മ്യൂച്വൽ ഫണ്ട് സ്കീമുകൾ മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാൻ സഹായിക്കുന്നു. എസ്.ബി.ഐ മ്യൂച്വൽ ഫണ്ടുകൾക്ക് ഇന്ത്യയിലെ മറ്റു മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് ആസ്തിയുണ്ട്. കണക്കുകൾ അനുസരിച്ച് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് ഹൗസിന് 11,09,710 കോടി രൂപയുടെ ആസ്തിയുണ്ട്. ഫണ്ട് ഹൗസിന് ഇക്വിറ്റി, ഹൈബ്രിഡ്, ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലായി 123 സ്കീമുകളുണ്ട്. ഓരോ സ്കീമുകളും വ്യത്യസ്ത കാലാവധിയിലുള്ളവയാണ്.
ഹ്രസ്വ കാലത്തേക്കുള്ള നിക്ഷേപങ്ങളും ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങളുമുണ്ട്. 15 വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന വാർഷിക എസ്.ഐ.പി റിട്ടേണുകളുള്ള മികച്ച 7 സ്കീമുകൾ പരിശോധിക്കാം. ഈ ഫണ്ടുകളിലേക്ക് പ്രതിമാസം 7,777 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ റിട്ടേൺ ലഭിക്കുമെന്നും നോക്കാം.
1. എസ്.ബി.ഐ സ്മോൾ ക്യാപ് ഫണ്ട്
15 വർഷത്തിനുള്ളിൽ 23.08 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേൺ നൽകി. ഇതിന്റെ ആസ്തി(AUM) 33,285 കോടി രൂപയും നെറ്റ് അസറ്റ് വാല്യൂ (NAV) 179.7408 രൂപയുമാണ്. 1.57 ശതമാനം ചെലവ് അനുപാതത്തിൽ, ഫണ്ടിന് ഏറ്റവും കുറഞ്ഞ എസ്.ഐ.പി നിക്ഷേപമായി 500 രൂപയും ഏറ്റവും കുറഞ്ഞ ലംപ്സം തുകയായി 5,000 രൂപയുമാണ്. 15 വർഷത്തേക്ക് ഓരോ മാസവും 7,777 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപം 13,99,860 രൂപയാണ്. കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപം 97,64,660 രൂപയായി വളരും.
2. എസ്.ബി.ഐ കൺസപ്ഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട്
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഈ ഫണ്ട് 18.91 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേൺ നൽകി. ഇതിൻ്റെ AUM 3,074 കോടി രൂപയും NAV 201.3827 രൂപയുമാണ്. 1.97 ശതമാനം ചെലവ് അനുപാതത്തിൽ, ഇതിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയും ഏറ്റവും കുറഞ്ഞ ലംപ്സം തുക 5,000 രൂപയുമാണ്. 15 വർഷത്തേക്ക് ഇവിടെ 7,777 രൂപ പ്രതിമാസ എസ്.ഐ.പി നിക്ഷേപിച്ചാൽ 67,48,725 രൂപയായി വളരും.

3. എസ്.ബി.ഐ ഹെൽത്ത് കെയർ ഓപ്പർച്യുണിറ്റീസ് ഫണ്ട്
കഴിഞ്ഞ 15 വർഷത്തെ കാലയളവിൽ 18.33 ശതമാനം വാർഷിക റിട്ടേൺ ഈ ഫണ്ട് നൽകി. ഇതിന് 3,460 കോടി രൂപയുടെ ആസ്തിയുണ്ട്. എന്നാൽ യൂണിറ്റ് വില 440.2981 രൂപയാണ്. 1.95 ശതമാനം ചെലവ് അനുപാതത്തിൽ, ഈ ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപമായി 500 രൂപയും ഏറ്റവും കുറഞ്ഞ ലംപ്സം തുകയായി 5,000 രൂപയുമാണ്. ഈ ഫണ്ടിൽ പ്രതിമാസം 7,777 രൂപ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം നേട്ടം 64,11,157 രൂപയായിരിക്കും.
4. എസ്.ബി.ഐ ടെക്നോളജി ഓപ്പർച്യുണിറ്റീസ് ഫണ്ട്
15 വർഷത്തിനുള്ളിൽ ഈ ഫണ്ട് 19.67 ശതമാനമാണ് വാർഷിക റിട്ടേൺ നൽകിയത്. ഇതിൻ്റെ ഫണ്ടിന്റെ ആസ്തി 4,586 കോടി രൂപയും യൂണിറ്റ് വില 137.2867 രൂപയുമാണ്. 1.89 ശതമാനം ചെലവ് അനുപാതത്തിൽ, ഇവിടെ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയും ഏറ്റവും കുറഞ്ഞ ലംപ്സം തുക 5,000 രൂപയുമാണ്. 15 വർഷത്തേക്ക് 7,777 രൂപ പ്രതിമാസ എസ്.ഐ.പി നിക്ഷേപിച്ചാൽ അത് 72,19,221 രൂപയായി ലഭിക്കും.
5. എസ്.ബി.ഐ മാഗ്നം മിഡ്ക്യാപ് ഫണ്ട്
15 വർഷം കൊണ്ട് ഈ ഫണ്ട് 19.26 ശതമാനം വാർഷിക എസ്ഐപി റിട്ടേൺ നൽകി. ഇതിൻ്റെ ആസ്തി (AUM) 21,455 കോടി രൂപയും നെറ്റ് അസറ്റ് വാല്യൂ 238.0124 രൂപയുമാണ്. ഈ ഫണ്ടിന്റെ ചെലവ് അനുപാതം 1.67 ശതമാനമാണ്. ഇവിടെ 15 വർഷത്തേക്ക് 7,777 രൂപയുടെ പ്രതിമാസ എസ്.ഐ.പി നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയാവുമ്പോൾ 69,60,467 രൂപയായി വളരും.
6. എസ്.ബി.ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്
ഈ ഫണ്ട് 15 വർഷത്തെ കാലയളവിൽ 16.38 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. ഇതിൻ്റെ ആസ്തി 34,747 കോടി രൂപയും നെറ്റ് അസറ്റ് വാല്യൂ 334.0881 രൂപയുമാണ്. ഈ ഫണ്ടിന്റെ ചെലവ് അനുപാതം 0.26 ശതമാനമാണ്. ഇവിടെ 15 വർഷത്തേക്ക് എല്ലാ മാസവും 7,777 രൂപ നിക്ഷേപിച്ചാൽ നിക്ഷേപം 54,06,827 രൂപയായി വളരും.
7. എസ്.ബി.ഐ ലാർജ് & മിഡ്ക്യാപ് ഫണ്ട്
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 16.82 ശതമാനം വാർഷിക റിട്ടേൺ ഈ ഫണ്ട് നൽകി. ഇതിൻ്റെ ആസ്തി 29,329 കോടി രൂപയും യൂണിറ്റ് വില 597.4727 രൂപയുമാണ്. ചെലവ് അനുപാതം 1.61 ശതമാനം എന്ന നിരക്കിലാണ്. ഈ ഫണ്ടിൽ 15 വർഷത്തേക്ക് 7,777 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ അത് 56,16,074 രൂപയായി വളരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
