ഓഹരി വിപണി നിക്ഷേപകർക്ക് ഏറെ ആശങ്കകൾ ഉയരുന്നു. ഇന്നലെ ഇന്ത്യൻ ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റി 50യും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നും അതേ നഷ്ടം നേരിടേണ്ടി വരുമോ? നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തുറന്നപ്പോൾ ശക്തമായ കുതിപ്പായിരുന്നു. എന്നാൽ പിന്നീട് പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സർക്കാർ ആക്രമിച്ചതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ നഷ്ടം നേരിട്ട് കൂപ്പു കുത്തി. ഇത് നിക്ഷേപകരിൽ വലിയ തോതിൽ ആശങ്ക ഉയർത്തുന്നു.
നിഫ്റ്റി 0.51% ഇടിഞ്ഞ് 24,273 ൽ അവസാനിച്ചു. അതായത് ഇന്നലെ 24,300 ലെവലിനു താഴേക്ക് വീണു. സെൻസെക്സ് 411 പോയിന്റ് അഥവാ 0.51% ഇടിഞ്ഞ് 80,334 ൽ അവസാനിച്ചു. യുദ്ധ സമ്മർദ്ദങ്ങൾ ഉണ്ടാവുന്നത് ഓഹരി വിപണിയ്ക്ക് പോസിറ്റീവ് നേട്ടങ്ങൾ ഉണ്ടാക്കാറില. ഈ സാഹചര്യത്തിൽ ഏതെല്ലാം ഓഹരികളാണ് നിക്ഷേപകർ ശ്രദ്ധ കേന്ദരീകരിക്കേണ്ടത്? ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ ചില ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ നിർദ്ദേശിക്കുന്നു.;
നിഫ്റ്റി 50 സൂചിക 24,050-ൽ 200-DEMA സപ്പോർട്ട് ലെവലിന് മുകളിൽ വ്യാപാരം നടത്തുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവ് നേട്ടത്തോടെയാണ് മുന്നേറുന്നതെന്നാണ് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിശ്വസിക്കുന്നത്.
"ഓഹരി-നിർദ്ദിഷ്ട സമീപനം നിലനിർത്തുകയും ഓരോ തകർച്ചയിലും ഏറ്റവും താഴ്ന്ന നിലയിലുള്ള നിക്ഷേപ സാധ്യതകൾ തിരിച്ചറിയുകയും വേണം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ വർദ്ധിച്ചുവരുന്നതിനാൽ, സാങ്കേതിക ചാർട്ടിൽ ശക്തമായി നിൽക്കുന്ന ഓഹരികളെ പരിഗണിക്കണം. ബ്രേക്ക്ഔട്ട് ഓഹരികൾ ഒരു നല്ല ഓപ്ഷനാണ്." ഇന്ത്യൻ ഓഹരി വിപണിയുടെ ഭാവിയെക്കുറിച്ച് സുമീത് ബഗാഡിയ പറഞ്ഞു.

സമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരികൾ
ഇന്ന് നിക്ഷേപകർക്ക് വാങ്ങാനും വിൽക്കാനും സാധിക്കുന്ന ബ്രേക്ക്ഔട്ട് സ്റ്റോക്കുകളാണ് കിർലോസ്‌കർ ബ്രദേഴ്‌സ്, ഭാരതി ഹെക്‌സാകോം, ധർമ്മജ് ക്രോപ്പ് ഗാർഡ്, ഓറിയന്റ് ബെൽ , ഇന്റലക്റ്റ് ഡിസൈൻ അരീന എന്നിവ. ലക്ഷ്യ വിലയും സ്റ്റോപ്പ് ലോസും നോക്കാം.
1. കിർലോസ്‌കർ ബ്രദേഴ്‌സ് :
ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയാണ് കിർലോസ്‌കർ ബ്രദേഴ്‌സ് ലിമിറ്റഡ് (കെബിഎൽ). എഞ്ചിനീയറിംഗ്, നിർമ്മാണം, ഫ്ലൂയിഡ് മാനേജ്‌മെന്റ് സൊല്യൂഷനുകൾ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഓഹരികൾ നിങ്ങൾക്ക് 1840 രൂപയ്ക്ക് വാങ്ങാം. ലക്ഷ്യ വില 1970 രൂപയും സ്റ്റോപ്പ് ലോസ് 1775 രൂപയുമാണ്.
2. ഭാരതി ഹെക്സാകോം :
ഇന്ത്യയിൽ മൊബൈൽ, ഫിക്‌സഡ്-ലൈൻ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു കമ്മ്യൂണിക്കേഷൻസ് കമ്പനിയാണ് ഭാരതി ഹെക്‌സകോം ലിമിറ്റഡ്. ഈ ഓഹരികൾ 1730 രൂപയ്ക്ക് വാങ്ങാം. എന്നാൽ ഓഹരിയുടെ ലക്ഷ്യ വില 1852 രൂപയും, സ്റ്റോപ്പ് ലോസ് 1669 രൂപയുമാണ്.
3. ധർമ്മജ് ക്രോപ്പ് ഗാർഡ് :
കീടനാശിനികൾ, കുമിൾ നാശിനികൾ, കളനാശിനികൾ, സൂക്ഷ്മ വളങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന ഒരു ഇന്ത്യൻ കാർഷിക രാസ കമ്പനിയാണ് ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ്. 237.50 രൂപയ്ക്ക് ഈ ഓഹരികൾ നിങ്ങൾക്ക് വാങ്ങാം. ഓഹരിയുടെ ലക്ഷ്യ വില 254 രൂപയും, സ്റ്റോപ്പ് ലോസ് 229 രൂപയുമാണ്.
4. ഓറിയന്റ് ബെൽ :
സെറാമിക്, വിട്രിഫൈഡ് ടൈലുകൾ നിർമ്മിക്കുന്ന 1977 ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ കമ്പനിയാണ് ഓരിയേന്റ് ബെൽ ലിമിറ്റെഡ്. 273.5 രൂപയ്ക്ക് ഈ സ്റ്റോക്ക് വാങ്ങുക. എന്നാൽ ലക്ഷ്യ വില 293 രൂപയും, സ്റ്റോപ്പ് ലോസ് 263 രൂപയുമാണ്.
5. ഇന്റലക്റ്റ് ഡിസൈൻ അരീന :
ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള ഒരു ആഗോള സാമ്പത്തിക സാങ്കേതിക കമ്പനിയാണ് ഇന്റലക്റ്റ് ഡിസൈൻ അരീന ലിമിറ്റഡ്. നിങ്ങൾക്ക് 842.80 രൂപയ്ക്ക് ഈ ഓഹരി വാങ്ങാം. നിലവിലെ ലക്ഷ്യ വില 902 രൂപയും, സ്റ്റോപ്പ് ലോസ് 813 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
