90 രൂപയുടെ ഈ പവര്‍ സ്റ്റോക്ക് നോക്കിക്കോളൂ; 30 % വരെ നേട്ടം ലഭിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ വിപണിയുടെ തിരിച്ചുവരവിന്റെ സൂചനകളഅ# നല്‍കി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റിയിലെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലൈയിന്‍ റോഷ്യോ മികച്ച തോതിലാണ്. മാര്‍ക്കറ്റിന്റെ മിക്ക മേഖലകളിലും നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം തുടരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ഇതിനിടെ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ കാപ്പ് കമ്പനിയുടെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി. സമീപ കാലയളവിലേക്ക് ഈ ഓഹരിയില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്നും അവരുടെ റിപ്പോര്‍ട്ടല്‍ സൂചിപ്പിക്കുന്നു.

സിഇഎസ്സി

സിഇഎസ്സി (BSE:500084, NSE: CESC)

ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിൻ്റെ കീഴിൽ കൊൽക്കത്ത ആസ്ഥാനമായുള്ള പ്രമുഖ ഊർജ ഉത്പാദക കമ്പനിയാണ് സിഇഎസ് സി ലിമിറ്റഡ്. കൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷൻ എന്നതിൻ്റെ ചുരുക്കരൂപമാണ് സിഇഎസ് സി. കൽക്കട്ട മെട്രോപോളിറ്റൻ നഗരത്തിൻറെ 567 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതി വിതരണം ചെയ്യുന്നതാണ് മുഖ്യ പ്രവർത്തനം. സ്വന്തമായുള്ള നാല് തെർമൽ പവർ സ്റ്റേഷനുകൾ നിന്നായി 1,225 മെഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനശേഷിയുണ്ട്. ഒപ്പം 20 മെഗാവാട്ടിൻ്റെ ഗ്യാസ് ടർബൈനും കമ്പനിക്കുണ്ട്. ഇത് ഉപഭോഗം കുത്തനെ ഉയർന്ന സ്ഥിതിയിൽ എത്തുമ്പോഴുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

പുതിയ മേഖലകളിലേക്ക്

പുതിയ മേഖലകളിലേക്ക്

അടുത്തിടെ കമ്പനി പുനരുപയോഗ ഊർജ്ജത്തിൻ്റെ മേഖലയിലേക്കും കടന്നിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഗുജറാത്തിലും രാജസ്ഥാനിലും സൗരോർജ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, 236 മെഗാവാട്ട് ശേഷിയുടെ ജലവൈദ്യുതി പദ്ധതിയും അരുണാചൽ പ്രദേശിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ വ്യാവസായികവും അല്ലാത്തതുമായ 30 ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിക്ക് സ്വന്തമായുള്ളത്.

Also Read: ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15 % നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌Also Read: ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15 % നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌

അനുകൂല ഘടകങ്ങൾ

അനുകൂല ഘടകങ്ങൾ

നവീന സാങ്കേതികവിദ്യകൾ, വിതരണത്തിലും പ്രവർത്തനക്ഷമതയിലും പ്രയോജനപ്പെടുത്തി കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇതിൻ്റെ ഭാഗമായി നിർമിത ബുദ്ധി (AI), മെഷീൻ ലേണിങ്, ഇൻറർനെറ്റ് ഓഫ് തിങ്സ് (IoT) പോലുള്ള സാങ്കേതികവിദ്യകൾ തൽസമയ ഊർജ്ജ വിതരണത്തിനും പരിശോധനകൾക്കായി ഉപയോഗപ്പെടുത്തുന്നു. സ്മാർട്ട് മീറ്ററുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗ്രിഡ് സംവിധാനങ്ങളിലും കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു.

വളര്‍ച്ച ലക്ഷ്യം

വളര്‍ച്ച ലക്ഷ്യം

ഇടക്കാലയളവിൽ ത്വരിത വളർച്ച ലക്ഷ്യമാക്കി കമ്പനി, ചില വിതരണ കമ്പനികളെ ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ട്. കൊൽക്കത്ത നഗരത്തിലെ വൈദ്യുതി വിതരണത്തിനുള്ള ലൈസൻസിങ്ങിലെ സ്വകാര്യവൽക്കരണം കമ്പനിയുടെ വളർച്ചയിൽ കൂടുതൽ ഗുണകരമാകും. കൊൽക്കത്ത നഗര പ്രദേശം തന്നെയായിരിക്കും കമ്പനിയുടെ വളർച്ചയുടെ മുഖ്യപങ്കും വഹിക്കുക. ഇതു കൂടാതെ ഇലക്ട്ടിക് വാഹനങ്ങളുടെ ചാർജിങ്ങ് പോലുള്ള സാധ്യതകളും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിനു വേണ്ട മൈക്രോ ഗ്രിഡ് കമ്പനി തയ്യാറാക്കുന്നു. പ്രധാന ഉപഭോക്താക്കൾക്കായി മൂല്യവർധിത സേവനങ്ങൾ നൽകുന്നതിലും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.

ഇലക്ട്രിക് വാഹന ചാർജിങ്

ഇലക്ട്രിക് വാഹന ചാർജിങ്

നിലവിൽ മൂന്നിടങ്ങളായി പൊതുജനങ്ങൾക്കു വേണ്ടി ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ വിപുലമാക്കാനും പദ്ധതി തയ്യാറാക്കുന്നു. കമ്പനിയുടെ സാമൂഹിക പാരിസ്ഥിതിക പരിപാലനത്തിനുള്ള റാങ്കിങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജത്തിൻ്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും മേഖലയിൽ കമ്പനി ശ്രദ്ധയർപ്പിക്കാൻ ആരംഭിച്ചതോടെയാണ് ഇഎസ്ജി റാങ്കിംഗിൽ മുന്നേറ്റം ഉണ്ടായത്.

Also Read: ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌Also Read: ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌

ലക്ഷ്യവില 120

ലക്ഷ്യവില 120

നിലവിൽ 91 രൂപ നിലവാരത്തിലാണ് സി ഇഎസ് സിയുടെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെനിന്നും 33 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. അതായത്, സമീപഭാവിയിലേക്ക് 120 രൂപ ലക്ഷ്യമിട്ട് കമ്പനിയുടെ ഓഹരികൾ വാങ്ങാമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് അവരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.

Also Read: ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

This Small Cap Power Stock CESC May Give 30 Percent gain For Short Term

This Small Cap Power Stock CESC May Give 30 Percent gain For Short Term
Story first published: Wednesday, November 24, 2021, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X