റെയിൽവേ ഓഹരികൾ വലിയ നഷ്ടത്തിലേക്കാണ് വീഴുന്നത്. എറെ പ്രതീക്ഷകളോടെ നിരവധി നിക്ഷേപകരാണ് വിവിധ റെയിൽവേ ഓഹരികളിൽ നിക്ഷേപിച്ചത്. എന്നാൽ ഇന്ന് ഫെബ്രുവരി 27 ന് ടിറ്റാഗഡ് റെയിൽ സിസ്റ്റംസിന്റെ ഓഹരികൾ 2.5 ശതമാനം ഇടിഞ്ഞ് 741 രൂപയിലെത്തി. ഇന്നത്തെ ഇടിവും നിക്ഷേപകരെ നിരാശയിലാഴ്ത്തി.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ടിറ്റാഗഡ് റെയിൽ ഓഹരിയെ കുറിച്ച് "ഓവർ വെയ്റ്റ്" എന്ന നിലപാട് ഉറപ്പിച്ചു. അതിനാൽ ഈ ഓഹരികളുടെ ടാർഗറ്റ് വില 1,300 രൂപയിൽ നിന്ന് 1,090 രൂപയായി കുറച്ചു. ഓഹരി വിലയിലെ ഈ മാറ്റം മൂലം ഏകദേശം 40 ശതമാനം വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള വീൽസെറ്റുകളുടെ വിതരണത്തിൽ കുറവുണ്ടാവുന്നത് വരുമാന വർദ്ധനവിന് തടസ്സമാകുമെന്ന് മോർഗൻ സ്റ്റാൻലി എടുത്തുപറഞ്ഞു. കൂടാതെ ചെയർ കാർ ഡിസൈൻ പ്ലാനിലെ മാറ്റങ്ങൾ കാരണം വന്ദേ ഭാരതിനായുള്ള യാത്രാ പദ്ധതികളുടെ നിർവ്വഹണം ഒമ്പത് മാസത്തോളം വൈകി. തൽഫലമായി ഇതെല്ലാം ടിറ്റഗഡിന്റെ വരുമാന വളർച്ചയെ ബാധിക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.
"2023 ഒക്ടോബർ മുതൽ പാസഞ്ചർ വിഭാഗത്തിന് പുതിയ ഓർഡറുകളൊന്നും ലഭിച്ചിട്ടില്ല, അതിനാൽ 25-26 സാമ്പത്തിക വർഷത്തിലെ ടിറ്റാഗഢിന്റെ വരുമാന കണക്കുകൾ യഥാക്രമം 14 ശതമാനവും 7 ശതമാനവും കുറയ്ക്കുകയാണ്. അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ നിർവ്വഹണവും 2026-ലെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്നും മോർഗൻ സ്റ്റാൻലി പറഞ്ഞു.

ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ്
1997-ൽ സ്ഥാപിതമായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് പ്രധാനമായും ചരക്ക് വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, മെട്രോ ട്രെയിനുകൾ, ട്രെയിൻ ഇലക്ട്രിക്കലുകൾ, സ്റ്റീൽ കാസ്റ്റിംഗുകൾ, പ്രത്യേക ഉപകരണങ്ങൾ, പാലങ്ങൾ, കപ്പലുകൾ മുതലായവയുടെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്നു. മാത്രമല്ല ആഭ്യന്തര, കയറ്റുമതി വിപണികളെയും കമ്പനി ഒരുപോലെ പ്രാധാന്യം നൽകുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനി 84.5% CAGR ഉയർന്ന ലാഭം കൈവരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തെ ശരാശരി വിൽപ്പന വളർച്ച 22.0% ആണ്.
മൂന്നാം പാദത്തിലെ മാറ്റങ്ങൾ...
മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ (YoY) 16 ശതമാനം ഇടിവ് രേഖപ്പെടുത്തി 62.8 കോടി രൂപയായി. എന്നാൽ അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5.5 ശതമാനം ഇടിഞ്ഞ് 902.2 കോടി രൂപയായി. പ്രവർത്തന മേഖലയിൽ, EBITDA 9.6 ശതമാനം ഇടിഞ്ഞ് 100.1 കോടി രൂപയായി. നിലവിലെ പാദത്തിൽ EBITDA മാർജിൻ 11.1 ശതമാനമായി.
മാത്രമല്ല, ടിറ്റഗഡ് ഫയർമ എഞ്ചിനീയറിംഗ് സർവീസസിന്റെ ഇക്വിറ്റി ഷെയറുകളുടെ ഓഹരികൾ വിൽക്കാൻ ടിറ്റഗഡ് റെയിൽ സിസ്റ്റംസിന്റെ ബോർഡ് അനുമതി നൽകി.
അടുത്തിടെ, BVCM വാഗണുകൾക്കൊപ്പം 16 BCFCM റേക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി അംബുജ സിമന്റ്‌സിൽ നിന്നും ACC ലിമിറ്റഡിൽ നിന്നും ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഓർഡർ സ്വന്തമാക്കിയിരുന്നു. ഇത് 537.11 കോടി രൂപ വിലമതിക്കുന്ന ഓർഡറാണ്. നിലവിലെ കരാർ പ്രകാരം 2026 ജനുവരിക്കും 2027 മാർച്ചിനും ഇടയിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ, ടിറ്റാഗഡ് റെയിൽ സിസ്റ്റംസിന്റെ ഓഹരികൾ ഏകദേശം പകുതിയായി കുറഞ്ഞു, നിഫ്റ്റി 50 ന്റെ 10 ശതമാനം ഇടിവിന് വിപരീതമായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
