രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയിലെ അതികായനാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). ലൈഫ്, പെന്‍ഷന്‍, അന്വിറ്റി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോലെയുള്ള വിവിധ ഉത്പന്ന സേവനങ്ങളില്‍ ഇവര്‍ മുന്‍പന്തിയിലുമാണ്. എന്നാല്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ അഥവ യൂലിപ് (ഇന്‍വെസ്റ്റ്മെന്റും ഇന്‍ഷുറന്‍സും ഒത്തുചേര്‍ന്ന ഹൈബ്രിഡ് ഉത്പന്നമാണ് യൂലിപ്) സേവനങ്ങള്‍ നല്‍കുന്നതില്‍ വളരെ പിന്നിലാണ്. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി മൂല്യത്തിന്റെ 1 ശതമാനം പോലും യൂലിപ് ഫണ്ടുകളുടെ മൂല്യം ഇല്ലെന്നതാണ് വാസ്തവം.
2021 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം എല്‍ഐസി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം (AUM) 34 ലക്ഷം കോടി രൂപയാണ്. ഇതില്‍ യുലിപ് ഫണ്ടുകളുടെ സംഭാവനയായി വരുന്നത് 24,775 കോടി രൂപ മാത്രമാണ്. സമാനമായി എല്‍ഐസിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ ആകെ മൂല്യത്തില്‍ (5.2 ലക്ഷം കോടി) 5 ശതമാനം മാത്രമാണ് യൂലിപ് പോളിസികളുടേതായി വരുന്നത്.
അതിനിടെ, ഏറ്റവുമൊടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ആകെ 63 യുലിപ് പോളിസികളാണ് നിലവിലുള്ളത്. ഇവയുടെ ആകെ മൂല്യം 23,034 കോടി രൂപയാണ്. ഇതില്‍ 14,400 കോടി രൂപയാണ് വിവിധ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിവിധ യുലിപ് പോളിസികളുടെ ഭാഗമായി എല്‍ഐസി ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയ 10 ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
- ഐസിഐസിഐ ബാങ്ക്- 40 യൂലിപ് ഫണ്ടുകളുടെ ഭാഗമായി ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ എല്‍ഐസി വാങ്ങിയിട്ടുണ്ട്. നിവേഷ് പ്ലസ്, എസ്‌ഐഐപി ഗ്രോത്ത്, ജീവന്‍ പ്ലസ്, മാര്‍ക്കറ്റ് പ്ലസ് ഗ്രോത്ത്, എന്‍ഡോവ്‌മെന്റ് പ്ലസ് ഗ്രോത്ത്, പ്രോഫിറ്റ് പ്ലസ് എ്ന്നീ ഫണ്ടുകള്‍ക്കായി കാര്യമായ തോതില്‍ ഐസിഐസിഐ ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
- ഇന്‍ഫോസിസ്- 36 യുലിപ് ഫണ്ടുകളുടെ ഭാഗമായി എല്‍ഐസി ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്‍ഡോവ്‌മെന്റ് പ്ലസ് ഗ്രോത്ത്, ഹെല്‍ത്ത് പ്ലസ് ഫണ്ട്, മണി പ്ലസ് സെക്വേര്‍ഡ്, പ്രോഫിറ്റ് പ്ലസ് ബാലന്‍സ്ഡ് തുടങ്ങിയ ഫണ്ടുകള്‍ ഉദാഹരണം.
- ടിസിഎസ്- 34 യുലിപ് ഫണ്ടുകളുടെ ഭാഗമായി ടിസിഎസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രോഫിറ്റ് പ്ലസ് ബാലന്‍സ്ഡ്, മണി പ്ലസ് ബാലന്‍സ്ഡ്, മാര്‍ക്കറ്റ് പ്ലസ് ഗ്രോത്ത്, ജീവന്‍ പ്ലസ് ഗ്രോത്ത്, ഫ്യൂച്ചര്‍ പ്ലസ് ഗ്രോത്ത്, നിവേശ് പ്ലസ്, എസ്‌ഐഐപി ഗ്രോത്ത് എന്നിവ ചിലതുമാത്രം.
