തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ശേഷം ആഭ്യന്തര വിപണി ഇന്നലെ, ചൊവ്വാഴ്ച ചുവപ്പിലാണ് അവസാനിച്ചത്. എന്നാൽ ആപേക്ഷിക ശക്തി സൂചികയുടെ ലെവൽ 60 ൽ തുടരുമ്പോൾ, 20-ദിവസത്തെ എസ്എംഎക്ക് മുകളിൽ ക്ലോസ് ചെയ്യാൻ നിഫ്റ്റിക്ക് കഴിഞ്ഞു എന്നത് നേട്ടമാണ്. ശക്തമായ പിന്തുണ 22,200 ലും 22,100 ലും തുടരുന്നു, അതേസമയം പ്രതിരോധം 22,700-22,750 ന് അടുത്താണ്.
ബുധാനാഴ്ചയും വിപണികൾ നഷ്ടത്തോടെയാണ് ആരംഭിച്ചത്. സെൻസെക്സ് 281.18 പോയിൻ്റ് ഇടിഞ്ഞ് 73,622.73 ലും നിഫ്റ്റി 93.15 പോയിൻ്റ് ഇടിഞ്ഞ് 22,360.15 ലുമെത്തി. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരവും ഉയരുന്ന ക്രൂഡ് ഓയിൽ വിലയുമാണ് വിപണികളെ ഇടിവിലേക്ക് നയിച്ചത്. അതേ സമയം ഇടിവ് താൽക്കാലികമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ വലിയ മുന്നേറ്റം സൂചികകൾ കാഴ്ചവയ്ക്കും. അതുകൊണ്ടു തന്നെ ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന മൂന്ന് ഓഹരികളെ പരിജയപ്പെടാം.

1. പെട്രോനെറ്റ് എൽഎൻജി
പെട്രോനെറ്റ് എൽഎൻജി ഓഹരി 20 ഡിഎംഎയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്. വില വർധനയ്‌ക്കൊപ്പം വോളിയം കൂടിവരുന്നതായി പ്രതിദിന ചാർട്ട് വെളിപ്പെടുത്തുന്നു. ഓഹരിയുടെ കരുത്ത് സ്ഥിരീകരിക്കുന്ന ആർഎസ്ഐ ക്രമേണ ഉയർന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഓഹരി നിക്ഷേപകർക്ക് വാങ്ങാം.
സ്റ്റോപ്പ്-ലോസ്: 260 രൂപ | ലക്ഷ്യം: 292 രൂപ | റിട്ടേൺ: 7 ശതമാനം
നിലവിലെ ഓഹരി വില
282.70 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ (03-04-2024, 11AM) വില. 5 ദിവസത്തിനിടെ 5.42 ശതമാനം ഉയരാനും ഓഹരിക്ക് സാധിച്ചു. 18.30 ശതമാനമാണ് 6 മാസത്തെ നേട്ടം. 21.11 ശതമാനം ലാഭം ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 296.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 191.70 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
2. എൻഡുറൻസ് ടെക്നോളജീസ്
എൻഡ്യൂറൻസ് ടെക്നോളജീസ് ഓഹരി അതിൻ്റെ ഉയരത്തിൽ നിന്ന് ഒരു തിരുത്തലിന് വിധേയമായി. അതേ സമയം 23.6 ശതമാനം ഫിബൊനാച്ചി റിട്രേസ്‌മെൻ്റ് തലത്തിൽ ശക്തമായ പിന്തുണ രൂപീകരിച്ചിട്ടുണ്ട്. ആർഎസ്ഐ ലെവലിൽ പോസിറ്റീവ് വ്യതിചലനമുണ്ട്. ഇത് ഓഹരി മുന്നേറ്റത്തിന്‍റെ സൂചനയാണ്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി നിക്ഷേപകർക്ക് വാങ്ങാം.
സ്റ്റോപ്പ്-ലോസ്: 1,840 രൂപ | ലക്ഷ്യം: 2,040 രൂപ | നേട്ടം: 7.5 ശതമാനം
നിലവിലെ ഓഹരി വില
1,903.80 രൂപയാണ് നിലവിലെ (03-04-2024, 11AM) ഓഹരി വില. 20.95 ശതമാനം മുന്നേറ്റം കഴിഞ്ഞ 6 മാസത്തിനിടെ ഓഹരി കാഴ്ചവെച്ചിട്ടുണ്ട്. 1 വർഷത്തിനിടെ 52.82 ശതമാനം നേട്ടവും ഓഹരി കൈവരിച്ചു. 2,318.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 1,216 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

3. ജിൻഡാൽ സോ
ഹ്രസ്വകാല (20-ദിവസം), ഇടത്തരം (50-ദിവസം) ചലിക്കുന്ന ശരാശരിക്ക് മുകളിലാണ് കമ്പനിയുടെ ഓഹരി. ആർഎസ്ഐ ലെവൽ ക്രമേണ ഉയർന്ന് വരുന്നുണ്ട്. ഇത് ഓഹരിയുടെ മുന്നേറാനുള്ള കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് നിക്ഷേപകർ ഓഹരി വാങ്ങിയാൽ നേട്ടമുണ്ടാക്കാം.
സ്റ്റോപ്പ്-ലോസ്: 458 രൂപ | ലക്ഷ്യം: 540 രൂപ | നേട്ടം: 11 ശതമാനം
നിലവിലെ ഓഹരി വില
488.90 രൂപയാണ് നിലവിൽ (03-04-2024, 11AM) കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 6 മാസത്തിനിടെ 34 ശതമാനം നേട്ടം ഓഹരി വിപണിയിൽ നിന്നും കമ്പനി നേടിയിട്ടുണ്ട്. 228.12 ശതമാനമാണ് ഒരു വർഷത്തെ നേട്ടം. 558.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 146.35 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications