1 പവൻ സ്വർണം വാങ്ങാൻ 1 ലക്ഷം രൂപ വേണം, ഈ ആഴ്ച വില കുറയാൻ സാധ്യതയുണ്ടോ.? വിശദമായി അറിയാം
കേരളത്തിൽ കല്യാണ സീസണമാണ്. അതുകൊണ്ടുതന്നെ സ്വർണം വാങ്ങാൻ ജ്വല്ലറികളിൽ തിരക്കുണ്ട്. എന്നാൽ പവന്‍റെ വില കേൾക്കുമ്പോഴാണ് വാങ്ങുന്നവരുടെ കണ്ണ് തള്ളുന്നത്. കാരണം ഒരുപവൻ വാങ്ങാൻ പണിക്കൂലി ഉൾപ്പെടെ 1 ലക്ഷം രൂപയ്ക്ക് മുകളിൽ വേണം. വില വരും ദിവസങ്ങളിലും മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. 2025-ൽ ഇതുവരെ 52 ശതമാനത്തോളം വർദ്ധനവമാണ് സ്വർണവിലയിലുണ്ടായത്.
ഇന്നത്തെ വില
സ്വർണം ഗ്രാമിന് 11,930 രൂപയാണ് ഇന്നത്തെ വില. പവന് 95,440 രൂപയിലാണ് വ്യാപാരം. ഇന്നത്തെ സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഞാറാഴ്ച ആയത് കൊണ്ട് വിലയിൽ ഇന്നലത്തെ വിലയിൽ മാറ്റമില്ലാതെയാണ് വ്യാപാരം. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,015 രൂപയും, പവന് 1,04,120 രൂപയുമാണ്. അതേസമയം 18 കാരറ്റിന് ഒരു ഗ്രാമിന് 9,761 രൂപയും, പവന് 78,088 രൂപയുമാണ്.
ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കും. അങ്ങനെ വരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,270 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,950 രൂപയുമായിരിക്കും.

വില വരും ദിവസങ്ങളിൽ എങ്ങനെ..?
വരുന്ന ആഴ്ച അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡിന്‍റെ ഫെഡറൽ റിസർവ് മീറ്റിംഗുണ്ട്. അതുകൊണ്ടുതന്നെ ആഗോള കമ്മോഡിറ്റി വിപണിയിലെ നിക്ഷേപകർ വിലയേറിയ ലോഹങ്ങളിൽ ജാഗ്രത പാലിക്കുന്നു. യുഎസ് തൊഴിൽ ഡാറ്റ അനുസരിച്ച് പരിശോധിച്ചാൽ ഇത്തവണ പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള വളരെ കൂടുതലാണ്. അത് സ്വർണ വിലയിൽ ശക്തമായ കുതിപ്പിന് കാരണമാവും. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഫെഡ് മീറ്റിംഗിന് മുന്നോടിയായി ഈ ആഴ്ച സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
സ്വർണവില2026
അടുത്ത വർഷവും സ്വർണവില കുതിപ്പ് തുടരുമെന്നാണ് ആഗോള ബാങ്കുകളുടെ റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം സ്വർണ വില ഔൺസിന് 5,000 ഡോളറായി ഉയരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 19% വർദ്ധനവാണ്. അതേസമയം 2026 ൽ സ്വർണ്ണ വില 3,600 മുതൽ 4,400 ഡോളർ വരെയാകുമെന്നാണ് എച്ച്എസ്ബിസിയുടെ വിലയിരുത്തൽ.
ആഭരണം വാങ്ങുന്നവർ എന്ത് ചെയ്യണം..?
കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഉത്സവ വേളകളിലും പൊന്നിന്‍റെ വില്‍പ്പന വര്‍ധിക്കാറുണ്ട്. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


