ടിക് ടോക്കിന്റെ നിരോധനം: പകരക്കാരായ സ്വദേശി ആപ്പുകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ആപ്പ് ആണെങ്കിലും ടിക് ടോക്ക് ഇന്ത്യയിലുണ്ടാക്കിയ സ്വീകാര്യത ചെറുതൊന്നുമല്ല. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ടിക്‌ ടോക്ക് ഇന്ത്യയിൽ വരികയും പെട്ടെന്ന് തന്നെ വേരുറപ്പിക്കുകയും ചെയ്യുന്നത്. ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഉണ്ടാക്കിയെടുക്കാൻ ടിക് ടോക്കിന് കഴിഞ്ഞു. അവരിൽ ഭൂരിഭാഗം ഉപഭോക്താക്കളും ദിവസേന ആപ്ലിക്കേഷനുമായി സംവദിക്കുന്നവരാണ്. മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടുവർ നൽകുന്ന കണക്കുകൾ പ്രകാരം ലോക്ക്‌ഡൗൺ കാലമായ മെയ് മാസത്തിൽ ടിക് ടോക്ക് 112 ദശലക്ഷം തവണ ഡൗണ്‍ലോഡ്‌ ചെയ്യപ്പെട്ടു. ഇന്ത്യയില്‍ 20 ശതമാനമാണ് ടിക് ടോക്കിന്റെ വിപണി വിഹിതം. യു.എസിന്റെ രണ്ടിരട്ടിവരുമിത്‌.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം

എന്നാൽ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിക്കുകയായിരുന്നു. ലഡാക്കിലുണ്ടായ ഇന്ത്യ ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടമായതിനെ തുടർന്ന് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി. ചൈനീസ് ഡിജിറ്റൽ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ഇന്ത്യയുടെ തദ്ദേശീയ ആപ്ലിക്കേഷൻ ഡെവലപ്പർമാർ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്.

പകരക്കാരുടെ ഉയർത്തെഴുന്നേൽപ്പ്

പകരക്കാരുടെ ഉയർത്തെഴുന്നേൽപ്പ്

ടിക് ടോക്കിന്റെ നിരോധനത്തിന് ശേഷം പകരക്കാരാകാൻ കാത്തുനിൽക്കുകയാണ് ഇന്ത്യയുടെ ഒരുപിടി ആപ്പുകൾ. ചിങ്കാരി, റൊപോസോ, ഡബസ്മാഷ്, ത്രില്ലർ, ബോലോ ഇന്ത്യ എന്നിവയാണ് ഇതിൽ മിന്നിൽ നിൽക്കുന്നത്.

ചിങ്കാരി

ചിങ്കാരി: ബെംഗളൂരു ആസ്ഥാനമായുള്ള ചിങ്കാരി ആപ്പ് 2018 നവംബർ മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായിരുന്നു. ജൂൺ അവസാനത്തിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏകദേശം 25 ലക്ഷം പേർ മാത്രമേ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുള്ളൂ. എന്നാൽ ടിക് ടോക്ക് നിരോധിച്ചതോടെ ജൂൺ 29 മുതൽ വെറും 72 മണിക്കൂറിനുള്ളിൽ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നിരിക്കുന്നു.

ചിങ്കാരി

ടിക് ടോക്കിന് സമാനമായ ചെറു വിഡിയോകൾ അപ്ലോഡ് ചെയ്യാനും വാട്സ്ആപ്പ് സ്റ്റാറ്റസുകൾ, ഓഡിയോ ക്ലിപ്പുകൾ, GIF സ്റ്റിക്കറുകൾ, ചിത്രങ്ങൾ എന്നിവ പങ്കുവെയ്‌ക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്ന ആപ്പാണ് ചിങ്കാരി. ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കര്‍ണാടകയിലേയും ഡെവലപ്പര്‍മാരും ചേര്‍ന്നാണ് ചിങ്കാരി പുറത്തിറക്കിയത്. ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഒമ്പതു പ്രാദേശിക ഭാഷകളിൽ ചിങ്കാരി ആപ്പ് ഉപയോഗിക്കാം.

'സ്വപ്‌ന സുന്ദരിയുടെ സ്വർണക്കടത്ത്'!!! എന്തിനാണ് ഇങ്ങനെ സ്വർണം കടത്തുന്നത്... എന്താണ് ലാഭം? അറിയാ'സ്വപ്‌ന സുന്ദരിയുടെ സ്വർണക്കടത്ത്'!!! എന്തിനാണ് ഇങ്ങനെ സ്വർണം കടത്തുന്നത്... എന്താണ് ലാഭം? അറിയാ

റോപോസോ

റോപോസോ: 2014-ൽ ആണ് റോപോസോ ആരംഭിക്കുന്നത്. 2019 നവംബറിൽ ഇൻ‌മോബി ഇത് ഏറ്റെടുത്തു, ടിക് ടോക്ക് നിരോധനത്തിന് ശേഷം നിരവധി പേരാണ് റോപോസോ ഡൗൺലോഡ് ചെയ്‌തത്. നിലവിൽ റോപോസോയ്‌ക്ക് 8.5 കോടി (85 ദശലക്ഷം) ഉപഭോക്താക്കളുണ്ട്.

സെൻസെക്സിൽ ഇന്ന് 300 പോയിന്റ് ഇടിവ്, ഓട്ടോ, ഐടി ഓഹരികൾക്ക് നഷ്ടംസെൻസെക്സിൽ ഇന്ന് 300 പോയിന്റ് ഇടിവ്, ഓട്ടോ, ഐടി ഓഹരികൾക്ക് നഷ്ടം

 

ബോലോ ഇന്ത്യ

ബോലോ ഇന്ത്യ: ചൈനീസ് ആപ്പിക്കേഷനുകളുടെ നിരോധനത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 2.5 ലക്ഷത്തോളം പേരാണ് ബോലോ എന്ന ഇന്ത്യൻ ആപ്പിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തത്.

യുഎസ് ക്രൂഡ് ഉൽ‌പാദനം കുറയുമെന്ന് പ്രവചനം; എണ്ണ വില ഇന്ന് കുറഞ്ഞുയുഎസ് ക്രൂഡ് ഉൽ‌പാദനം കുറയുമെന്ന് പ്രവചനം; എണ്ണ വില ഇന്ന് കുറഞ്ഞു

ഷെയർചാറ്റ്

ഷെയർചാറ്റ്: ചൈനീസ് അപ്ലിക്കേഷനുകളുടെ നിരോധനം വന്നതിനുശേഷം ഓരോ മണിക്കൂറിലും അരലക്ഷം പുതിയ ഉപയോക്താക്കൾ ഉണ്ടാവുന്നതായി ഷെയർചാറ്റ് പ്രഖ്യാപിച്ചിരുന്നു. നിരോധനത്തെത്തുടർന്ന് വെറും 36 മണിക്കൂറിനുള്ളിൽ 15 ദശലക്ഷം പുതിയ ഉപയോക്താക്കൾ വർധിച്ചുവെന്നാണ് കമ്പനി അവകാശപ്പെട്ടുന്നത്.

English summary

tik tok ban: These are substitute indian apps | ടിക് ടോക്കിന്റെ നിരോധനം: പകരക്കാരായ സ്വദേശി ആപ്പുകൾ ഇവയാണ്

tik tok ban: These are substitute indian apps
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X