ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവിനു ശേഷം ഇന്നലെ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. സെൻസെക്സ് 677 പോയിന്റ് അഥവാ 0.84% ഉയർന്ന് 81,796 ൽ വ്യാപാരം ക്ലോസ് ചെയ്തു. എന്നാൽ നിഫ്റ്റി 227.90 പോയിന്റ് അഥവാ 0.90% ഉയർന്ന് 24,946.50 ൽ ക്ലോസ് ചെയ്തു. ഇന്നലെ വിപണിയിൽ പൊതുവേ പോസിറ്റീവ് നേട്ടങ്ങളുണ്ടായി.
ഇന്നും വിപണി മെച്ചപ്പെട്ട നിലയിൽ തന്നെ മുന്നേറുമോ? ഇന്നത്തെ വിപണിയിലും പോസിറ്റീവ് നേട്ടം പ്രതീക്ഷിക്കാമെന്നാണ് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത്. അതായത് നിലവിൽ നിഫ്റ്റി 50 സൂചിക 24,500 മുതൽ 25,200 വരെയുള്ള ലെവലിൽ വ്യാപാരം നടക്കുന്നതിനാൽ വിപണി വികാരം പോസിറ്റീവായി തുടരുമെന്ന് അദ്ദേഹം പറയുന്നു. ഈ കാര്യങ്ങൾ അനുസരിച്ച് ഇന്ന് വാങ്ങാവുന്ന ഓഹരികളെ കുറിച്ചും ബഗാഡിയ പറയുന്നു.
ഇന്ന് വാങ്ങാവുന്ന ഓഹരികൾ
തിരുമല കെമിക്കൽസ്, പരാഗ് മിൽക്ക് ഫുഡ്സ്, മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, കൺട്രോൾ പ്രിന്റ്, വിഐപി ഇൻഡസ്ട്രീസ് എന്നീ അഞ്ച് ഓഹരികൾ ഇന്ന് വാങ്ങാൻ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. ഓരോ ഓഹരികളെ കുറിച്ചും വിശദമായി പരിശോധിക്കാം;
1. തിരുമല കെമിക്കൽസ് : ജൈവ രാസവസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ കെമിക്കൽ നിർമ്മാണ കമ്പനിയാണിത്. ഇന്നലെ അവസാനിച്ച സെഷനിൽ ഈ ഓഹരികൾ 4.93% ഉയർന്ന് 291.60 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരിയുടെ പോസിറ്റീവ് പ്രകടനം കണക്കാക്കി 280 രൂപ സ്റ്റോപ്പ് ലോസോടെ ലക്ഷ്യ വില 312 രൂപ നിശ്ചയിച്ചിരിക്കുന്നു.

2. പരാഗ് മിൽക്ക് ഫുഡ്സ് : പാലിനും പാലുൽപ്പന്നങ്ങൾക്കും പേരുകേട്ട ഒരു ഇന്ത്യൻ പാലുൽപ്പന്ന എഫ്എംസിജി കമ്പനിയാണിത്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടർന്ന പരാഗ് മിൽക്ക് ഫുഡ്സ് ഓഹരികൾ ഉച്ചക്ക് 1 മണിക്ക് ശേഷം വമ്പൻ കുതിപ്പായിരുന്നു. ഇന്നലെ ഈ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്ന് 226.02 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ഓഹരിയുടെ കുതിപ്പ് കണക്കാക്കി ലക്ഷ്യ വില 242 രൂപയിൽ സ്റ്റോപ്പ് ലോസ് 218 രൂപയിൽ നിലനിർത്തുന്നു.
3. മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് : രാസവളങ്ങളുടെ നിർമ്മാണം, വാങ്ങൽ, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ അപ്രതീക്ഷിത കുതിപ്പാണ് ഈ ഓഹരിയിൽ സംഭവിച്ചത്. വ്യാപാരം ആരംഭിച്ചപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു, എന്നാൽ പിന്നീട് കുതിച്ചുയർന്നു. മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ഓഹരികൾ ഇന്നലെ 5 ശതമാനത്തിലധികം ഉയർന്ന് 286.70 രൂപയിൽ ക്ലോസ് ചെയ്തു. അതിനാൽ നിലവിലെ ഓഹരിയുടെ ലക്ഷ്യ വില 306 രൂപയും സ്റ്റോപ്പ് ലോസ് 276 രൂപയുമായി നിലനിർത്തി.
4. കൺട്രോൾ പ്രിന്റ് : കോഡിംഗ്, മാർക്കിംഗ് സൊല്യൂഷനുകളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ കമ്പനിയാണിത്. കൺട്രോൾ പ്രിന്റ് ഓഹരികൾ ഇന്നലെ 6 ശതമാനത്തിലധികം കുതിച്ച് 805 രൂപയിൽ വ്യാപാരം ക്ലോസ് ചെയ്തു. ഈ കുതിപ്പ് കണക്കാക്കി ഓഹരിയുടെ ലക്ഷ്യ വില 855 രൂപയോടെ സ്റ്റോപ്പ് ലോസ് 770 രൂപ നിലനിർത്തി.
5. വിഐപി ഇൻഡസ്ട്രീസ് : ഇന്ത്യയിലെ ഏറ്റവും വലിയ ലഗേജ് ബാഗ് നിർമ്മാതാവും റീട്ടെയിലറുമാണ് വിഐപി ഇൻഡസ്ട്രീസ്. ഇന്നലെ ക്ലോസ് വ്യാപാര സെഷനിൽ പോസിറ്റീവ് നേട്ടം വിഐപി ഇൻഡസ്ട്രീസ് ഓഹരികൾക്ക് ലഭിച്ചു. ഇന്നലെ ഈ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് 422.50 രൂപയിൽ ക്ലോസ് ചെയ്തു. അതിനാൽ ഈ ഓഹരികളുടെ ലക്ഷ്യ വില 452 രൂപയോടെ, സ്റ്റോപ്പ് ലോസ് 405 രൂപ നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications