ട്വിസ്റ്റുകൾ നിറഞ്ഞതാണ് ഓഹരി വിപണി. എപ്പോൾ വേണമെങ്കിലും കുതിപ്പും കിതപ്പുമുണ്ടാകാം. ആ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കുകയും ചെയ്താൽ മാത്രമേ മികച്ച ലാഭമുണ്ടാക്കാൻ സാധിക്കുകയുള്ളു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ മുന്നേറ്റത്തിലേക്ക് പോയ ഓഹരി വിപണി ഏപ്രിൽ മാസത്തെ ആദ്യ ദിവസങ്ങളിൽ നേരിയ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിൽ പക്ഷെ സൂചികകളുടെ വലിയ മുന്നേറ്റം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ 3 ഓഹരികളെ പരിചയപ്പെടാം.
1. ജെജി കെമിക്കൽസ് ലിമിറ്റഡ്
ബുധനാഴ്ചത്തെ വിപണിയിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയ ഓഹരികളിലൊന്നാണ് ജെജി കെമിക്കൽസ് ലിമിറ്റഡ്. ഓഹരി ഒന്നിന് 195 രൂപ എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ദിവസം മുഴുവനും 19.51 ശതമാനം ശക്തമായ റാലി അനുഭവിച്ച ശേഷം ഓഹരി ഒന്നിന് 231.25 രൂപ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. അതായത് 37.75 രൂപയുടെ നേട്ടം.

ഓഹരി 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തുക മാത്രമല്ല, മുമ്പത്തെ പീക്ക് ലെവലുകൾ മറികടന്ന് ബ്ലൂ-സ്കൈ സോണിൽ ദിവസം ക്ലോസ് ചെയ്യുകയും ചെയ്തു. അതോടൊപ്പം ഓഹരി അതിൻ്റെ അവസാന ഐപിഒ ഇഷ്യൂ വിലയായ 221 രൂപയേക്കാൾ 4.63 ശതമാനം റിട്ടേൺ നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും ഇതേ മുന്നേറ്റം ജെജി കെമിക്കൽസ് ലിമിറ്റഡ് തുടർന്നാൽ നിക്ഷേപകർക്ക് വലിയ ലാഭം നേടാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
സിങ്ക് ഓക്സൈഡ് നിർമ്മാണ കമ്പനി
സിങ്ക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു മുൻനിര സിങ്ക് ഓക്സൈഡ് നിർമ്മാതാവാണ് ജെജി കെമിക്കൽസ്. കഴിഞ്ഞ ഒരു മാസത്തിനിടെ 25.14 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 26 ശതമാനവും ഒരു വർഷത്തിനിടെ 25 ശതമാനവും മുന്നേറാൻ ഓഹരിക്ക് സാധിച്ചു.
2. അദ്വാനി ഹോട്ടൽസ് & റിസോർട്ട്സ് (ഇന്ത്യ) ലിമിറ്റഡ്
ബുധനാഴ്ചത്തെ വിപണിയിൽ ഓഹരിയൊന്നിന് 78 രൂപ നിരക്കിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. 13.21 ശതമാനം മുന്നേറ്റത്തോടെ ഒരു ഓഹരിക്ക് 87.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് ഏകദേശം 10.20 രൂപയുടെ നേട്ടമാണ് ഒരു ഓഹരി നേടിയത്.
സ്റ്റോക്ക് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുക മാത്രമല്ല, എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്ത് ദിവസം ക്ലോസ് ചെയ്യുകയും ചെയ്തു. കൂടാതെ, കഴിഞ്ഞ 65 ദിവസമായി സ്റ്റോക്ക് ഏകീകരണത്തിലാണ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 200 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്.
713.44 കോടിയുടെ വിപണി മൂലധനം
അദ്വാനി ഹോട്ടൽസ് & റിസോർട്ട്സ് (ഇന്ത്യ) ലിമിറ്റഡ് 713.44 കോടി വിപണി മൂലധനമുള്ള ജനപ്രിയ ഹോട്ടൽ ശൃംഖലയാണ്. ഗോവയിലെ വർക്ക ബീച്ചിൽ സ്ഥിതി ചെയ്യുന്ന "കാരവേല ബീച്ച് റിസോർട്ട്" എന്ന പഞ്ചനക്ഷത്ര ഡീലക്സ് റിസോർട്ട് അദ്വാനി ഹോട്ടൽസിന് കീഴിലാണ്.

3. ഡിജെ മീഡിയപ്രിൻ്റ് & ലോജിസ്റ്റിക്സ് ലിമിറ്റഡ്
ബുധനാഴ്ച ഓഹരിയൊന്നിന് 176.60 രൂപ നിരക്കിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. വൈകുന്നേരത്തോടെ 11.84 ശതമാനം ലാഭത്തോടെ 196.50 രൂപ എന്ന നിരക്കിലെത്തി. ഓഹരി 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുക മാത്രമല്ല, എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്ത് ദിവസം ക്ലോസ് ചെയ്യുകയും ചെയ്തു. 480 ദിവസത്തിലേറെയായി സ്റ്റോക്ക് ഒരേ ശ്രേണിയിൽ ട്രേഡ് ചെയ്യപ്പെടുന്നു. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ബ്രേക്ക്ഔട്ട് നൽകാനുള്ള സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
