A Oneindia Venture

ഈ പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ടുണ്ടോ? 9 സേവനങ്ങളുടെ നിരക്ക് പരിഷ്കരിച്ചു; ഇനി അധിക നിരക്ക്

ഒരു ബാങ്ക് അക്കൗണ്ട് എടുക്കൽ സൗജന്യവും എളുപ്പവുമാണെങ്കിലും ഇത് മുന്നോട്ട് കൊണ്ടു പോകൽ അത്ര എളുപ്പമല്ല. ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തുക മുതൽ എടിഎം ഇടപാട്, പണം അയക്കൽ തുടങ്ങി വിവിധ ഇടപാടുകൾ ബാങ്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുണ്ട്.ബാങ്ക് അക്കൗണ്ടിൽ ഇതിനായുള്ള തുക ഉണ്ടെങ്കിൽ മാത്രമെ ബാങ്ക് അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ.

ഇതിനാൽ ഓരോ ബാങ്ക് അക്കൗണ്ട് ഉടമകളും ബാങ്കുകളുടെ വ്യത്യസ്ത നിരക്കുകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഈ ആഴ്ചയാണ് 9 സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചത്. ഇതിന്റെ വിശദാംശങ്ങളാണ് ചുടെ നോക്കുന്നത്. 

ഏതൊക്കെ സേവനങ്ങൾ

ഏതൊക്കെ സേവനങ്ങൾ

പുതുവര്‍ഷത്തില്‍ 9 സേവനങ്ങള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ പുതുക്കുകയാണ് പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. ചില നോൺ-ക്രെഡിറ്റ്, നോൺ-ഫോറെക്‌സ് അനുബന്ധ സേവനങ്ങൾക്കുള്ള നിരക്കുകളാണ് കാനറ ബാങ്ക് പരിഷ്കരിച്ചത്. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 3 മുതലാണ് നിലവില്‍ വരുന്നത്. ചെക്ക് റിട്ടേണ്‍, ഇസിഎസ് ഡെബിറ്റ് റിട്ടേണ്‍ ചാര്‍ജുകള്‍, ശരാശരി പ്രതിമാസ മിനിമം ബാലന്‍സ് പരിപാലിക്കാത്തതിനുള്ള പിഴ, എടിഎം പണമിടപാട്, പണമയക്കല്‍, ഇന്റര്‍നെറ്റ്- മൊബൈല്‍ ബാങ്കിംഗ്, മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങളുടെ നിരക്കുകളാണ് ഉയരുന്നത്.

ചെക്ക് മടങ്ങിയാൽ

ചെക്ക് മടങ്ങിയാൽ

ടെക്‌നിക്കാല്‍ കാരണം കൊണ്ട് ചെക്ക് മടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കില്ല. 1000 രൂപയില്‍ താഴെയുള്ള ചെക്ക് മടങ്ങിയാല്‍ 200 രൂപയും 1000 രൂപ മുതല്‍ 10 ലക്ഷം രൂപയില്‍ താഴെയുള്ള തുകയുടെ ചെക്ക് മടങ്ങിയാല്‍ 300 രൂപയും പിഴ ഈടാക്കും. 10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ള ചെക്കാണെങ്കില്‍ 500 രൂപ 1 കോടിക്ക് മുകളിലുള്ള ചെക്കാണെങ്കില്‍ 2,000 രൂപ എന്നിങ്ങനെയാണ് നിരക്ക്. 

മിനിമം ബാലൻസ്

മിനിമം ബാലൻസ്

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സംബന്ധിച്ചാണ് മറ്റൊരു പ്രധാന മാറ്റം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കു.ം. ഗ്രാമ പ്രദേശങ്ങളിലെ കാനറ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ മാത്രമാണ് മിനിമം ബാലന്‍സ് ആവശ്യമുള്ളൂ.

സെമി അര്‍ബന്‍ മേഖലകളില്‍ 1000 രൂപയും അര്‍ബന്‍ മെട്രോ നഗരങ്ങളില്‍ 2000 രൂപയും മിനിമം ബാലന്‍സായി കരുതണം. ഈ തുക സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പ്രദേശം അനുസരിച്ച് 25 രൂപയ്ക്കും 45 രൂപയ്ക്കും ഇടയിലുള്ള പിഴ ഈടാക്കും. ഇതിനൊപ്പം ജിഎസ്ടിയും നല്‍കണം. 

പേർ ചേർക്കുന്നതിന്

പേർ ചേർക്കുന്നതിന്

ജിഎസ്ടി ബാങ്ക് അക്കൗണ്ടില്‍ ഒരാളുടെ പേര് ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ചാര്‍ജ് ഈടാക്കും. 100 രൂപയും ജിഎസ്ടിയും ഇതിനായി നല്‍കണം. ഓണ്‍ലൈന്‍ വഴിയുള്ള ഈ സേവനം സൗജന്യമായി തുടരും. ഇതോടൊപ്പം ബാങ്ക് അക്കൗണ്ടില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, മറ്റു വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിനും നിരക്ക് ഈടാക്കും. 50 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. 

എടിഎം ചാർജുകൾ

എടിഎം ചാർജുകൾ

ഒരു പേജിൽ 40 എൻട്രികൾ അല്ലെങ്കിൽ അടങ്ങിയ ഒരു ലെഡ്ജർ പേജിന് 125 രൂപയും ജിഎസ്ടിയും കാനറ ബാങ്ക് ഈടാക്കും. ത്രൈമാസ അടിസ്ഥാനത്തിൽ ആയിരിക്കും ഇവ ഈടാക്കുക. എടിഎം ഇടപാടുകള്‍ക്ക് വന്ന മാറ്റം ഇങ്ങനെയാണ്. മാസത്തില്‍ നാല് എടിഎം ഇടപാടുകള്‍ സൗജന്യമായി തുടരും. ഇതിന് ശേഷം ഓരോ ഇടപാടിനും 5 രൂപ ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X