ഇന്ന് വിപണിയിൽ ശ്രദ്ധ നേടുന്ന ഓഹരികൾ ഏതെല്ലാമാണ്? ഇന്നലെ ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും തകർന്നു. നിലവിൽ അസ്ഥിരമായി തുടരുന്ന വിപണി സാഹചര്യമാണ് കാണുന്നത്. നിഫ്റ്റി-50 സൂചിക ഇന്നലെ 0.37% കുറഞ്ഞ് 24,853.40 ൽ അവസാനിച്ചു. സെൻസെക്സ് 0.26% കുറഞ്ഞ് 81,583.30 ലെവലിൽ ക്ലോസ് ചെയ്തു.
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമാവുന്നത് ആഗോള വിപണിയെ തളർത്തുന്നു, അത് ഇന്ത്യൻ വിപണിയെയും ബാധിക്കുന്നതാണ് പ്രധാന പ്രശ്നം. എന്നാൽ ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയ മീറ്റിംഗിന് മുന്നോടിയായി ഐടി ഓഹരികളിൽ പോസിറ്റീവ് പ്രകടനം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു. പക്ഷേ മറുവശത്ത്, ഫാർമ ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തുമെന്ന മാധ്യമ റിപ്പോർട്ടുകൾ ഇന്ത്യൻ ഫാർമ ഓഹരികളെ തളർത്തുമെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ വെൽത്ത് മാനേജ്‌മെന്റ് ഗവേഷണ വിഭാഗം മേധാവി സിദ്ധാർത്ഥ ഖേംക പറഞ്ഞു.
ഇന്നത്തെ വിപണി..
നിഫ്റ്റി സൂചിക 25,000 എന്ന നിർണായക പ്രതിരോധ നിലയിൽ നിന്ന് താഴേക്ക് പതിച്ചു. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയർ ഡെറിവേറ്റീവ് & ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നന്ദിഷ് ഷായുടെ അഭിപ്രായത്തിൽ, 24,700 എന്ന സൂചികയെ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കണം, കാരണം നിലവിൽ വീഴ്ചയാണെങ്കിൽ ഈ ലെവൽ ഒരു പ്രധാന പിന്തുണാ നിലയായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
ഇന്ന് വാങ്ങാവുന്ന ഓഹരികൾ...
ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ, ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ, പ്രഭുദാസ് ലില്ലാദറിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഷിജു കൂത്തുപാലക്കൽ എന്നിവരാണ് ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ നിർദ്ദേശിക്കുന്നത്.
ടിഡി പവർ സിസ്റ്റംസ് ലിമിറ്റഡ്, സുപ്രീം പെട്രോകെം ലിമിറ്റഡ്, പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ടാറ്റ കെമിക്കൽസ് ലിമിറ്റഡ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (ജിആർഎസ്ഇ), അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡ്, യൂണിവേഴ്‌സൽ കേബിൾസ് ലിമിറ്റഡ് എന്നിവ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു .

1. ടിഡി പവർ സിസ്റ്റംസ് ലിമിറ്റഡ്: വിവിധ ആപ്ലിക്കേഷനുകൾക്കായി എസി ജനറേറ്ററുകളും ഇലക്ട്രിക് മോട്ടോറുകളും നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ടിഡി പവർ സിസ്റ്റംസ് ലിമിറ്റഡ് (ടിഡിപിഎസ്). പുനരുപയോഗ ഊർജ്ജം, താപവൈദ്യുതി തുടങ്ങിയ വ്യവസായങ്ങൾക്കായി ജനറേറ്ററുകൾ നിർമ്മിക്കുന്നതിലും പേരുകേട്ട ടിഡിപിഎസ് ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ വ്യാപാരം ക്ലോസ് ചെയ്തു. നിലവിൽ ഈ ഓഹരിയുടെ വില 518.80 രൂപയാണ്. ഓഹരിയുടെ പ്രകടനത്തിന് അനുസരിച്ച് 555 രൂപ എന്ന ലക്ഷ്യ വിലയോടെ 499 രൂപ സ്റ്റോപ്പ്-ലോസ് നിലനിർത്തുന്നു.
2. സുപ്രീം പെട്രോകെം ലിമിറ്റഡ് : പോളിസ്റ്റൈറൈൻ, മറ്റ് സ്റ്റൈറനിക് പോളിമറുകൾ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ പെട്രോകെമിക്കൽ കമ്പനിയാണിത്. ഇന്നലെ സുപ്രീം പെട്രോകെം ഓഹരികൾ കുത്തനെയുള്ള കുതിപ്പായിരുന്നു കാഴ്ച വെച്ചത്. 5 ശതമാനത്തിലധികം ഉയർന്ന് ഓഹരി വില 800 രൂപയിൽ ഇന്നലെ ക്ലോസ് ചെയ്തു. നിലവിലെ പ്രകടനം കണക്കാക്കി ഓഹരിയുടെ ലക്ഷ്യ വില 855 രൂപയോടെ 770 രൂപയിൽ സ്റ്റോപ്പ്ലോസ് നിലനിർത്തുന്നു.
3. പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്: ഇന്ത്യയിലെ ഒരു പ്രമുഖ എൻബിഎഫ്സിയും, മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സംരംഭവുമാണിത്. ഇന്നലെ വിപണിയിൽ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തതെങ്കിലും ഈ ഓഹരിക്ക് 425 രൂപ എന്ന ലക്ഷ്യ വിലയോടെ 394 രൂപ എന്ന സ്റ്റോപ്പ്-ലോസിൽ നിലനിർത്തുന്നു. നിലവിൽ ഓഹരി വില 402.80 രൂപയിലാണ്.
4. ഫെഡറൽ ബാങ്ക് ലിമിറ്റഡ്: ഇന്ത്യയിലെ ഒരു പ്രധാന സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഇന്നലെ വിപണിയിൽ പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്യാൻ ഈ ബാങ്ക് ഓഹരിക്ക് സാധിച്ചിട്ടില്ല. അതിനാൽ 0.25% ഇടിഞ്ഞ് 205.09 രൂപയിലാണ് ക്ലോസ് ചെയ്തത്. അതിനാൽ ഓഹരി 215 രൂപ എന്ന ലക്ഷ്യ വിലയോടെ 198 രൂപയിൽ സ്റ്റോപ്പ്-ലോസ് നിലനിർത്തുന്നു.
5. ടാറ്റ കെമിക്കൽസ് ലിമിറ്റഡ് : രാസവസ്തുക്കളെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു വലിയ ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ ഈ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 975 രൂപ എന്ന ലക്ഷ്യ വിലയോടെ 920 രൂപയിൽ സ്റ്റോപ്പ്ലോസ് നിലനിർത്തുന്നു. ഇന്ന് വാങ്ങുന്നോ?
6. അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡ്: കസ്റ്റം-ബിൽറ്റ് ഇലക്ട്രോണിക്, ഇലക്ട്രോ മെക്കാനിക്കൽ സൊല്യൂഷനുകളുടെ രൂപകൽപ്പന എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്തു. 215 രൂപ എന്ന ലക്ഷ്യ വിലയോടെ 196 രൂപ എന്ന സ്റ്റോപ്പ് ലോസിൽ നിലനിർത്തുന്നു. നിലവിൽ ഓഹരിയുടെ വില 201.30 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
