രാജ്യത്തെ വന്‍കിട ഓഹരി നിക്ഷേപകനും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. ഇടത്തരം കുടുംബ പശ്ചാത്തലത്തില്‍ നിന്നുമെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. ഇന്ത്യയുടെ വാറന്‍ ബഫറ്റ്, ബിഗ് ബുള്‍ എന്നീ വിശേഷണങ്ങള്‍ക്കും അദ്ദേഹം ഉടമയാണ്. രാകേഷിനും ഭാര്യ രേഖയ്ക്കും സ്വന്തമായി ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും രാകേഷിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RARE) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും സ്വന്തമായുണ്ട്.
അതേസമയം, ഓഹരി വിപണിയിലെ വിവര വിശകലന വിദഗ്ധരായ ട്രെന്ഡിലൈന് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഏപ്രില്‍ മാസത്തില്‍ ഇതുവരെ 1,100 കോടിയോളം രൂപയുടെ നഷ്ടം രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോ നേരിടുന്നുണ്ട്. അദ്ദേഹത്തിനും ഭാര്യയ്ക്കും കൂടി ലിസ്റ്റ് ചെയ്തിട്ടുള്ള 35 കമ്പനികളിലാണ് 1 ശതമാനത്തില്‍ അധികം ഓഹരി വിഹിതമുള്ളത്. മാര്‍ച്ച് മാസാവസാനം ഈ ഓഹരികളുടെ മൂല്യം 33,754 കോടിയായിരുന്നു. എന്നാല്‍ ബുധനാഴ്ചത്തെ വിലയുടെ അടിസ്ഥാനത്തില്‍ ഇരുവരുടേയും പോര്‍ട്ട്ഫോളിയോ മൂല്യം 32,667 കോടിയിലേക്ക് താഴ്ന്നു. അതായത് 1,084 കോടിയുടെ കുറവ്.
ടൈറ്റനില്‍
ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ലൈഫ്സ്റ്റൈല്‍ കമ്പനിയായ ടൈറ്റനില്‍, രാകേഷും ഭാര്യയും കൂടി 5.1 ശതമാനം ഓഹരികളാണ് കൈവശം വെച്ചിരിക്കുന്നത്. ഇതിന്റെ നിലവിലെ മൂല്യം 11,106.9 കോടിയാണ്. ടൈറ്റന് കമ്പനിയുടെ ഓഹരികളില്‍ ഈമാസം ഇതുവരെ 3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, നിരവധി വിപണി വിദഗ്ധര്‍ ടെറ്റന്‍ ഓഹരികള്‍ക്ക് ബൈ റേറ്റിങ് നല്കയിരുന്നു. സമീപകാലത്ത് 28 വിപണി വിദഗ്ധര്‍ ടൈറ്റന് ഓഹരികള്‍ക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 2,543 രൂപയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരികള്‍ ഈമാസം 3 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 16-ന് രേഖപ്പെടുത്തിയ ഓഹരിയുടെ സമീപകാല താഴ്ന്ന നിലവാരമായ 609.25 നിലവാരത്തില്‍ നിന്നും 20 ശതമാനത്തോളവും മുന്നേറി. ജുന്‍ജുന്‍വാലയ്ക്ക് സ്റ്റാര്‍ ഹെല്‍ത്തില്‍ 17.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതിന്റെ മൂല്യം 7,392.3 കോടി രൂപയാണ്. അതേസമയം, 9 വിപണി വിദഗ്ധര്‍ ഓഹരിയില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവര്‍ നല്കിയ ശരാശരി ലക്ഷ്യവില 775 രൂപയാണ്.
രാജ്യത്തെ ഏറ്റവും വലിയ ചെരുപ്പ് നിര്‍മാതാക്കളിലൊന്നായ മെട്രോ ബ്രാന്‍ഡ്സില്‍, രേഖ ജുന്‍ജുന്‍വാലയ്ക്ക് 14.4 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. ഇതിന്റെ മൂല്യം 2,360.8 കോടിയാണ്. മെട്രോ ബ്രാന്‍ഡ്സ് ഓഹരി ഏപ്രില്‍ മാസത്തില്‍ ഇതുവരെ 2.9 ശതമാനം ഇടിവാണ് നേരിടുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള മൂന്നര മാസക്കാലയളവില്‍ ഓഹരി വിലയില്‍ 33 ശതമാനം വര്‍ധന നേടിയിട്ടുണ്ട്. ഇതിനോടകം നാല് വിപണി വിദഗ്ധരാണ് ഓഹരിയെ കുറിച്ച് നിലപാട് വെളിപ്പെടുത്തിയത്. ഇതില്‍ 3 പേര് വാങ്ങാമെന്ന് ശുപാര്‍ശ നല്കിയപ്പോള് ഒരാള്‍ ഓഹരി ഒഴിവാക്കാമെന്നും സൂചിപ്പിച്ചു.
സമാനമായി ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നായ ടാറ്റ മോട്ടോര്‍സില്‍, രാകേഷ് ജുന്‍ജുന്‍വാലയക്ക് 1.2 ശതമാനം ഓഹരികളാണ് ഉള്ളത്. ഇതിന്റെ വിപണി മൂല്യം 1,698.20 കോടിയാണ്. ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ഈമാസം ഇതുവരെ 0.50 ശതമാനത്തോളം താഴേക്കിറങ്ങിയിട്ടുണ്ട്. ഇതിനോടകം 27 വിപണി വിദഗ്ധരാണ് ഓഹരിയില്‍ ബൈ റേറ്റിങ് നല്‍കിയിട്ടുള്ളത്. ഇവരുടെ ശരാശരി ലക്ഷ്യവില 546 രൂപയാണ്. ഇത് ബുധനാഴ്ചത്തെ ടാറ്റ മോട്ടോര്‍സ് ഓഹരിയുടെ വിപണി വിലയേക്കാള്‍ 27 ശതമാനം മുകളിലാണ്.
ഇന്ത്യയിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ കമ്പനിയുടെ 5.5 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല സ്വന്തമാക്കിയിട്ടുള്ളത്. ഇതിന്റെ നിലവിലെ വിപണി മൂല്യം 1,339 കോടി രൂപയാണ്. ക്രിസില്‍ ഓഹരികള്‍ ഈമാസം ഇതുവരെ 2.5 ശതമാനം ഉയര്‍ച്ച നേടിയിട്ടുണ്ട്. ഇതിനോടകം 29 അനലിസ്റ്റുകളാണ് ഓഹരിയില്‍ ബൈ റേറ്റിങ് നല്‍കിയിട്ടുള്ളത്. ഇവരുടെ ശരാശരി ലക്ഷ്യവില 3,700 രൂപയാണ്. ഇത് ബുധനാഴ്ചത്തെ ക്രിസില്‍ ഓഹരികളുടെ വിപണി വിലയേക്കാള്‍ 11 ശതമാനം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications