ഇത്തവണ ബമ്പര്‍ ഡിവിഡന്റ്? ബാങ്ക് പലിശയേക്കാള്‍ ആദായം നല്‍കുന്ന കമ്പനി ഏതെന്ന് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ ഫലം ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ, ചില കമ്പനികള്‍ ഓഹരിയുടമകള്‍ക്കായി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ നിലവിലെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ ആദായം ഡിവിഡന്റ് ഇനത്തില്‍ നല്‍കുന്ന ഒരു കമ്പനിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിനെ സംബന്ധിച്ച വിവരണമാണിത്. നിലിവലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ 5.5 ശതമാനമെന്ന നിരക്കിലുളളപ്പോള്‍ 12.5 ശതമാനം വരെ ഡിവിഡന്റ് യീല്‍ഡുള്ള പ്രമുഖ പൊതുമേഖല സ്ഥാപനത്തെ കുറിച്ചാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഡിവിഡന്റ്

ഡിവിഡന്റ്

ഒരു കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നുള്ള വിഹിതം അതിന്റെ ഓഹരി ഉടമകള്‍ക്ക് കൈമാറുന്നതാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ രീതിയില്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ എന്ന രൂപത്തിലാവും സ്റ്റോക്ക് ഡിവിഡന്റ് നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. ഡിവിഡന്റ് എങ്ങനെ, എപ്പോള്‍, എത്രമാത്രം നല്‍കുന്നു എന്നതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കമ്പനി മാനേജ്‌മെന്റിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് വിലയിരുത്താനാവും.

ഡിവിഡന്റ് യീല്‍ഡ്

ഡിവിഡന്റ് യീല്‍ഡ്

നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. അതായത്, ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്.

Also Read: 90 രൂപയുടെ ഈ പവര്‍ സ്റ്റോക്ക് നോക്കിക്കോളൂ; 30 % വരെ നേട്ടം ലഭിക്കാംAlso Read: 90 രൂപയുടെ ഈ പവര്‍ സ്റ്റോക്ക് നോക്കിക്കോളൂ; 30 % വരെ നേട്ടം ലഭിക്കാം

നേട്ടം രണ്ടു രീതിയില്‍

നേട്ടം രണ്ടു രീതിയില്‍

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, അധിക വരുമാനം നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.

Also Read: ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15 % നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌Also Read: ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15 % നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌

കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, മഹാരത്‌ന പദവിയുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 1975-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2020-ലെ കണക്കുകള്‍ പ്രകാരം കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയില്‍് 352 ഖനികളുണ്ട്. ഇന്ത്യയിലെ മൊത്തം കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കമ്പനിയാണ്. രാജ്യത്ത് കല്‍ക്കരി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരെയൊരു കമ്പനിയാണ് കോള്‍ ഇന്ത്യ. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി ഇനത്തിലുള്ള കല്‍ക്കരികള്‍ കമ്പനി നിര്‍മിക്കുന്നു.കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്.

കഴിഞ്ഞ വര്‍ഷം 12.5 രൂപ

കഴിഞ്ഞ വര്‍ഷം 12.5 രൂപ

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച 2021 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 12.5 രൂപയാണ് കോള്‍ ഇന്ത്യ ലാഭവിഹിതമായി നല്‍കിയിട്ടുള്ളത്. 2020 നവംബറിലും 2021 മാര്‍ച്ചിലും രണ്ട് ഘട്ടങ്ങളിലായി 7 രൂപയും 5 രൂപ വീതവുമാണ് ലാഭവിഹിതം കൈമാറിയത്. ഇന്നത്തെ കോള്‍ ഇന്ത്യയുടെ ഓഹരികളുടെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ അത് 8 ശതമാനത്തിലേറെയാണ് ഡിവിഡന്റ് യീല്‍ഡ് കാണിക്കുന്നത്. നിലവില്‍ ബാങ്കുകളില്‍ നിക്ഷേപത്തിന് ലഭിക്കുന്ന 5.5 ശതമാനം പലിശയുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ച ആദായമാണിത്.

ഇത്തവണ അതുക്കും മേലെ?

ഇത്തവണ അതുക്കും മേലെ?

2022 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇതുവരെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കമ്പനി ഈ വര്‍ഷത്തെ സാമ്പത്തിക ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സമീഭാവിയില്‍ സാധ്യത വളരെയേറെയാണ്. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി പരിഹരിക്കുന്ന ലക്ഷ്യമിട്ട് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭവിഹിതം ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കില്‍ ഉയര്‍ന്ന തോതിലുള്ള ഡിവിഡന്റ് ഇത്തവണ പ്രഖ്യാപിക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്.

പ്രവര്‍ത്തനഫലം

പ്രവര്‍ത്തനഫലം

അടുത്തിടെ പ്രഖ്യാപിച്ച പ്രവര്‍ത്തന ഫലങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. എങ്കിലും ഇനി വരുന്ന സാമ്പത്തിക പാദങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 159 രൂപ നിലവാരത്തിലാണ് കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 203 രൂപയാണ് കമ്പനിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന ഓഹരി വില. ഒക്ടോബര്‍ 6-ന് ആണ് ഇത് രഖപ്പെടുത്തിയത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

This PSU Stock Coal India Dividend Yield Attractive Than Bank Deposit Rates

This PSU Stock Coal India Dividend Yield Attractive Than Bank Deposit Rates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X