സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ബൈറ്റ്ഡാൻസിന്റെ ടിക്ക് ടോക്ക്, അലിബാബയുടെ യുസി ബ്രൌസർ, ടെൻസെന്റിന്റെ വീചാറ്റ് എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ചൈനീസ് ആപ്ലിക്കേഷനുകള്ളുടെ നിരോധനം. ഐടി ആക്ട് 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ നീക്കം
ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക, നയതന്ത്ര ചർച്ചകൾ ഈ ആഴ്ച അവസാനം നടക്കാനിരിക്കെയാണ് ഇന്ത്യ ഇങ്ങനെ ഒരു മുന്നേറ്റം നടത്തിയിരിക്കുന്നത്. ലഡാക്കിലെ പാങ്കോങ്‌സോ തീരത്ത് സൈനികർ തമ്മിൽ കൈകോർത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് മെയ് ആദ്യം മുതൽ സംഘർഷം രൂക്ഷമായിരുന്നു. സിക്കിമിലെ അതിർത്തിക്ക് പുറമെ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ പലയിടത്തും പിരിമുറുക്കങ്ങൾ വ്യാപിച്ചു.
ജനപ്രിയ ആപ്ലിക്കേഷനുകൾ
പകർച്ചവ്യാധിയെത്തുടർന്ന് ലോകമെമ്പാടുമുള്ള പ്രധാന രാജ്യങ്ങൾ തങ്ങളുടെ വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറ്റാൻ നോക്കുമ്പോൾ, 90 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തകർക്കാൻ ചൈന താത്പര്യപ്പെടില്ലെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഐടി മന്ത്രാലയം തിങ്കളാഴ്ച നിരോധിച്ച ആപ്ലിക്കേഷനുകളിൽ ജനപ്രിയ സ്കാനിംഗ് ആപ്ലിക്കേഷനായ കാംസ്കാനർ, സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷിയോമിയുടെ എംഐ വീഡിയോ എന്നിവയും ഉൾപ്പെടുന്നു.
ടിക് ടോക്കിന് വിട
ടിക് ടോക്കിന് ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, കൂടാതെ ചൈനയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ചൈനയിൽ, ഡ്യുയോയിൻ എന്ന മറ്റൊരു പേരിലാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.
രാജ്യ സുരക്ഷ
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ടെന്നും ഇത്തരം ആശങ്കകൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ലഭ്യമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്തതിന് മന്ത്രാലയത്തിന്റെ വിവിധ സ്രോതസ്സുകളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഐടി വകുപ്പ് അറിയിച്ചു.
നേട്ടം ആർക്ക്?
ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് ചില നിരീക്ഷകർ പറയുന്നു. ആപ്പ് നിരോധിച്ചതു വഴി ഇന്ത്യന്‍ സോഫ്‌റ്റ്‌വെയര്‍ കമ്ബനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കും. നിരോധിച്ചവയില്‍ ടിക് ടോക് അടക്കം മുന്നോ നാലോ ആപ്പുകളേ ജനപ്രിയമായിട്ടുള്ളൂ. മുമ്പ് ജനതാ സര്‍ക്കാരിന്റെ കാലത്ത് ഐ.ബി.എം, കൊക്കകോള കമ്പനികളെ നിരോധിച്ചതാണ്. അതേത്തുടര്‍ന്ന് സമാന സ്വഭാവമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യവുമുണ്ടായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
