രണ്ട് ദിവസത്തെ കുതിപ്പിന് വിരാമമിട്ട് ഇന്നലെ മെയ് 27ന് ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 624.82 പോയിന്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 81,551.63 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 174.95 പോയിന്റ് അഥവാ 0.70 ശതമാനം ഇടിഞ്ഞ് 24,826.20 ലെവലിലെത്തി. ഇന്ന് സത്യത്തിൽ ഏതെല്ലാം ഓഹരികൾ ശ്രദ്ധാ കേന്ദ്രമാകും?
ഇന്ന് മെയ് 28ന് ഗിഫ്റ്റ് നിഫ്റ്റി വിപണിക്ക് നെഗറ്റീവ് തുടക്കം നൽകി. രാവിലെ 6:36 ന് ഇത് 0.03 ശതമാനം കുറഞ്ഞ് 24,857 ലെവലിലെത്തി. ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇതാ.....
1. എൽഐസി ഓഹരികൾ...
പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ ഫലങ്ങൾ ഇന്നലെ മെയ് 27ന് പ്രഖ്യാപിച്ചു. കണക്ക് അനുസരിച്ച് അറ്റാദായം 38 ശതമാനം വർധിച്ച് 19,013 കോടി രൂപയായി. ഇതോടെ ഓഹരികൾ നേട്ടത്തിലേക്ക് കുതിക്കുന്നു.
2. കോൾ ഇന്ത്യ, HZL തുടങ്ങിയ മൈനിംഗ് കമ്പനികൾ
ഇന്ത്യ ആദ്യമായി ഇന്നലെ പൊട്ടാഷ്, ഹാലൈറ്റ് ഖനികൾ ലേലം ചെയ്തു. കോൾ ഇന്ത്യ ലിമിറ്റഡ് (CIL), ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (HZL), ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) എന്നിവ വിവിധ ധാതു ശേഖരങ്ങൾ ലേലത്തിൽ സ്വന്തമാക്കിയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ ഇന്ന് ഓഹരികൾ ശ്രദ്ധയാകർഷിക്കും.

3. ഹിന്ദുസ്ഥാൻ കോപ്പർ
2025 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ലാഭം 52% ഉയർന്ന് 189 കോടി രൂപയായി. ഇന്നലെ മെയ് 27നാണ് നാലാം പാദ ഫലങ്ങൾ എത്തിയത്. ഇത് നിക്ഷേപകർക്ക് ഈ ഓഹരികളോടുള്ള താത്പര്യം വർദ്ധിക്കും.
4. ജെ കെ ലക്ഷ്മി സിമൻ്റ്
ജെ കെ ലക്ഷ്മി സിമന്റ്സിന്റെ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ ഇന്നലെ മെയ് 27ന് എത്തി. സംയോജിത അറ്റാദായം 19.2 ശതമാനം വർദ്ധിച്ച 193.17 കോടി രൂപയായി. കമ്പനിയുടെ വളർച്ച കുതിച്ചതിനാൽ ഇന്നത്തെ വിപണിയിൽ ഈ ഓഹരികൾ ശ്രദ്ധ നേടും.
5. ടാറ്റ സ്റ്റീൽ
ആഗോളതലത്തിൽ മുൻനിര പ്രോസസ് ക്രെയിനുകൾ നിർമ്മിക്കുന്ന ജാസോ ഇൻഡസ്ട്രിയൽ ക്രെയിനുകൾക്ക് പുതിയ കരാർ നൽകി ടാറ്റ സ്റ്റീൽ യുകെ. ഗ്രീൻ സ്റ്റീൽ നിർമ്മിക്കുന്നതിനാണ് ഈ കരാർ.
6. എൻഎംഡിസി
എൻഎംഡിസിയുടെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ ഇന്നലെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഇരുമ്പയിര്, പെല്ലറ്റ് വിൽപ്പനയിൽ ഉയർന്ന വരുമാനം മൂലം കമ്പനിയുടെ സംയോജിത അറ്റാദായം 5 ശതമാനം വർദ്ധിച്ച് 1,483.18 കോടിയായി ഉയർന്നു. അതിനാൽ ഇന്ന് ഓഹരികൾ ശ്രദ്ധയാകർഷിക്കും.
7. വോഡഫോൺ ഐഡിയ (VI)
വോഡഫോൺ ഐഡിയ കമ്പനി കടക്കെണിയിലായിരിക്കുന്നു. അതിനാൽ കമ്പനി മെയ് 30 ന് ബോർഡ് യോഗം ചേർന്ന് ധനസമാഹരണത്തിനുള്ള ചർച്ചകൾ പരിഗണിക്കുമെന്ന് ഇന്നലെ അറിയിച്ചു.
8. കെഇസി ഇന്റർനാഷണൽ
എഞ്ചിനീയറിംഗ്, സംഭരണ, നിർമ്മാണ സ്ഥാപനമായ കെഇസി ഇന്റർനാഷണൽ 2025 മാർച്ചിൽ അവസാനിച്ച പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സംയോജിത അറ്റാദായം 76 ശതമാനം ഉയർന്ന് 268 കോടി രൂപയായി. ഇത് ഓഹരികൾക്ക് നേട്ടം നൽകും.
9. ഇൻഫോ എഡ്ജ് (ഇന്ത്യ)
Naukri.comന്റെ മാതൃസ്ഥാപനമായ ഇൻഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ്, ഓഹരി വിഭജനത്തിനുശേഷം ആദ്യമായി ലാഭവിഹിതം പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ അവരുടെ സംയോജിത അറ്റാദായം 83 ശതമാനം വർദ്ധിച്ച് 463 കോടി രൂപയായി. നാലാം പാദത്തിലെ നേട്ടങ്ങൾ മൂലം ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കും.
10. ഇൻസ്റ്റാമാർട്ടും സ്വിഗ്ഗിയും
സ്വന്തമായൊരു ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട് അതിന്റെ പേരിൽ നിന്ന് മാതൃ കമ്പനിയായ സ്വിഗ്ഗിയെ ഒഴിവാക്കി. ഇത് സ്വിഗ്ഗി ഓഹരികൾ ഇന്ന് കൂടുതൽ ശ്രദ്ധ നേടാൻ കാരണമാവുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications