വിപണിയിൽ ചാഞ്ചാട്ടം പതിവാകുമ്പോൾ ഏത് ഓഹരി വാങ്ങണമെന്ന സംശയം നിക്ഷേപകർക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അത്തരം സമയങ്ങളിൽ ബ്രോക്കറേജ് ശുപാർശകൾ പരിഗണിക്കുന്നത് നല്ലതാണ്. ഏത് ഓഹരി വാങ്ങണം, ടാർഗെറ്റ് വില എത്രയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ ബ്രോക്കറേജ് റിപ്പോർട്ട് പരിശോധിക്കുന്നതിലൂടെ മനസിലാക്കാൻ സാധിക്കും. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ മൂന്ന് ഓഹരികൾ ശുപാർശ ചെയ്യുന്നുണ്ട്. ഭാരത് ഇലക്ട്രോണിക്സ് , അവന്യൂ സൂപ്പർമാർട്ട്സ്, എം & എം എന്നിവയാണ് ആ ഓഹരികൾ. 37 ശതമാനം വരെ നേട്ടമാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. മോത്തിലാൽ ഓസ്വാൾ എന്തുകൊണ്ടാണ് ഈ ഓഹരികൾ തിരഞ്ഞെടുത്തത് എന്ന് നമുക്ക് പരിശോധിക്കാം.
1. ഭാരത് ഇലക്ട്രോണിക്‌സ്
രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. എൻഎസ്ഇയിൽ 380 രൂപ നിലവാരത്തിലാണ് ഭാരത് ഇലക്ട്രോണിക്‌സ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 11 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ആറ് മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 38.9 ശതമാനം നേട്ടമുണ്ടാക്കാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം.

ടാർഗെറ്റ് വില
കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ നിന്നുള്ള വലിയ ഓർഡറുകൾ സ്വന്തമാക്കുന്നതിലൂടെ ഭാരത് ഇലക്ട്രോണിക്സിന് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഓർഡർ ബുക്ക് 74,900 കോടി രൂപയിൽ ശക്തമാണ്. ഓർഡർ ഇൻഫ്ലോ 7,600 കോടി രൂപയായി. കൂടാതെ മാർജിനുകൾ 27 ശതമാനത്തിൽ ശക്തമായി തുടരുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ 490 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് നിലവിലെ ഓഹരി വിലയേക്കാൾ 37 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
2. അവന്യൂ സൂപ്പർമാർട്ട്സ്
സൂപ്പർമാർക്കറ്റുകളുടെയും ഹൈപ്പർമാർക്കറ്റുകളുടെയും വലിയ ശൃംഖലയുള്ള ഇന്ത്യൻ റീട്ടെയിൽ കോർപ്പറേഷനാണ് അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാധാകിഷൻ ദമാനിയാണ് കമ്പനി സ്ഥാപിച്ചത്. എൻഎസ്ഇയിൽ 4,242 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 9.5 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 19 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്.
ടാർഗെറ്റ് വില
വരും നാളുകളിൽ സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അതിനായി നിക്ഷേപം ഇരട്ടിയിലധികം വർദ്ധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം അവന്യൂ സൂപ്പർമാർട്ട്സ് മാനേജ്‌മെന്‍റ് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ വടക്കൻ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. 26-28 സാമ്പത്തിക വർഷത്തിലെ EBITDA-യും അറ്റാദായവും 2-4 ശതമാനം വർദ്ധിക്കും എന്നാണ് മോത്തിലാൽ പറയുന്നത്. അതുകൊണ്ടു തന്നെ അവന്യൂ സൂപ്പർമാർട്ടുകളിൽ 'വാങ്ങുക' റേറ്റിംഗ് ബ്രോക്കറേജ് ഹൗസ് നിലനിർത്തി. 4500 രൂപയിൽ നിന്നും 4950 രൂപയാക്കി ടാർഗെറ്റ് വില ഉയർത്തുകയും ചെയ്തു. അതായത് നിലവിലെ ഓഹരി വിലയിൽ നിന്ന് 16 ശതമാനം വർദ്ധനവ്.
3. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്
നിക്ഷേപകർക്ക് വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരി. എൻഎസ്ഇയിൽ 3,160 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. 2025-ൽ ഇതുവരെ 3 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരുവർഷത്തിനിടെ 12 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില
മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ മോത്തിലാൽ ഓസ്വാൾ 'വാങ്ങൽ' കോൾ 3,687 രൂപ എന്ന ലക്ഷ്യ വിലയിൽ നിലനിർത്തി. ഇത് 15 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
