വലിയ ജനസംഖ്യയും വളരുന്ന സമ്പദ് വ്യവസ്ഥയും ഉള്ള രാജ്യമാണ് ഇന്ത്യ. പണം ലാഭിക്കാനും സമ്പാദ്യം വളർത്താനും ആഗ്രഹിക്കുന്ന ആളുകൾക്ക് വിവിധ നിക്ഷേപ പദ്ധതികളും വിപണിയിലുണ്ട്. റിസ്കെടുക്കാൻ താൽപ്പര്യമുള്ള നിക്ഷേപകർക്ക് ഏറ്റവും നല്ലത് ഓഹരി വിപണിയാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ ഓഹരി വിപണിയിൽ നിന്നും വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.
ലാഭ നഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഓഹരി വിപണിയിൽ ഒരു കമ്പനിയുടെ മൂല്യത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. കമ്പനി ബിസിനസിൽ നേട്ടം കൊയ്യുമ്പോൾ ഓഹരി വിലയും ഉയരും. അങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ നേട്ടം ഓഹരിയിലുണ്ടാക്കുന്ന കമ്പനികളാണ് മൾട്ടിബാഗർ കമ്പനികളെന്ന് എല്ലാവർക്കും അറിയാം.

കഴിഞ്ഞ ഒരു വർഷത്തിനിടെ 500 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ഐടി കമ്പനിയാണ് ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. എങ്ങനെയാണ് കമ്പനിയുടെ വളർച്ചയെന്നും ഓഹരിയിലുണ്ടായ മാറ്റത്തെക്കുറിച്ചും വിശദമായി പരിശോധിക്കാം.
ഓഹരിയിൽ നേട്ടം
ഇന്നലെ, അതായത് മാർച്ച് 5ന് ഹരിയാന സർക്കാറിൽ നിന്നും പുതിയ കരാർ ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡിന് ലഭിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ളതാണ് കരാർ. ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഈ പദ്ധതി അടുത്ത 6 മാസത്തിനുള്ളിൽ പൂർത്തായാക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഹരിയാന സർക്കാറിൽ നിന്നും കരാർ ലഭിച്ചതിന് പിന്നാലെ വലിയ നേട്ടം ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡിന് ഓഹരി വിപണിയിലുണ്ടാക്കാൻ സാധിച്ചു. ഓഹരി വില 4.24 ശതമാനം ഉയർന്ന് 2269 രൂപയിലെത്തി.
സഹകരണം എയു സ്‌മോൾ ഫിനാൻസ് ബാങ്കുമായി
യാത്ര പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ ആളുകൾക്കും ഓപ്പൺ ലൂപ്പ് എൻസിഎംസി കാർഡുകൾ വിതരണം ചെയ്യുക എന്നതാണ് ഓറിയോൺപ്രോ ചെയ്യുന്നത്. സംരംഭത്തിന്‍റെ സാങ്കേതിക പങ്കാളി എന്ന നിലയിൽ ഓറിയോൺപ്രോ, കാർഡ് ഇഷ്യൂവിനുള്ള ബാങ്കിംഗ് പങ്കാളിയായ എയു സ്‌മോൾ ഫിനാൻസ് ബാങ്കുമായി സഹകരിക്കുകയും ചെയ്യും.

ഒരു വർഷത്തിനിടെ 552.04 ശതമാനം നേട്ടം
5,580 കോടി രൂപ മാർക്കറ്റ് ക്യാപ് ഉള്ള ഈ സ്മോൾ ക്യാപ് കമ്പനി ഒരു വർഷം കൊണ്ട് 552.04 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി.
2023 മാർച്ച് മൂന്നാം തീയ്യതി 342 രൂപയായിരുന്നു ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡിന്‍റെ ഓഹരി വില. എന്നാൽ മെയ് 12ആം തീയ്യതിയോടെ വില 500 കടന്നു. പിന്നീടുള്ള മാസങ്ങളിലും വലിയ മുന്നേറ്റമാണ് ഓഹരി വിപണിയിൽ കമ്പനി കാഴ്ചവെച്ചത്. സെപ്തംബർ മാസത്തിൽ ഓഹരി വില 1000 രൂപയും ഒക്ടോബർ മാസത്തിൽ ഓഹരി വില 1,500 രൂപയും കടന്നു. ഡിസംബർ മാസത്തിലാണ് ഓഹരി 2000 കടക്കുന്നത്.
നിലവിലെ ഓഹരി വില 2,224
2,224.25 രൂപയാണ് നിലവിലെ( 2024 മാർച്ച് 05 ) ഓഹരി വില. 2,450 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉർന്ന ഓഹരി വില. 2024 സാമ്പത്തിക വർഷത്തിൽ മികച്ച ത്രൈമാസ ഫലങ്ങൾ കമ്പനി റിപ്പോർട്ട് ചെയ്യുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. നിലവിലെ ഡിവിഡന്‍റ് പേഔട്ട് അനുപാതം 5.86 ശതമാനമാണ്.
ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്.
ബാങ്കിംഗ്, മൊബിലിറ്റി, പേയ്‌മെന്‍റുകൾ, സർക്കാർ മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു നൂതന സാങ്കേതിക പരിഹാര കമ്പനിയാണ് ഓറിയോൺപ്രോ സൊല്യൂഷൻസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
