ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ നിരവധി തവണ കേട്ട പേരായിരിക്കും ബ്ലൂ ചിപ്പ് ഓഹരികൾ. വളരെ വലുതും, സാമ്പത്തികമായി ശക്തവും, വിശ്വസനീയവുമായ കമ്പനികളുടെ ഓഹരികളെയാണ് ബ്ലൂ-ചിപ്പ് സ്റ്റോക്കുകൾ എന്ന് പറയുന്നത്. ഈ കമ്പനികൾക്ക് സാധാരണയായി നീണ്ട പ്രവർത്തന പാരമ്പര്യവും അതത് വ്യവസായ മേഖലകളിൽ ശക്തമായ സ്ഥാനവും ഉണ്ടാകും. അതേസമയം എല്ലാ ഓഹരികളിലും ഉള്ളത് പോലെ ഈ കമ്പനികളുടെ ഓഹരികളിലും തിരുത്തലുകൾ ഉണ്ടാകും. പക്ഷെ ദീർഘകാല നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും. 3 ബ്ലൂ ചിപ്പ് ഓഹരികളുടെ വിശദാംശങ്ങൾ നോക്കാം.
1. കോൾ ഇന്ത്യ ലിമിറ്റഡ്
ഇന്ത്യയിലെ മുൻനിര കൽക്കരി ഉൽപ്പാദകരായ കോൾ ഇന്ത്യ, കേന്ദ്ര സർക്കാറിന്‍റെ കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് . കൽക്കരി ഖനനത്തിൽ കമ്പനിക്ക് ഏതാണ്ട് കുത്തകയുണ്ട്. ഭാവിയിലേക്ക് നോക്കുമ്പോൾ, കോൾ ഇന്ത്യ 2026 സാമ്പത്തിക വർഷത്തിൽ 875 മെട്രിക് ടണ്ണിനും 2027 സാമ്പത്തിക വർഷത്തിൽ 900 മെട്രിക് ടണ്ണിനുമുകളിൽ കൂടുതൽ ഉൽപ്പാദനത്തിനു സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. 2030 സാമ്പത്തിക വർഷം വരെ കൽക്കരി ആവശ്യകത സ്ഥിരമായി ഉണ്ടാകുമെന്നും 2030 സാമ്പത്തിക വർഷത്തോടെ ഇത് 1.043 ബില്യൺ ടണ്ണിലെത്തുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടുതന്നെ ഇതിനായി കമ്പനി 2030 സാമ്പത്തിക വർഷത്തോടെ ഏകദേശം 80,000 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. അതായത് പ്രതിവർഷം 20,000 കോടി.
ഓഹരി വില
എൻഎസ്ഇയിൽ 379 രൂപ എന്നതാണ് നിലവിൽ കോൾ ഇന്ത്യയുടെ ഓഹരി വില. അതേസമയം ഓഹരി ഒരുമാസത്തിനിടെ 1.37 ശതമാനം നഷ്ടം സംഭവിച്ചിട്ടുണ്ട്. 543.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. അഞ്ച് വർഷത്തെ പ്രകടനം പരിശോധിച്ചാൽ കോൾ ഇന്ത്യയുടെ ഓഹരി 193 ശതമാനം വളർച്ച നേടിയിട്ടുണ്ടെന്ന് കാണാം.

2. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്‌സ്, ആഗോളതലത്തിൽ ഒരു പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയാണ്. കമ്പനി ഏകദേശം 125 രാജ്യങ്ങളിലായി പാസഞ്ചർ വാഹനങ്ങൾ (പിവി), യൂട്ടിലിറ്റി വാഹനങ്ങൾ (യുവി), വാണിജ്യ വാഹനങ്ങൾ (സിവി) എന്നിവ വിൽക്കുന്നു. ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) വഴി പ്രീമിയം പിവി വിപണിയിലും ഇതിന് സാന്നിധ്യമുണ്ട്. ഭാവിയിൽ, സിവി വിഭാഗത്തിൽ നിലവിലുള്ള 37% വിപണി വിഹിതത്തിൽ നിന്ന് 2027 സാമ്പത്തിക വർഷത്തോടെ 40% വിപണി വിഹിതം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പിവി മേഖലയിൽ, 2027 സാമ്പത്തിക വർഷത്തോടെ 16% വിഹിതവും 2030 സാമ്പത്തിക വർഷത്തോടെ 18-20% വിഹിതവും നേടാനാണ് പദ്ധതിയിടുന്നത്.
ഓഹരി വില
എൻഎസ്ഇയിൽ 650 രൂപയാണ് ടാറ്റ മോട്ടോഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 8 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം അഞ്ച് വർഷത്തെ പ്രകടനം പരിശോധിച്ചാൽ ടാറ്റ ഓഹരി 445 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട് എന്ന് കാണാം.
3. ഇൻഡസ്ഇൻഡ് ബാങ്ക്
മൊത്തം ആസ്തികളുടെയും മൊത്തം ബിസിനസിന്‍റേയും കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കാണിത്. കമ്പനിക്ക് 42 ദശലക്ഷം ഉപഭോക്താക്കളുണ്ട്. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ബാങ്കിന്‍റെ അറ്റ പലിശ വരുമാനം 14% കുറഞ്ഞ് 4,640 കോടിയിലെത്തി. മൊത്തം വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ 2026 സാമ്പത്തിക വർഷം ഒരു ക്ലീൻ സ്ലേറ്റിൽ ആരംഭിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.
ഓഹരി വില
എൻഎസ്ഇയിൽ 808.60 രൂപ എന്നതാണ് ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരുവർഷത്തിനിടെ 39 ശതമാനം നഷ്ടം ഓഹരി നേരിട്ടു. എന്നാൽ അഞ്ച് വർഷത്തിനിടെ 60 ശതമാനത്തോളം ലാഭം നിക്ഷേപകർക്ക് നൽകാൻ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications