ആഗോള തലത്തിലെ മാറ്റങ്ങൾ മൂലം ഇന്നലെ ഓഹരി വിപണിയിൽ പോസിറ്റീവ് വികാരമുണ്ടായി. ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു. സെൻസെക്സ് 0.85% ഉയർന്ന് 82,755.51 ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.80 ശതമാനം ഉയർന്ന് 25,244.75 ലെവലിലും ക്ലോസ് ചെയ്തു. ഇന്നും പോസിറ്റീവ് നേട്ടത്തിലാണോ ഓഹരികൾ കുതിക്കുന്നത്? ഇന്ന് ഓഹരി വിപണിയിൽ ശ്രദ്ധിക്കപ്പെടുന്ന ഓഹരികൾ ഏതെല്ലാം? ഓരോന്നും വിശദമായി അറിയാം.
ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ
ഫിൻടെക് കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്എസ്) ജിയോ പേയ്മെൻ്റ്സ് ബാങ്കിൽ 190 കോടി രൂപ നിക്ഷേപിച്ചു. 10 രൂപ വിലവരുന്ന 19 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങിക്കൊണ്ടാണ് നിക്ഷേപം നടത്തിയതെന്ന് ജെഎഫ്എസ് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞത്. ഇതോടെ ഇന്നലെ ഓഹരികൾ കുതിച്ചു. ജെഎഫ്എസ് ഓഹരികൾ ഇന്നലെ 303.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഡിഫൻസിന് ജർമ്മൻ ആയുധ നിർമ്മാതാക്കളായ റെയിൻമെറ്റാൽ വാഫെ മ്യൂണിഷൻ ജിഎംബിഎച്ചിൽ നിന്ന് 600 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഒരു ഇന്ത്യൻ സ്വകാര്യ സ്ഥാപനത്തിന് നൽകുന്ന ഏറ്റവും വലിയ ഹൈടെക് കരാറുകളിൽ ഒന്നാണിത്. ഇന്നലെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് 404.65 രൂപയിൽ ക്ലോസ് ചെയ്തു.

അദാനി ടോട്ടൽ ഗ്യാസ് (ATGL) ഓഹരികൾ
ഇന്ധന വിതരണ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനായി എടിജിഎൽ, ജിയോ-ബിപിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. അതിനാൽ അദാനി ഔട്ട്‌ലെറ്റുകൾ ജിയോ-ബിപി പെട്രോളും ഡീസലും വിതരണം ചെയ്യും. തിരഞ്ഞെടുത്ത ജിയോ-ബിപി സ്റ്റേഷനുകൾ അദാനിയുടെ സിഎൻജി ഇന്ധനവും നൽകും. ഇതോടെ ഇന്നലെ ഓഹരികൾ കുതിക്കാൻ തുടങ്ങി. ഇന്നലെ എടിജിഎൽ ഓഹരികൾ 634.10 രൂപയിൽ ക്ലോസ് ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ
ബാങ്കിൻ്റെ മികച്ച പ്രവർത്തനം കാരണം എംഎസ്സിഐ ഇഎസ്ജി റേറ്റിംഗ് ആൻഡ് റിസർച്ച് ബാങ്കിന്റെ ഇഎസ്ജി റേറ്റിംഗ് 'A' യിൽ നിന്ന് 'AA' യിലേക്ക് ഉയർത്തി. ഇതോടെ ഓഹരികൾ കൂടുതൽ ശ്രദ്ധാ കേന്ദ്രമായി തുടരുന്നു.
വോഡഫോൺ ഐഡിയ ഓഹരി
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, വോഡഫോൺ ഐഡിയ ആഭ്യന്തര, വിദേശ സ്രോതസ്സുകൾ വഴി 25,000 കോടി രൂപ (2.9 ബില്യൺ ഡോളർ) വായ്പ സമാഹരിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികയാണ്. ഇതോടെ ഓഹരികൾ കൂടുതൽ നേട്ടത്തിൽ തുടരുന്നു. നിലവിൽ 4 ശതമാനത്തോളം ഉയർന്ന് 7.14 രൂപയിലാണ് ഓഹരിയുടെ വില.
ജെഎസ്ഡബ്ല്യു എനർജി ഓഹരികൾ
ഇന്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റവുമായി (ISTS) ബന്ധിപ്പിച്ചിരിക്കുന്ന 300 മെഗാവാട്ട് സോളാർ-വിൻഡ് ഹൈബ്രിഡ് പദ്ധതിക്കു വേണ്ടി, കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എനർജൈസന്റ് പവർ വഴി എൻഎച്ച്പിസി ലിമിറ്റഡുമായി ഒരു പവർ പർച്ചേസ് കരാറിൽ ഒപ്പുവച്ചു. ഇതോടെ ഓഹരികൾ മെച്ചപ്പെട്ട നിലയിൽ തന്നെ ഉയർന്നു. നിലവിൽ ഓഹരിയുടെ വില 507.05 രൂപയിലെത്തി. എങ്കിലും വിപണി ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നു വിലയേക്കാൾ അൽപം കുറവാണിത്.
അദാനി എന്റർപ്രൈസസ് ഓഹരി
1,000 കോടി രൂപ വരെ മൂല്യമുള്ള നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) പൊതു ഇഷ്യുവിന് ബോർഡ് അംഗീകാരം നൽകി. ഇതിനു പിന്നാലെ ഇന്നലെ അദാനി എന്റർപ്രൈസസ് ഓഹരികൾ കുതിച്ചു. 2,530 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തത്. ഇന്നും വിപണിയിൽ ഈ ഓഹരികൾ ശ്രദ്ധാകേന്ദ്രമായി തുടരാൻ സാധ്യതയുണ്ട്.
മൊബിക്വിക് ഓഹരികൾ
വൺ മൊബിക്വിക് സിസ്റ്റംസിലെ 8 ശതമാനം ഓഹരികൾ ഇന്ന് വ്യാഴാഴ്ച ബ്ലോക്ക് ഡീൽ വഴി നെറ്റ്1 അപ്ലൈഡ് ടെക്നോളജീസ് നെതർലാൻഡ്സ് ബിവി വിൽക്കാൻ സാധ്യതയുണ്ട്. കണക്ക് പ്രകാരം ഓഹരികൾ വിപണി വിലയേക്കാൾ 8.4% വരെ കിഴിവിൽ വാഗ്ദാനം ചെയ്യും. ഇത് ഇന്നത്തെ വിപണിയിൽ മൊബിക്വിക് ഓഹരികൾ കൂടുതൽ ശ്രദ്ധ നേടാൻ കാരണമാവും. ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ 245.85 രൂപക്കാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications