പശ്ചിമേഷ്യൻ സംഘർഷ ഭീതിയിൽ ഓഹരി വിപണി ആടി ഉലയുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ ചുവപ്പിൽ അവസാനിച്ചു. സെൻസെക്സ് 456 പോയിൻ്റ് ഇടിഞ്ഞ് 72,943.68 എന്ന ലെവലിലും നിഫ്റ്റി 22,150 എന്ന ലെവലിലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. മേഖലാ സൂചികകളിൽ ബാങ്ക്, ഐടി, റിയൽറ്റി സൂചികകൾ 0.5 മുതൽ 1 ശതമാനം ഇടിഞ്ഞു. അതേസമയം എണ്ണ, വാതക സൂചികകൾ ഒരു ശതമാനം ഉയർന്നു.
ഇടിവ് വരും ദിവസങ്ങളിലും തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരുള്ളത്. നിഫ്റ്റിയിൽ എഫ്എംസിജി മേഖല മുന്നേറിയപ്പോൾ ഐടി മേഖല തിരിച്ചടി നേരിട്ടു. അതേസമയം ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.6 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഫ്ലാറ്റായി ക്ലോസ് ചെയ്തു.

ആർഎംഐ സ്കാനർ അനുസരിച്ച് ചില ഓഹരികൾ ദുർബലമായ വിപണിയിലും പോസിറ്റീവ് ആക്കം കാണിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ചില ഓഹരികൾ ദൈനംദിന സമയ ഫ്രെയിമിൽ 'വാങ്ങൽ' സിഗ്നലും കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള മൂന്ന് ഓഹരികളുടെ വിശദാംശങ്ങൾ നോക്കാം.
1. ന്യൂലാൻഡ്‌ലാബ്
മരുന്നുകളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ന്യൂലാൻഡ്‌ലാബ്. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ന്യൂലാൻഡ്‌ലാബ് ഓഹരികൾ അവരുടെ 10-ദിവസത്തെയും 20-ദിവസത്തെയും എസ്എംഎയ്‌ക്ക് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ഇത് സമീപകാല ബുള്ളിഷ്‌നെസ് സൂചിപ്പിക്കുന്നു.
കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ എൻഎസ്ഇ-യിൽ 13 ശതമാനത്തിലധികം ഉയർന്നു. ആറ് മാസത്തിനിടെ 87.18 ശതമാനം നേട്ടമാണ് കമ്പനി നേടിയത്. ഒരു വർഷത്തിനിടെ 265 ശതമാനം വളർച്ച നേടി മൾട്ടിബാഗർ ഓഹരിയായി മാറാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ന്യൂലാൻഡ്‌ലാബ് ഓഹരികൾ ഏപ്രിലിൽ ശരാശരി 15 ശതമാനത്തിലധികം വരുമാനം നൽകി. 7,517 രൂപയാണ് നിലവിലെ ഓഹരി വില. 7,610 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1950 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
2. പോളിക്യാബ് ഇന്ത്യ
ഇലക്ട്രിക്കൽ ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്ന ലാർജ്ക്യാപ് കമ്പനിയാണ് പോളിക്യാബ്. കമ്പനിയുടെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 10 ശതമാനത്തിലധികം ഉയർന്നു, കഴിഞ്ഞ 10 വർഷത്തിനിടയിൽ, പോളിക്യാബ് ഏപ്രിലിൽ ശരാശരി 4 ശതമാനത്തിലധികം റിട്ടേൺ നൽകി. ഓഹരികൾ അവരുടെ 10-ദിവസവും 20-ദിവസവും എസ്എംഎയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്.
എൻഎസ്ഇയിൽ 5267.55 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തെ കണക്കെടുക്കുമ്പോൾ നേരിയ ഇടിവ് പോളിക്യാബ് ഓഹരി നേരിട്ടിടുണ്ട്. അതേ സമയം 70.22 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിട ഓഹരി നേടിയത്.

3. ഐ.എസ്.ജി.ഇ.സി ഹെവി എൻജിൻ
ഹെവി എഞ്ചിനീയറിംഗ് കമ്പനിയാണ് ഐ.എസ്.ജി.ഇ.സി. 1933-ൽ സ്ഥാപിതമായ കമ്പനി ഏകദേശം 91 രാജ്യങ്ങളിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കമ്പനിയുടെ ഓഹരികൾ ഏപ്രിലിൽ ശരാശരി 7.4 ശതമാനം വരുമാനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു.
വർഷത്തിനുള്ളിൽ ഓഹരികൾ 114 ശതമാനം വരുമാനം നൽകി. അവരുടെ ഹ്രസ്വകാല പ്രതിദിന എസ്എംഎ 10 ദിവസത്തിനും 20 ദിവസത്തിനും മുകളിൽ ട്രേഡ് ചെയ്യുന്നത്. 1001.15 രൂപയാണ് നിലവിലെ ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications