ഓഹരി വിപണിയിലേക്ക് കൂടുതൽ നിക്ഷേപകർ എത്തുന്ന കാലമാണിത്. എന്നാൽ പലർക്കും ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ എങ്ങനെയാണ് ഓഹരിയുടെ മുന്നേറ്റത്തെ മനസിലാക്കുക തുടങ്ങിയ കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ആദ്യമായി ഓഹരി വിപണിയിലേക്കെത്തുന്ന നിക്ഷേപകർ വില കുറഞ്ഞ, അതായത് പെന്നി ഓഹരികളിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്.
മികച്ച പെന്നി ഓഹരികൾ കണ്ടെത്തുകയും അവയിൽ നിക്ഷേപം നടത്തുകയും ചെയ്താൽ വലിയ പണം നിക്ഷേപിക്കാതെ തന്നെ ഓഹരി വിപണിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ സ്വയം നിരീക്ഷിക്കാനും പഠിക്കാനും സാധിക്കും. പത്ത് രൂപയിൽ താഴെ ഓഹരി വിലയുള്ള എന്നാൽ മികച്ച അടിസ്ഥാന കാര്യങ്ങളുള്ള 3 ഓഹരികളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. ഭണ്ഡാരി ഹോസിയറി എക്‌സ്‌പോർട്ട് ലിമിറ്റഡ്
1994-ൽ സ്ഥാപിതമായ, ഭണ്ഡാരി ഹോസിയറി എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് ടെക്‌സ്റ്റൈൽസ്, ഗാർമെൻ്റ് നിർമ്മാണം എന്നിവയുടെ ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്. 182 കോടി കോടി രൂപയാണ് വിപണി മൂലധനം.
ഓഹരി വില
എൻഎസ്ഇയിൽ 7.63 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.84 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2.69 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 31.10 ശതമാനം നേട്ടമുണ്ടാക്കാനും ഭണ്ഡാരി ഹോസിയറി എക്‌സ്‌പോർട്ട് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. 11.32 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

2. യുണിടെക് ലിമിറ്റഡ്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ കമ്പനിയാണ് യുണിടെക് ലിമിറ്റഡ്. 2,540 കോടി രൂപയാണ് വിപണി മൂലധനം. 1971-ലാണ് കമ്പനി സ്ഥാപിച്ചത്.
ഓഹരി വില
എൻഎസ്ഇയിൽ 9.65 രൂപ എന്നാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 37.86 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 451.43 ശതമാനം നേട്ടമുണ്ടാക്കി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഓഹരിക്ക് സാധിച്ചു. 18.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
3. അൻ്റാർട്ടിക്ക ലിമിറ്റഡ്
1994-ൽ ആരംഭിച്ച അൻ്റാർട്ടിക്ക ലിമിറ്റഡ് പ്രിൻ്റിംഗ് ബിസിനസ്സിലും പേപ്പർ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് & പബ്ലിഷിംഗ് ഉൽപ്പന്ന നിർമ്മാതാവാണ്. 30.1 കോടി രൂപയാണ് വിപണി മൂലധനം.

ഓഹരി വില
എൻഎസ്ഇയിൽ 1.94 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 19.75 ശതമാനവും ഒരു മാസത്തിനിടെ 4.30 ശതമാനവും വളർച്ച ഓഹരി നേടി. 29.33 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 104.21 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
പെന്നി ഓഹരികൾ
1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി സ്റ്റോക്കുകള്‍ എന്നു വിളിക്കുക. അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഒക്കെ കമ്പനികളുടെ വളര്‍ച്ചയില്‍ വേഗത്തില്‍ പ്രതിഫലിച്ചേക്കും. ഇതേ തുടര്‍ന്ന് പൊടുന്നനെ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരാറുണ്ട്. എന്നാല്‍ ലിക്വിഡിറ്റി കുറവായതു കൊണ്ട് പൊതുവേ ഇത്തരം ഓഹരികളുടെ റിസ്ക്കും ഉയര്‍ന്നതായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications