ഇന്ത്യൻ ഇക്വിറ്റി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). എൽഐസിയുടെ പോർട്ട്‌ഫോളിയോയിൽ 250-ലധികം ലിസ്‌റ്റഡ് സ്റ്റോക്കുകൾ ഉണ്ടെന്നാണ് എസിഇ ഇക്വിറ്റിയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. ഏകദേശം 13 ലക്ഷം കോടി രൂപയുടെ നിക്ഷേപ മൂല്യമുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഭീമൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൽ 6.29 ശതമാനം ഓഹരികളാണ് എൽഐസിക്കുള്ളത്. ഐടിസി (15.20%), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (8.93%), ഇൻഫോസിസ് (10.41%), എച്ച്.ഡി.എഫ്.സി ബാങ്ക് (5.26%) എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളിലെ നിക്ഷേപം.

അറിയപ്പെടുന്ന ബ്ലൂ ചിപ്പുകൾ കൂടാതെ, നല്ല വരുമാനം നൽകുന്ന മറ്റ് നിരവധി ഓഹരികളിലും എൽഐസി നിക്ഷേപം നടത്തിയിട്ടുണ്ട്. എൽഐസിയുടെ പോർട്ട്ഫോളിയോയിലെ 10 ഓഹരികൾ കഴിഞ്ഞ 12 മാസത്തിനുള്ളിൽ മൾട്ടിബാഗർ റിട്ടേൺ നൽകി. അവ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി നോക്കാം.
1. ഗോകാക് ടെക്സ്റ്റൈൽസ്
ബിഎസ്ഇയിൽ 226.55 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ ഏകദേശം 97 ശതമാനം വരുമാനം ഗോകാക് ടെക്സ്റ്റൈൽസ് ഓഹരി നൽകി. 768 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് കമ്പനി നേടിയത്. 155 കോടി രൂപയാണ് വിപണി മൂലധനം. മാർച്ച് പാദത്തിൻ്റെ അവസാനത്തിൽ കമ്പനിയിൽ എൽഐസിക്ക് 4.54% ഓഹരിയുണ്ടായിരുന്നു.
2. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ
224 രൂപയാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 11.50 ശതമാനം നേട്ടം ഓഹരിയുണ്ടാക്കി. 12 മാസത്തിനുള്ളിൽ 366 ശതമാനം ലാഭമാണ് ഓഹരി നൽകിയത്. ഹൗസിംഗ് & അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ ഏറ്റവും പുതിയ വിപണി മൂലധനം 45,773 കോടി രൂപയാണ്. ഈ ഹൗസിംഗ് ഫിനാൻസ് പിഎസ്‌യു കമ്പനിയിൽ എൽഐസിക്ക് 8.9% ഓഹരിയുണ്ട്.
3. ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ
ഒരു വർഷത്തിനിടെ 310 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. നിലവിൽ 26.36 രൂപയാണ് ഓഹരി വില. വിപണി മൂല്യം 233 കോടി രൂപ. ഈ ധനകാര്യ മേഖലയിലെ പൊതുമേഖലാ സ്ഥാപനത്തിൽ എൽഐസിക്ക് 0.11% ഉടമസ്ഥാവകാശമുണ്ട്.
4. ഐ.സി.എഫ്.സി
ധനകാര്യ മേഖലയായ പൊതുമേഖലാ സ്ഥാപനമായ ഐ.സി.എഫ്.സിയിൽ 1.95 ശതമാനം ഓഹരിയാണ് എൽഐസിക്കുള്ളത്. ഒരു വർഷത്തിനുള്ളിൽ 305 ശതമാനം ലാഭമാണ് ഐ.സി.എഫ്.സി ഓഹരി, നിക്ഷേപർക്ക് നൽകിയത്. 45.45 രൂപയാണ് നിലവിലെ ഓഹരി വില. 12,002 കോടിയാണ് വിപണി മൂലധനം.

5. എസ്‌ജെവിഎൻ
പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ പൊതുമേഖലാ സ്ഥാപനമാണ് എസ്‌ജെവിഎൻ. കമ്പനിയിൽ എൽഐസിക്ക് 1.73 ശതമാനം ഓഹരിയുണ്ട്. ഓഹരി വില കഴിഞ്ഞ 12 മാസത്തിനിടെ 286% വർധിച്ച് 137 രൂപയിലെത്തി. 53,858 കോടി രൂപയാണ് വിപണി മൂലധനം.
6. ഹിന്ദുസ്ഥാൻ കോപ്പർ
ഒരു വർഷത്തിനിടെ 283 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി നേടിയത്. 386.30 രൂപയാണ് നിലവിലെ ഓഹരി വില. ഈ മെറ്റൽ മേഖലയിലെ പൊതുമേഖലാ സ്ഥാപനത്തിൽ എൽഐസിക്ക് 6.88% ഓഹരിയുണ്ട്.
സ്റ്റാൻഡേർഡ് ബാറ്ററികൾ, എൻബിസിസി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ എന്നിവയാണ് എൽഐസി പോർട്ട്‌ഫോളിയോയിലെ മറ്റ് പ്രധാന ഓഹരികൾ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
