സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധം ആരംഭിച്ചതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിൽ 12 വർഷത്തിനിടയിലെ കനത്ത ഇടിവ്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇന്ന് ക്രൂഡ് ഓയിൽ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ വ്യാപാനവും ഓഹരി വിപണിയ്ക്ക് ഇന്ന് തിരിച്ചടിയായി. ബിഎസ്‌ഇ സെൻസെക്സ് 1942 പോയിൻറ് കുറഞ്ഞ് 35,635ലും നിഫ്റ്റി 50 സൂചിക 538 പോയിൻറ് കുറഞ്ഞ് 10,451ലും വ്യാപാരം അവസാനിപ്പിച്ചു.
ടിസിഎസ് മുന്നിൽ
റിലയൻസ് ഓഹരി വില ഇന്ന് കുറഞ്ഞതോടെ ഐടി കമ്പനിയായ ടിസിഎസ് ബിഎസ്ഇയിലെ വിപണി മൂലധനത്തിൽ മുൻനിരയിലെത്തി. ടിസിഎസിന്റെ വിപണി മൂല്യം 7.40 ലക്ഷം കോടി രൂപയായപ്പോൾ ആർഐഎല്ലിന്റെ വിപണി മൂലധനം ഇന്ന് 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞു.
റിലയൻസിന്റെ ഓഹരി വില
ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 13.65 ശതമാനം ഇടിഞ്ഞ് 1,094.95 രൂപയിലെത്തി. ആർഐഎൽ സ്റ്റോക്ക് ബിഎസ്‌ഇയിൽ 12.35 ശതമാനം അഥവാ 157 പോയിൻറ് കുറഞ്ഞ് 1113 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ലാർജ് ക്യാപ് സ്റ്റോക്കിന് 17.15% നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ വിപണികൾ കണക്കിലെടുക്കാൻ കഴിഞ്ഞ ഒരു മാസത്തിനിടെ ലാർജ് ക്യാപ് ഓഹരികൾ 22.36 ശതമാനം ഇടിഞ്ഞു.
റിലയൻസ് താഴേയ്ക്ക്
വിപണി മൂലധനത്തിൽ 10 ലക്ഷം കോടി രൂപ കടന്ന ആദ്യത്തെ കമ്പനിയായി മാറിയ ഓയിൽ-ടു-റീട്ടെയിൽ ഭീമനായ റിലയൻസ്, 2019 ഡിസംബറിൽ റെക്കോർഡ് ഉയരത്തിൽ നിന്ന് 2.7 ലക്ഷം കോടിയിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 20 ന് ബിഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,617 രൂപയിലെത്തിയ റിലയൻസ് അതിനുശേഷം 522 പോയിൻറ് അഥവാ 32% നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