- എല്‍ & ടി- 33 യുലിപ് ഫണ്ടുകളുടെ ഭാഗമായി എല്‍ & ടിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്യൂച്ചര്‍ പ്ലസ് ഗ്രോത്ത്, ന്യൂ എന്‍ഡോവ്‌മെന്റ് പ്ലസ് സെക്വേര്‍ഡ്, ന്യൂ എന്‍ഡോവ്‌മെന്റ് പ്ലസ് ഗ്രോത്ത്, മണി പ്ലസ് സെക്വേര്‍ഡ് തുടങ്ങിയവ പോലുള്ള ഫണ്ടുകള്‍ ഉദാഹരണങ്ങളാണ്.
- റിലയന്‍സ്- 33 യൂലിപ് ഫണ്ടുകളുടെ ഭാഗമായി എല്‍ഐസി നിക്ഷേപം നടത്തിയിട്ടുണ്ട്. മണി പ്ലസ് ബാലന്‍സ്ഡ്, പ്രോഫിറ്റ് പ്ലസ് ബാലന്‍സ്ഡ്, ചൈല്‍ഡ് ഫോര്‍ച്യൂണ്‍ പ്ലസ് സെക്വേര്‍ഡ്, ഗ്രാറ്റുവിറ്റി പ്ലസ് ബാലന്‍സ്ഡ് തുടങ്ങിയ പോലുള്ള ഫണ്ടുകള്‍ റിലയന്‍സില്‍ നിക്ഷേപിച്ചിട്ടുണ്ട്.
- എച്ച്ഡിഎഫ്‌സി- 31 ഫണ്ടുകളുടെ ഭാഗമായി എല്‍ഐസി നിക്ഷേപിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ പ്ലസ്് ഗ്രോത്ത്, പ്രോഫിറ്റ് പ്ലസ് സെക്വേര്‍ഡ്, ഫ്യൂച്ചര്‍ പ്ലസ് സെക്വേര്‍ഡ്, പ്രോഫിറ്റ് പ്ലസ് ബാലന്‍സ്ഡ് തുടങ്ങിയ പോളിസികള്‍ക്കായാണ് എച്ചഡിഎഫ്‌സിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
- എച്ച്ഡിഎഫ്‌സി ബാങ്ക്- 25 യുലിപ് ഫണ്ടുകള്‍ക്കായി എല്‍ഐസി ഈ ബാങ്കിംഗ് ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മാര്‍ക്കറ്റ് പ്ലസ്-1 സെക്വേര്‍ഡ്, എല്‍ഐസിഐ യുലിപ്, എസ്‌ഐഐപി സെക്വേര്‍ഡ്, നിവേശ് പ്ലസ്, എസ്‌ഐഐപി ബാലന്‍സ്ഡ് തുടങ്ങിയ പോളിസികളാണ് പ്രധാനം.
- ഐടിസി- 20 യുലിപ് ഫണ്ടുകളുടെ ഭാഗമായി ഐടിസിയുടെ ഓഹരികളില്‍ എല്‍ഐസി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഫ്യൂച്ചര്‍ പ്ലസ് ഇന്‍കം, മാര്‍ക്കറ്റ് പ്ലസ് ഗ്രോത്ത്, മണി പ്ലസ് ഗ്രോത്ത്, ഫ്യൂച്ചര്‍ പ്ലസ് ഇന്‍കം തുടങ്ങിയ പ്രധാന പോളിസികള്‍ ഈ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
- എച്ച്‌സിഎല്‍- 17 യുലിപ് ഫണ്ടുകളുടെ ഭാഗമായി ഐടി ലാര്‍ജ് കാപ് ഓഹരിയായ എച്ച്‌സിഎല്‍ ടെക്കില്‍ എല്‍ഐസി നിക്ഷേപിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാര്‍ക്കറ്റ് പ്ലസ് സെക്വേര്‍ഡ്, പെന്‍ഷന്‍ പ്ലസ് മിക്‌സ്ഡ്, ഗ്രാറ്റുവിറ്റി പ്ലസ് ഇന്‍കം, മാര്‍ക്കറ്റ് പ്ലസ്-1 സെ്‌ക്വേര്‍ഡ്, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഫണ്ട്.
- ടാറ്റ മോട്ടോര്‍സ്- 17 യുലിപ് ഫണ്ടുകള്‍ ടാറ്റ മോട്ടോര്‍സിന്റെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ- നിവേഷ് പ്ലസ്, എസ്‌ഐഐപി ബാലന്‍സ്ഡ്, എസ്‌ഐഐപി ഗ്രോത്ത്, ന്യൂ എ്ന്‍ഡോവ്‌മെന്റ് പ്ലസ് ബാലന്‍സ്ഡ്, ഫ്യൂച്ചര്‍ പ്ലസ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications