ഈ വര്‍ഷം 200% നേട്ടം, ഇനിയുള്ള 3 മാസത്തില്‍ 50% ലാഭം കൂടി ഈ കുഞ്ഞന്‍ സ്റ്റോക്ക് നല്‍കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വിപണികളില്‍ വെള്ളിയാഴ്ച കടുത്ത തിരിച്ചടിയാണ് ഉണ്ടായത്. കോവിഡ് വ്യാപനം വീണ്ടും ഭീഷണിയാകുന്നതും പുതിയ വൈറസ് വകഭേദത്തിലെ ആശങ്കകളേയും തുടര്‍ന്ന് ആഗോള വിപണികളില്‍ നേരിട്ട തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇവിടുത്തെ പ്രധാന സൂചികകളിലും ഇടിവുണ്ടായത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം തിരുത്തലുകള്‍ വിപണിക്ക് ഗുണകരമാണ്. വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്ന മിക്ക പ്രമുഖ ഓഹരികളും തിരുത്തലുകള്‍ നേരിട്ട് നിക്ഷേപയോഗ്യമായ വിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ 3 മാസത്തിനുള്ളില്‍ 48 ശതമാനം നേട്ടം ലക്ഷ്യമാക്കി വാങ്ങാന്‍ പരിഗണിക്കാവുന്ന ഒരു സ്‌മോള്‍കാപ്പ് ഓഹരി നിര്‍ദേശിച്ച് പ്രമുഖ ഓഹരി വിപണി വിദഗധനും ചോയ്‌സ് ബ്രോക്കിങ്ങിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത് ബഗഡിയ രംഗത്തെത്തി.

 

സത്ലജ് ടെക്‌സ്‌റ്റൈല്‍സ്

സത്ലജ് ടെക്‌സ്‌റ്റൈല്‍സ് (BSE:532782, NSE: SUTLEJTEX)

പരുത്തിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും വസ്ത്രങ്ങളും നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനമാണ് സത്‌ലജ് ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സാരികള്‍, ബെഡ്ഷീറ്റുകള്‍, ടവ്വല്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ കോട്ടണ്‍ തുണിത്തരങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. നെയ്‌തെടുക്കുന്ന വിവിധതരം തുണിത്തരങ്ങളും വസ്ത്രങ്ങളും കമ്പനി നിര്‍മിക്കുന്നു. കോട്ടണ്‍, പോളിസ്റ്റര്‍, റയോണ്‍, ഫ്‌ലക്‌സ്, സില്‍ക്ക്, ജൂട്ട്, ലിനന്‍ എന്നിവയിലുള്ള വസ്ത്രങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. വീടുമായി ബന്ധപ്പെട്ട തുണിത്തരങ്ങളും നിര്‍മ്മിക്കുന്നു. സീറ്റ് കവറുകള്‍, തലയണ കവറുകള്‍, ബെഡ്ഷീറ്റുകള്‍, അടുക്കളയിലേക്ക് വേണ്ട തുണിത്തരങ്ങളും കമ്പനി നിര്‍മിക്കുന്നു. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നുള്ള രീതിയില്‍ കൈത്തറി വസ്ത്രങ്ങളും അതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.

Also Read: ഇടിയുമ്പോഴാണ് നിക്ഷേപിക്കേണ്ടത്; 6 മാസത്തിനുള്ളില്‍ 26 % നേട്ടം; ഈ സ്‌മോള്‍കാപ്പ് സ്‌റ്റോക്ക് വാങ്ങാം

