ഇന്ന് ഓഹരി വിപണിയിൽ നേരിയ ഇടിവുണ്ടായി. നിലവിൽ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും മോശം നിലയിലേക്ക് വീണു. ഇന്നലെ മെയ് 26 തിങ്കളാഴ്ച, ഇൻട്രാഡേ വ്യാപാരത്തിൽ നിഫ്റ്റി സൂചിക 25,050 ലെവലിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നിഫ്റ്റി 50 സൂചിക 24,968 ലെവലിലെത്തി. സെൻസെക്സ് 82,004.52 ലെവിലേക്കും വീണു.
നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാലത്തേക്ക് വാങ്ങാവുന്ന മികച്ച ഓഹരികൾ ഏതെല്ലാമാണ്? അടുത്ത രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ആർവിഎൻഎൽ, എൽഐസി, സെയിൽ എന്നിവയുടെ ഓഹരികൾ വാങ്ങാൻ ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ ഇക്വിറ്റി റിസർച്ചിന്റെ സീനിയർ മാനേജർ ജിഗർ എസ്. പട്ടേൽ ശുപാർശ ചെയ്യുന്നു. ഓരോ ഓഹരിയും അവയുടെ ലക്ഷ്യ വിലയും പരിശോധിക്കാം;
റെയിൽ വികാസ് നിഗം (ആർവിഎൻഎൽ)
പഹൽഗാം ആക്രമണത്തിനു പിന്നാലെ പ്രതിരോധ ഓഹരികളെല്ലാം ശ്രദ്ധാ കേന്ദ്രമായി തുടർന്നപ്പോൾ റെയിൽവേ ഓഹരികളും നേട്ടത്തിലേക്ക് കുതിച്ചിരുന്നു. അതിൽ ആർവിഎൻഎൽ ഓഹരികളും ഉൾപ്പെടുന്നു. ഇന്നും ഓഹരി കുതിക്കുന്നുണ്ട്. നിലവിൽ 414.35 രൂപയാണ് ആർവിഎൻഎൽ ഓഹരിയുടെ വില. ഇത് വ്യാപാരികൾക്ക് ലാഭകരമായ ഒരു അവസരമാണ് നൽകുന്നത്.
380 രൂപയ്ക്കും 385 രൂപയ്ക്കും ഇടയിലുള്ള ബ്രേക്ക്ഔട്ട് സോൺ ഒരു നിർണായക ലെവലാണ്. എന്നാൽ ഇത് നിലവിൽ സപ്പോർട്ട് ലെവലായി കണക്കാക്കുന്നു. അതിനാൽ തന്നെ ഓഹരി പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് കുതിക്കാനാണ് സാധ്യത. ഈ കാരണത്താൽ ഓഹരിയുടെ ലക്ഷ്യ വില 445 രൂപയിലാണ്. 350 രൂപയിൽ സ്റ്റോപ്പ്ലോസും നിശ്ചയിച്ചിട്ടുണ്ട്.
" 380 രൂപ- 385 രൂപ സോണിൽ മാത്രം ഓഹരികൾ വാങ്ങാൻ ശുപാർശ ചെയ്യുന്നു. 445 രൂപ ലെവലിലേക്ക് ഒരു കുതിപ്പ് ലക്ഷ്യം വയ്ക്കുന്നു. അപകടസാധ്യത കൈകാര്യം ചെയ്യുന്നതിന് 350 രൂപയ്ക്ക് താഴെയുള്ള വ്യാപാരത്തെ ഒരു സ്റ്റോപ്പ്-ലോസ് ട്രിഗറായി കണക്കാക്കണം." എന്നാണ് ജിഗർ എസ് പട്ടേൽ പറയുന്നത്.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)
അവസാനം പ്രതിവാര ചാർട്ടിൽ SAIL ശക്തമായ മുന്നേറ്റത്തോടെ ഒരു ബ്രേക്ക്ഔട്ട് നൽകി. പ്രതിവാര ആർഎസ്‌ഐ ഇപ്പോൾ 57.81 ലെവലിൽ എത്തി. ഇത് 2024 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. കണക്ക് പ്രകാരം, 2025 ജനുവരി മുതൽ ഏപ്രിൽ വരെ ആകെ 155 കോടി ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. ഇത് കമ്പനിയുടെ മൊത്തം കുടിശ്ശികയുള്ള ഓഹരികളുടെ (4,13,05,25,289 ഓഹരികൾ) ഏകദേശം 37.5 ശതമാനമാണ്.
ഇന്നും ഓഹരി മുന്നേറ്റം നടത്തുന്നുണ്ട്. നിലവിൽ ഓഹരി വില 128.90 രൂപയിലാണ്. നേരിയ കുതിപ്പാണെങ്കിലും ഇത് ഹ്രസ്വകാല നേട്ടങ്ങൾ ഉറപ്പായും വാഗ്ദാനം ചെയ്യുന്നുണ്ട്.
" 124 രൂപ മുതൽ 126 രൂപ വരെയുള്ള ലെവലിൽ 136 രൂപ എന്ന ഉയർന്ന ലക്ഷ്യ വില ശുപാർശ ചെയ്യുന്നു. മാത്രമല്ല 120 രൂപയ്ക്ക് താഴെയുള ക്ലോസിംഗിനെ ഒരു സ്റ്റോപ്പ് ലോസായി കണക്കാക്കണം." പട്ടേൽ പറഞ്ഞു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി)
എൽഐസി ഓഹരികൾ നിലവിൽ മികച്ച നേട്ടത്തോടെ മുന്നേറ്റം നടത്തുന്നുണ്ട്. ഇന്ന് 0.046% ഉയർന്ന് 870.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 6-7 ആഴ്ചയ്ക്ക് ശേഷം ഇപ്പോൾ എൽഐസി ഓഹരികൾ ബ്രേക്ക്ഔട്ട് സോണിന് മുകളിലെത്തി. അതിനാൽ നിക്ഷേപകർക്കിടയിൽ സ്വീകാര്യത വർദ്ധിച്ചു.
" 845 രൂപ മുതൽ 860 രൂപ വരെയുള്ള ശ്രേണിയിൽ വില നിലനിന്നേക്കാം. പക്ഷേ 960 രൂപ വരെ വില ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷ്യ വില 960ൽ ഉറപ്പിക്കുന്നു. 810 രൂപയിൽ സ്റ്റോപ്പ് ലോസ് കണക്കാക്കണം." പട്ടേൽ പറഞ്ഞു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications