ഓഗസ്റ്റ് 18 തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷ, ഇന്ത്യയ്ക്കു താരിഫുകൾ പുനഃപരിശോധിക്കുമെന്ന സൂചനകൾ, ജിഎസ്ടി പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനം, എസ് & പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തൽ തുടങ്ങിയവയെല്ലാം ഓഹരി വിപണിയുടെ കുതിപ്പിന് കരുത്തേകി. സെൻസെക്സ് 0.84 ശതമാനം ഉയർന്ന് 81,273.75 ലും നിഫ്റ്റി 50, 1 ശതമാനം ഉയർന്ന് 24,876.95 ലും ക്ലോസ് ചെയ്തു.
നിഫ്റ്റി 24,800 ന് മുകളിൽ തുടർന്നാൽ അത് ഉടൻ തന്നെ 25,200 ലേക്ക് എളുപ്പത്തിൽ ഉയരുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് കരുതുന്നു. അടുത്ത 3-4 ആഴ്ചത്തേക്ക് കൈവശം വയ്ക്കാൻ നിക്ഷേപകർക്കായി മൂന്ന് ഓഹരികൾ ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. എറ്റേർണൽ ലിമിറ്റഡ്
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ് എന്നിവയുടെ മാതൃ കമ്പനിയാണ് എറ്റേർണൽ ലിമിറ്റഡ്. നിലവിൽ 314.10 രൂപ എന്നതാണ് എറ്റേർണൽ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.14 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരുമാസത്തിനിടെ 22 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 48 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ എറ്റേർണൽ ലിമിറ്റഡ് നേടിയത്.
355-367 രൂപ ടാർഗെറ്റ് വിലയോടെ എറ്റേർണൽ ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 14 മുതൽ 18 ശതമാനം വരെ വളർച്ച. 288 രൂപയാണ് സ്റ്റോപ്പ് ലോസ്.

2. എച്ച്ബിഎൽ എഞ്ചിനീയറിംഗ്
വ്യാവസായിക ബാറ്ററികൾ, പവർ ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് എച്ച്ബിഎൽ എഞ്ചിനീയറിംഗ്. റെയിൽവേ, പ്രതിരോധം, ടെലികോം, യുപിഎസ് തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമുണ്ട്. എൻഎസ്ഇയിൽ 744 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.48 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരുമാസത്തിനിടെ 28.5 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്കായി.
840-873 രൂപ ടാർഗെറ്റോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. അതായത് 15 ശതമാനം മുതൽ 19 ശതമാനം വരെ നേട്ടം. 679 രൂപയാണ് സ്റ്റോപ്പ് ലോസ്.
3. പേടിഎം
ഫിൻടെക് മേഖലയിൽ ബിസിനസ് ചെയ്യുന്ന മിഡ്ക്യാപ് കമ്പനിയാണിത്. പേയ്മെന്റ്, കൊമേഴ്സ്, ക്ലൗഡ്, ഫിനാൻഷ്യൽ സേവനങ്ങൾ നൽകുന്നു. എൻഎസ്ഇയിൽ 1,171.10 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.7 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 16.9 ശതമാനമാണ് ഒരുമാസത്തെ വളർച്ച.
1,244-1,285 രൂപ ടാർഗെറ്റോടെ പേടിഎം ഓഹരി വാങ്ങാം. അതായത് നേട്ടം 12 ശതമാനം മുതൽ 15 ശതമാനം വരെ. 1,049 രൂപയിൽ സ്റ്റോപ്പ്-ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് ശുപാർശ ചെയ്തു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
