പ്രതിരോധ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം തുടരുകയാണ്. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ (ഡിഎസി) ഏറ്റവും പുതിയ അംഗീകാരങ്ങൾ ഈ സ്വയം പര്യാപ്തതയിൽ പ്രധാന നാഴികക്കല്ലാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആന്‍റിക് സ്റ്റോക്ക് ബ്രോക്കിംഗ് വിലയിരുത്തുന്നു.
ഡിഫൻസ് അക്വിസിഷൻ നടപടിക്രമത്തിന്‍റെ (ഡിഎപി-2020) പുതിയ നിർദ്ദേശങ്ങൾ ഇന്ത്യൻ സായുധ സേനയുടെ പ്രത്യേകിച്ച് നാവികസേനയുടെയും വ്യോമസേനയുടെയും പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ബ്രോക്കറേജ് പറയുന്നത് അനുസരിച്ച് 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ 2.5 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസലുകൾക്കായി ഡിഎസി ഇതുവരെ എഒഎൻ അനുവദിച്ചിട്ടുണ്ട്. ഇത് ഇതിനകം തന്നെ 2025 സാമ്പത്തിക വർഷത്തിലെ മൊത്തം അംഗീകാരങ്ങളായ 2.2 ലക്ഷം കോടി രൂപയെ മറികടന്നു.
ആഭ്യന്തര സംഭരണത്തിന്റെ വിഹിതം, 2019 സാമ്പത്തിക വർഷത്തിലെ 54 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 92 ശതമാനമായി കുത്തനെ ഉയർന്നതായി ആന്‍റിക് സ്റ്റോക്ക് വിലയിരുത്തുന്നു. പിടിസി ഇൻഡസ്ട്രീസ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (എംഡിഎൽ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് (എച്ച്‌എഎൽ), ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് (ബിഡിഎൽ), തുടങ്ങിയ ആഭ്യന്തര പ്രതിരോധ ഉൽപ്പന്ന നിർമ്മാതാക്കൾക്കുള്ള അവസരങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുന്ന നടിപടികളാണ് ഇത്.
79,000 കോടി രൂപയുടെ പുതിയ അംഗീകാരങ്ങളിൽ ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് (LPD), അഡ്വാൻസ്ഡ് ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോകൾ, ഒരു കൊളാബറേറ്റീവ് ലോംഗ്-റേഞ്ച് ടാർഗെറ്റ് സാച്ചുറേഷൻ/ഡിസ്ട്രക്ഷൻ സിസ്റ്റം, നാഗ് മിസൈൽ സിസ്റ്റം (ട്രാക്ക്ഡ്) Mk-II, ഒരു ഗ്രൗണ്ട്-ബേസ്ഡ് മൊബൈൽ ELINT സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
ഇതോടെ 2025-26 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 6.8 ലക്ഷം കോടി രൂപയായി.

നേട്ടം ഈ ഓഹരികൾക്ക്
സംഭരണ പൈപ്പ്‌ലൈൻ വിപുലീകരിക്കുന്നതിനിടയിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രമുഖ സ്വകാര്യ കമ്പനികൾക്കും ശക്തമായ വരുമാന ദൃശ്യപരതയും ഓർഡർ ഇൻഫ്ലോയും ആന്റിക് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ എട്ട് പ്രതിരോധ ഓഹരികളിൽ ബ്രോക്കറേജ് ബുള്ളിഷാണ്.
പിടിസി ഇൻഡസ്ട്രീസ് (ലക്ഷ്യ വില: 19,016 രൂപ) | ബിഇഎൽ (ലക്ഷ്യ വില: 454 രൂപ)
ബിഡിഎൽ (ലക്ഷ്യ വില: 1,951 രൂപ) | എച്ച്‌എഎൽ (ലക്ഷ്യ വില: 6,356 രൂപ)
ബിഇഎംഎൽ (ലക്ഷ്യ വില: 4,921 രൂപ) | സോളാർ ഇൻഡസ്ട്രീസ് (ലക്ഷ്യ വില: 16,600 രൂപ)
സെൻ ടെക്നോളജീസ് (ലക്ഷ്യ വില: 1,866 രൂപ | മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് (ലക്ഷ്യ വില: 3,856 രൂപ)
തദ്ദേശവൽക്കരണം, സ്ഥിരമായ ബജറ്റ് പിന്തുണ, വേഗത്തിലുള്ള സംഭരണ ചക്രങ്ങൾ എന്നിവയിലുള്ള സുസ്ഥിരമായ നയം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഒന്നിലധികം വർഷത്തെ വളർച്ചാ പാത മുന്നോട്ട് കൊണ്ടുപോകുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications