ഓഹരികളിൽ നിക്ഷേപിക്കുവാൻ താത്പര്യം പ്രകടിപ്പിക്കുന്നവർ കുറഞ്ഞ നിരക്കുള്ള പെന്നി സ്റ്റോക്കുകളിലാണ് പെട്ടെന്ന് ആകർഷകരാവുന്നത്. എന്നാൽ ഉയർന്ന നേട്ടം നൽകുന്ന പെന്നി സ്റ്റോക്കുകൾ നിങ്ങൾക്ക് ഒരു അസറ്റായിരിക്കും. അത്തരത്തിൽ പെന്നി സ്റ്റോക്കിൽ നിന്ന് മൾട്ടിബാഗറായി മാറിയ ഓഹരികളാണ് ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡ്. ഈ കമ്പനിയാണ് ടെലിവിഷൻ ബ്രാൻഡായ SAB ടിവി സ്ഥാപിച്ചത്.
ഈ ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപനത്തിൻ്റെ ഓഹരികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകി. വെറും ഒരു വർഷം കൊണ്ടാണ് ഈ വലിയ നേട്ടം സൃഷ്ടിക്കാൻ കമ്പനിയുടെ ഓഹരികൾക്ക് സാധിച്ചത്. അതായത് 2024ൻ്റെ തുടക്കത്തിൽ ഒരു ഓഹരിക്ക് 3.75 രൂപയായിരുന്നു വില. പക്ഷേ 2025 ഫെബ്രുവരിയിൽ എത്തിയപ്പോൾ 390 രൂപയിലേക്ക് ഓഹരി വില കുതിച്ചു. ഇവിടെ നിങ്ങൾ 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഈ ഒരു വർഷം കൊണ്ട് അത് 1.04 കോടിയായി വളരുമായിരുന്നു.
ഇതൊരു ചെറിയ കുതിപ്പല്ല. ഇത്രയും വേഗത്തിൽ നേട്ടം കൊയ്യുന്ന ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്കിൻ്റെ ഓഹരികൾ വാങ്ങുന്നില്ലേ..? അതിനു മുന്നേ ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്കിനെ കുറിച്ച് വിശദമായി പരിശോധിക്കാം..
എന്താണ് ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡ്?
മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകളിൽ ശക്തമായ സാന്നിധ്യമുള്ള ടെലിവിഷൻ നെറ്റ്‌വർക്കാണിത്. സംഗീത ആൽബങ്ങൾ, ഓഡിയോ ബുക്കുകൾ, പോഡ്‌കാസ്റ്റുകൾ, ഇൻ്റർനെറ്റ് ബ്രോഡ്‌കാസ്റ്റിംഗ് തുടങ്ങി ഹ്രസ്വവും ദൈർഘ്യമേറിയതുമായ കണ്ടന്റ് ഫോർമാറ്റുകളാണ് കമ്പനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ഓഹരി വില
ഫെബ്രുവരി 1 ശനിയാഴ്ച നടന്ന കേന്ദ്ര ബജറ്റിനു ശേഷം സ്റ്റോക്ക് മാർക്കറ്റിൽ ഇടിവുണ്ടായി. ഇതിന്റെ ഭാഗമായി ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡിൻ്റെ ഓഹരികൾ 5% ഇടിഞ്ഞ് 386.80 ൽ ക്ലോസ് ചെയ്തു. ബി.എസ്.ഇയുടെ ഡാറ്റ പ്രകാരം, 2024 ഡിസംബർ 12ന് ഈ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,197.70 രൂപയിലെത്തി.
അതേ സമയം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 41.57 രൂപയിൽ എത്തിയത് 2024 ഏപ്രിൽ 2-നായിരുന്നു. ഫെബ്രുവരി 1ലെ കണക്ക് പ്രകാരം ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്‌വർക്കിൻ്റെ വിപണി മൂലധനം 981.43 കോടിയാണ്.
ഓഹരി വിലയിലെ കയറ്റിറക്കങ്ങൾ....
ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്ക് ഒരു മാസത്തിനുള്ളിൽ അപ്രതീക്ഷിത നഷ്ടങ്ങളിലേക്ക് വീണിരുന്നു. ഏകദേശം 70 ശതമാനമായിരുന്നു ഓഹരികളിൽ നഷ്ടമുണ്ടായത്. കഴിഞ്ഞ ആറ് മാസത്തിനിടെ, ഈ മൾട്ടിബാഗർ സ്റ്റോക്കിന് ഏകദേശം 2 ശതമാനം നഷ്ടം വരികയും അത് പൂജ്യം വരുമാനത്തിലേക്ക് എത്തുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഡെലിവർ ചെയ്ത മൾട്ടിബാഗർ സ്റ്റോക്കുകളിൽ ഒന്നാണ് ശ്രീ അധികാരി ബ്രദേഴ്സ് ഷെയറുകൾ. ഈ കാലയളവിൽ 800 ശതമാനത്തോളമാണ് ഓഹരികൾ ഉയർന്നത്. ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 29,950 ശതമാനം ഉയർന്നു എന്നതും ശ്രദ്ധേയമാണ്.
2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 5.40 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 8.97 ലക്ഷമായി കുറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