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

ചോയ്‌സ് ബ്രോക്കിങ്ങിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത് ബഗഡിയയുടെ അഭിപ്രായപ്രകാരം, ഈ വര്‍ഷം പല മടങ്ങ് ആദായം നല്‍കിയ സ്റ്റോക്ക് ആണെങ്കിലും ഇനിയും സത്‌ലജ് ടെക്‌സ്‌റ്റൈല്‍സിന്റെ ഓഹരിയില്‍ കുതിപ്പുണ്ടാകാം. മാസം പ്രതിയുള്ള ടെക്‌നിക്കല്‍ ചാര്‍ട്ട് അവലോകനം നടത്തുമ്പോള്‍ 52 രൂപ നിലവാരത്തില്‍ ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. അതിലൂടെ 81.20 രൂപ നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരികള്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് 88 രൂപയെന്ന നിര്‍ണായക റസിസ്റ്റന്‍സ് ലെവല്‍ ഭേദിക്കാന്‍ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 32 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കൂടുതല്‍ എണ്ണം ഓഹരികളുടെ വ്യാപാരത്തിന്റെ പിന്തുണയോടെയാണ് സംഭവിച്ചിട്ടുള്ളത്. ഇത് കമ്പനിയുടെ ഓഹരികള്‍ ഇനിയും കുതിപ്പ് ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും സുമിത് ബഗഡിയ ചൂണ്ടിക്കാട്ടി.

Also Read: 2 ആഴ്ചയ്ക്കുള്ളില്‍ 300 % ലാഭം; സ്വപ്‌ന നേട്ടം നല്‍കിയ ഈ ഓഹരികള്‍ കൈവശമുണ്ടോ?

ടെക്‌നിക്കല്‍ ചാര്‍ട്ട്

ടെക്‌നിക്കല്‍ ചാര്‍ട്ട്

ദിവസേനയുള്ള ടെക്‌നിക്കല്‍ ചാര്‍ട്ട് പ്രകാരം, ബുള്ളിഷ് എന്‍ഗള്‍ഫിങ്ങ് കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍, ഓഹരിയിലെ മുന്നോട്ടുള്ള കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ മറ്റൊരു ടെക്‌നിക്കല്‍ സൂചകമായ ബോളിങ്ങര്‍ ബാന്‍ഡിന്റെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നതും കമ്പനിയുടെ ഓഹരികള്‍ സമീപ ഭാവിയിലേക്ക് ബുള്ളിഷ് റാലി തുടരുമെന്നാണ് സൂചിപ്പിക്കുന്നത്. നിലവില്‍ സ്റ്റോക്കിന്റെ മാര്‍ക്കറ്റ് വില 21, 50 ദിവസ മൂവിങ് ആവറേജുകളുടെ മുകളില്‍ ആണെന്നതും ബുള്ളിഷ് ക്രോസ്സോവറും പോസിറ്റീവ് ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നതെന്നും ചോയ്‌സ് ബ്രോക്കിങ്ങിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത് ബഗഡിയ പറഞ്ഞു.

Also Read: 6 മാസത്തിനുള്ളില്‍ 20 % നേട്ടം; ജനങ്ങള്‍ പ്രമോട്ടര്‍മാരായ കമ്പനിയെ കുറിച്ച് അറിയാം

ലക്ഷ്യ വില 125

ലക്ഷ്യ വില 125

നിലവില്‍ സത്ലജ് ടെക്‌സ്‌റ്റൈല്‍സ് ഓഹരികള്‍ 84 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 82 രൂപവരെയുള്ള വിലയിടിവ് ഒരു അവസരമായി കണ്ടുകൊണ്ട് ഓഹരികള്‍ വാങ്ങാം. തുടര്‍ന്ന് 100 മുതല്‍ 125 വരെയുള്ള നേട്ടം ലക്ഷ്യമാക്കി, രണ്ടു മുതല്‍ മൂന്നു മാസം വരെ ഓഹരികള്‍ കൈവശം വെക്കാം. ഇങ്ങനെ, ലക്ഷ്യം ഭേദിക്കാനായാല്‍ 48 ശതമാനത്തോളം നേട്ടമാണ് മൂന്നു മാസത്തിനുള്ളില്‍ ലഭിക്കുക. ഇങ്ങനെ ഓഹരി വാങ്ങുമ്പോള്‍ 70 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും സുമിത് ബഗഡിയ വ്യക്തമാക്കി.

Also Read: 1 മാസത്തിനുള്ളിൽ 17% നേട്ടം; ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട്

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

This Small Cap Stock Sutlej Textiles May Give 48 Percent Gain In 3 Months Says Sumeet Bagadiya

This Small Cap Stock Sutlej Textiles May Give 48 Percent Gain In 3 Months Says Sumeet Bagadiya
Story first published: Saturday, November 27, 2021, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X