രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാർ 59 ചൈനീസ് ആപ്പുകളെ നിരോധിച്ചതിന് പിന്നാലെ ടിക് ടോക്കും ഹെലോയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാത്രിയാണ് ടിക് ടോക്ക് യൂസി ബ്രൗസർ ഹെലോ ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
ടിക് ടോക്ക് ആപ്പ് ഇതിനകം ഡൗൺലോഡ് ചെയ്‌ത ഉപയോക്താക്കൾക്ക് ഇപ്പോഴും ആപ്പ് ഉപയോഗിക്കാനും വീഡിയോകൾ പോസ്റ്റ് ചെയ്യാനും കഴിയും, എന്നാൽ നിയമപരമായി ഈ പ്ലാറ്റ്ഫോമിന് ഇന്ത്യയിൽ ഇപ്പോൾ സാധുതയില്ല. അതേ സമയം നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള യുസി ബ്രൗസർ, വീ ചാറ്റ്, ബിഗോ ലൈവ്, ഷീൻ എന്നീ ആപ്പുകൾ ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമാണ്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിരുന്നു. മുമ്പ് തന്നെ ടിക് ടോക്ക് ഉൽപ്പെടെയുള്ള ചില ചൈനീസ് ആപ്പുകൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് കാണിച്ച് ഇവ നിരോധിക്കണമെന്നുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
ഈ ആപ്പുകള്‍ വിലക്കുകയോ അവയുടെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണം എന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ലഡാക്കില്‍ ചൈനയുമായി നടന്ന സംഘര്‍ഷത്തെ തുടർന്നാണ് ഇത്തരം ആപ്പുകൾക്ക് മേൽ നടപടി സ്വീകരിക്കുന്നത് വേഗത്തിലാക്കിയത്.
ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ ഇവയാണ്;
ടിക് ടോക്, യുസി ബ്രൗസർ, സിഎം ബ്രൗസർ, ഹെലോ, യുസി ന്യൂസ്, ഷെയർ ഇറ്റ്, ക്വായ്. ബയ്‌ഡു മാപ്, ഡിയു ബാറ്ററി സേവർ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, ക്യുക്യു മെയിൽ, വിസിങ്ക്, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്
എംഐ വിഡിയോ കോൾ ഷാവോമി, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്-ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ,ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്സ്, ഡിയു പ്രൈവസി


Click it and Unblock the Notifications