പഞ്ചസാര വ്യവസായം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണ്. ബ്രസീൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകരും നമ്മളാണ്. അതുകൊണ്ടു തന്നെ വലിയ തൊഴിൽ അവസരങ്ങളും പഞ്ചസാര വ്യവസായം വാഗ്ദാനം ചെയ്യുന്നു. പഞ്ചസാര അധിഷ്‌ഠിത ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും വ്യവസായത്തിൻ്റെ വളർച്ചയെ നയിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളും കാരണം പഞ്ചാസാര വ്യവസായം ചെയ്യുന്ന കമ്പനികളുടെ വളർച്ച ഓരോ വർഷം കഴിയുമ്പോഴും മുന്നോട്ടാണ്.
ഷുഗർ സ്റ്റോക്കുകൾ
ഇത്രയും കാര്യങ്ങൾ പറഞ്ഞത് പഞ്ചാസാര അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളെക്കുറിച്ച് പറയാനാണ്. പൊതുവിൽ ഇത്തരം ഓഹരികളെ ഷുഗർ സ്റ്റോക്ക് അഥവാ പഞ്ചസാര ഓഹരികളെന്നാണ് വിളിക്കാറുള്ളത്.
വർദ്ധിച്ചുവരുന്ന ഡിമാൻഡ്, ഗവൺമെൻ്റ് പിന്തുണ, സാങ്കേതിക പുരോഗതി എന്നിവ പോലുള്ള ശക്തമായ അടിസ്ഥാന ഘടകങ്ങളുടെ പിന്തുണ ഇന്ത്യൻ പഞ്ചസാര വ്യവസായത്തിനുള്ളത് കൊണ്ടു തന്നെ ഓഹരികളും മുന്നേറാനുളള വലിയ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് 3 പഞ്ചസാര ഓഹരികളെ വിശദമായി പരിജയപ്പെടാം.
1. ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര നിർമ്മാണ കമ്പനികളിലൊന്നാണ് ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ്. ഇന്ത്യയ്ക്ക് പുറമെ ബ്രസീലിലും കമ്പനിക്ക് കാര്യമായ സാന്നിധ്യമുണ്ട്. പഞ്ചസാര, എഥനോള്‍, പവര്‍ കോജനറേഷന്‍ ഉല്‍പ്പാദനം എന്നിവയുള്‍പ്പെടെ ശ്രീ രേണുക ഷുഗേഴ്‌സിന് വിപുലമായ ഉല്‍പ്പന്ന ശ്രേണിയുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 5.52 ശതമാനം ഇൻട്രാഡേ നേട്ടത്തൊടെ 43 രൂപയാണ് ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡ് ഓഹരിയുടെ വില. 4.88 ശതമാനം നേട്ടമാണ് അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3 ശതമാനത്തിന് മുകളിൽ വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു.

2. ത്രിവേണി എഞ്ചിനീയറിംഗ് & ഇൻഡസ്ട്രീസ് ലിമിറ്റഡ്
ഇന്ത്യൻ പഞ്ചസാര വ്യവസായത്തിൽ ശക്തമായ സ്വാധീനമുള്ള കമ്പനി. ഉത്തര്‍പ്രദേശിലാണ് പ്രധാന പ്ലാന്‍റുകള്‍. വ്യാവസായിക, ഊര്‍ജ്ജ മേഖലകളില്‍ മികച്ച ശേഷിയുണ്ട്. 4,674 കോടി രൂപയാണ് 2023 സമ്പത്തിക വര്‍ഷത്തെ വരുമാനം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 5.17 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 334 രൂപയാണ് നിലവിൽ ത്രിവേണിയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.36 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്നാൽ ഒരു മാസത്തെ മുന്നേറ്റം പരിശോധിക്കുമ്പോൾ ഓഹരിക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 356 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.

3. ബൽറാംപൂർ ചിനി മിൽസ് ലിമിറ്റഡ്
പഞ്ചസാര, എത്തനോൾ, എഥൈൽ ആൽക്കഹോൾ, കോ-ജനറേറ്റഡ് പവർ, കാർഷിക വളങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണിത്. കമ്പനി മൂന്ന് സെഗ്‌മെൻ്റുകളിലൂടെ പ്രവർത്തിക്കുന്നു: പഞ്ചസാര, ഡിസ്റ്റിലറി, മറ്റുള്ളവ.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 3.27 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 399 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 7.34 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ പരിഗണിക്കണം
പഞ്ചസാര പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ചില കാര്യങ്ങൾ പരിശോധിക്കം. ഡിമാൻഡ് ആൻഡ് സപ്ലൈ ഡൈനാമിക്‌സ്, ഗവൺമെൻ്റ് നിയന്ത്രണങ്ങൾ, ആഗോള ഡിമാൻഡ് ട്രെൻഡുകൾ, പ്രൈസ്-ടു-ബുക്ക് വാല്യൂ റേഷ്യോ (പി/ബിവി), പ്രൈസ് ടു എർണിംഗ് റേഷ്യോ (പി/ഇ), റിട്ടേൺ തുടങ്ങിയ സാമ്പത്തിക അനുപാതങ്ങൾ നിക്ഷേപകർ പരിഗണിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
