ലേലം വിളിച്ചെടുത്ത തുക കാലാവധിക്ക് മുൻപ് പിൻവലിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്. ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്‍.
ലേലം വിളിച്ചെടുത്ത തുകയിൽ മേൽ ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചിട്ടിയിലേക്ക് അടച്ച തുകയിൽ നിന്ന് ബാക്കി അടയ്ക്കാനുള്ള തുക കുറച്ചാലാണ് മേൽ ബാധ്യത ലഭിക്കുന്നത്.
എവിടെ ചിട്ടി ലഭിക്കും
കെഎസ്എഫ്ഇ തൃശൂർ വടക്കാഞ്ചേരി ശാഖയിലാണ് 60 മാസ കാലയളവുള്ള 6 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിക്കുന്നത്. 2023 ഏപ്രിൽ മാസത്തിൽ ചിട്ടി ആരംഭിക്കും.
കെഎസ്എഫ്ഇ പുതുതായി ആരഭിക്കുന്ന ചിട്ടികളുടെ വിശദാംശങ്ങൾ ksfeonline.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
