ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ ദീർഘകാല നിക്ഷേപമാണ് നല്ലത്. അടുത്ത 12 മാസത്തേക്ക് ശക്തമായ വളർച്ചാ സാധ്യതയും ആകർഷകമായ നേട്ടവും എടുത്തുകാണിക്കുന്ന, വിവിധ മേഖലകളിലെ നിരവധി ഓഹരികളിൽ ബ്രോക്കറേജുകൾ പോസിറ്റീവാണ്. ഏതൊക്കെയാണ് ആ ഓഹരികളെന്നും ടാർഗെറ്റ് വില എത്രയാണെന്നും പരിശോധിക്കാം.
1. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്
കാർഷികോപകരണങ്ങളുടെ നിർമ്മാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിൻ്റെ ഒരു അനുബന്ധ സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എൻഎസ്ഇയിൽ 3,165 രൂപ എന്ന നിരക്കിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. 2025-ൽ ഇതുവരെ 2.69 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരുവർഷത്തിനിടെ 18 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

3700 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നുവാമ ശുപാർശ ചെയ്യുന്നത്. ഇത് 15 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
2. വാരി എനർജീസ്
1990 ഡിസംബറിൽ സ്ഥാപിതമായ വാരീ എനർജീസ് ലിമിറ്റഡ്, 12 GW മൊത്തം സ്ഥാപിത ശേഷിയുള്ള സോളാർ പിവി മൊഡ്യൂളുകളുടെ നിർമ്മാതാവാണ്. എൻഎസ്ഇയിൽ 3103.20 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 32.9 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 33 ശതമാനമാണ് ഒരു വർഷത്തിനിടയിലെ നേട്ടം.
3646 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാനാണ് നുവാമയുടെ നിർദ്ദേശം. പ്രതീക്ഷിക്കുന്ന നേട്ടം 15 ശതമാനം.
3. ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്
26 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ പ്ലൈവുഡ് മേഖലയിലെ പ്രധാന കമ്പനിയാണ് ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്. 316 രൂപയാണ് നിലവിലെ ഓഹരി വില. ആറ് മാസത്തിനിടെ 8 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. എന്നാൽ ഒരുവർഷത്തെ പ്രകടനം വിലയിരുത്തിയാൽ 9 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് കാണാം.
425 രൂപ ലക്ഷ്യത്തോടെ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ഓഹരി വാങ്ങാമെന്നാണ് ചോയ്‌സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ശുപാർശ. ഇത് 28 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
4. ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ്
2011-ൽ സ്ഥാപിതമായ ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ് ഐടി സൊല്യൂഷൻസ് & സർവീസസ് കമ്പനിയാണ്. 604.8 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 15 ശതമാനം നഷ്ടം ഓഹരി നേരിട്ടു. ചോയ്സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്, ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡിൽ 730 രൂപ ലക്ഷ്യത്തോടെ "വാങ്ങുക(ബൈ)" കോൾ പുറപ്പെടുവിച്ചു. ഇത് നിലവിലെ ഓഹരി വിലയിൽ നിന്ന് 17 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
5. ഹിറ്റാച്ചി എനർജി
മുമ്പ് എ.ബി.ബി പവർ പ്രൊഡക്ട്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്പനി. വിവിധ തരം എൻജിനീയറിങ് പ്രൊഡക്ടുകൾ, പവർ സെക്ടറിന് ആവശ്യമായ വിവിധ തരം സൊല്യൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നു. 20,470 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരുവർഷത്തിനിടെ 76 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 24000 രൂപ ടാർഗെറ്റോടെ ഹിറ്റാച്ചി ഓഹരി വാങ്ങാമെന്നാണ് നുവാമ ശുപാർശ ചെയ്യുന്നത്. ഇത് 15 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications