കുറഞ്ഞ വിപണി പ്രവർത്തനങ്ങളും, കുറഞ്ഞ വോളിയങ്ങളും കാരണം ഇന്നലെ വിപണിയിൽ നിഫ്റ്റിക്ക് കാര്യമായ നേട്ടം സൃഷ്ടിക്കാൻ സാധിച്ചില്ല. ഇന്നലെ 0.30 പോയിൻ്റ് ഉയർന്ന് 25,461.30ലാണ് നിഫ്റ്റി 50 ക്ലോസ് ചെയ്തത്. എന്നാൽ സെൻസെക്സ് 9.61 പോയിൻ്റ് ഉയർന്ന് 83,442.50ലും ഇന്നലെ ക്ലോസ് ചെയ്തു. ഇന്നലെ കനത്ത ഇടിവിൽ നിന്നുമാണ് സൂചികകൾ നേരിയ നേട്ടം കൈവരിച്ചത്.
ഇന്ന് ചൊവ്വാഴ്ച വിപണിയിൽ എന്തെല്ലാം മാറ്റം പ്രതീക്ഷിക്കാം? മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്, ടൈറ്റൻ കമ്പനി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി വിവിധ ഓഹരികൾ ഇന്ന് ശ്രദ്ധ നേടാൻ സാധ്യതയുണ്ട്. ഓരോ ഓഹരികളെ കുറിച്ചും അറിയാം;
മഹീന്ദ്ര & മഹീന്ദ്ര: കമ്പനിയുടെ പ്രതിമാസ ബിസിനസ് കണക്ക് പ്രകാരം- 2025 ജൂണിലെ വിൽപ്പനയിൽ 14% വാർഷിക വർധനവ് ഉണ്ടായതായും കയറ്റുമതി 2,634 യൂണിറ്റായി ഉയർന്നെന്നും റിപ്പോർട്ട് ചെയ്തു. ഇത് ഇന്ന് മഹീന്ദ്ര & മഹീന്ദ്ര ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ നൽകും. നിലവിൽ ഓഹരി വില 3,158 രൂപയിലാണുള്ളത്.

ടൈറ്റൻ: ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനി വാർഷികാടിസ്ഥാനത്തിൽ 20% വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, 10 പുതിയ ഔട്ട്‌ലെറ്റുകൾ കൂടി ചേർത്തുകൊണ്ട് കമ്പനി അതിന്റെ റീട്ടെയിൽ വിപണി വികസിപ്പിച്ചു. ഇന്നലെ വിപണിയിൽ ഈ ഓഹരികൾ അപ്രതീക്ഷിത നേട്ടങ്ങളൊന്നും കൈവരിച്ചില്ല. നേരിയ ഇടിവോടെ ഓഹരി വില 3,668 രൂപയിൽ ക്ലോസ് ചെയ്തു. സമീപ കാലത്തായി ഇടിവുണ്ടെങ്കിലും വാർഷികമായ കണക്ക് പരിശോധിച്ചാൽ കമ്പനി നേട്ടത്തിലാണുള്ളത്.
മാക്രോടെക് ഡെവലപ്പേഴ്സ്: കമ്പനിയുടെ ത്രൈമാസ ബിസിനസ് റിപ്പോർട്ട് പ്രകാരം വിൽപ്പനയ്ക്ക് മുമ്പുള്ള വരുമാനം 10% വർധിച്ച് 4,450 കോടി രൂപയായി. മാത്രമല്ല കളക്ഷൻ 7% വർധിച്ച് 2,880 കോടി രൂപയായി. ഇത് പോസിറ്റീവ് കുതിപ്പുണ്ടാക്കി. ഇന്നലെ ഓഹരികൾ 10.60 പോയിൻ്റ് ഉയർന്ന് 1,377.95 രൂപയിലാണ് ക്ലോസ് ചെയ്തത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റ വായ്പകൾ വർഷം തോറും (YoY) 14% വർദ്ധിച്ച് 4.4 ലക്ഷം കോടി രൂപയായി. മൊത്തം നിക്ഷേപങ്ങൾ വർഷം തോറും 14.6% വർദ്ധിച്ച് 5.1 ലക്ഷം കോടി രൂപയായി. ഈ നേട്ടങ്ങൾ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾക്കും നേട്ടം ചെയ്തു. ഇന്നലെ വിപണിയിൽ 1 ശതമാനത്തിലധികം ഉയർന്ന് 2,151.10 രൂപയിലാണ് ഈ ഓഹരികൾ ക്ലോസ് ചെയ്തത്.
എസ്‌പിഎംഎൽ ഇൻഫ്ര: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നിന്റെ പിന്തുണയോടെ, വായ്പാ സൗകര്യങ്ങൾ 205 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നേടിയിരിക്കുകയാണ് എസ്‌പിഎംഎൽ ഇൻഫ്ര കമ്പനി. ഇതോടെ ഓഹരികൾ ഇന്ന് വിപണിയിൽ കൂടുതൽ ശ്രദ്ധയാകർഷിക്കും. ഇന്നലെ നേരിയ കുതിപ്പോടെ ഈ ഓഹരികൾ 237.10 രൂപയിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
