ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ മുന്നേറി. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റി 50യും കുതിച്ചത്. സെൻസെക്സ് 410 പോയിന്റ് അഥവാ 0.51% ഉയർന്ന് 81,596.63 ലും നിഫ്റ്റി 130 പോയിന്റ് അഥവാ 0.52% ഉയർന്ന് 24,813.45 ലും എത്തി. ഇതോടെ ഇന്നലെ വിവിധ ഓഹരികളും മികച്ച നേട്ടം കൈവരിച്ചു.
നിലവിലെ വിപണിയുടെ സ്വഭാവത്തെ കുറിച്ച് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത് നിഫ്റ്റി 50 സൂചികയുടെ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയ്ക്ക് പോസിറ്റീവ് നേട്ടം നൽകും എന്നാണ്.
"ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റിയ്ക്ക് 24,500 ലെവലിൽ നിർണായക പിന്തുണയുണ്ട്. അതിനാൽ നിക്ഷേപകർ സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന ഓഹരികളിൽ കൂടുതൽ ശ്രദ്ധ നൽകണം. ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ നോക്കുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ കുതിച്ചതു പോലെ ഇന്നും വിപണി കൂടുതൽ ശക്തമാകുമോ? നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതും വാങ്ങേണ്ടതുമായ ഓഹരികൾ ഏതെല്ലാമാണ്?

ഇന്ന് വാങ്ങേണ്ട ഓഹരികൾ
ഇന്ന് വാങ്ങാവുന്ന അഞ്ച് ഓഹരികൾ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. സിറ്റി യൂണിയൻ ബാങ്ക് , എൽടി ഫുഡ്സ് , കജാരിയ സെറാമിക്സ് , സർല പെർഫോമൻസ് ഫൈബേഴ്സ് , ശിവ ടെക്‌സിയാർൺ എന്നിവയാണ് ഇന്നത്തെ മികച്ച ഓഹരികളെന്ന് ബഗാഡിയ പറയുന്നു.
1. സിറ്റി യൂണിയൻ ബാങ്ക് : തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലാ ബാങ്കാണ് സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്. നിലവിൽ കമ്പനിയുടെ വരുമാനം കുതിച്ചുയരുന്നുണ്ട്. സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ പൊതുവേ നേട്ടത്തിലാണ് കുതിക്കുന്നത്. ഇന്നലെ ഒരു ഓഹരിയ്ക്ക് 197.57 രൂപ നിലവാരത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ 190 രൂപ സ്റ്റോപ്പ്ലോസോടെ 211 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.
2. എൽടി ഫുഡ്സ് : ഉപഭോക്തൃ ഭക്ഷ്യ മേഖലയിലെ ഒരു മുൻനിര ആഗോള എഫ്‌എംസിജി കമ്പനിയാണിത്. സ്പെഷ്യാലിറ്റി അരിയിലും അരി അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എൽടി ഫുഡ്സ് ഓഹരികൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. നിലവിൽ ഓഹരിയുടെ വില 397 രൂപയാണ്. 384 രൂപ സ്റ്റോപ്പ്ലോസോടെ 426 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.
3. കജാരിയ സെറാമിക്സ് : ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക്, വിട്രിഫൈഡ് ടൈൽ നിർമ്മാണ കമ്പനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ കജാരിയ സെറാമിക്സ് ഓഹരികൾ 22.99 ശതമാനം കുതിപ്പ് പ്രകടമാക്കി. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ ഓഹരി വില 1,001.30 രൂപയാണ്. നിലവിലെ വിപണി അനുസരിച്ച് 968 രൂപ സ്റ്റോപ്പ്ലോസ് നൽകി 1075 ടാർഗറ്റ് വില നിലനിർത്തി.
4. സർല പെർഫോമൻസ് ഫൈബേഴ്സ് : പോളിസ്റ്റർ, നൈലോൺ ടെക്സ്ചർ ചെയ്ത വിവിധ നൂലുകളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണിത്. കഴിഞ്ഞ 6 മാസത്തിനിടെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അതിനാൽ ഇന്ന് വാങ്ങാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. നിലവിൽ ഓഹരിയുടെ വില 112.01 രൂപയാണ്. നിലവിലെ കുതിപ്പ് കണക്കാക്കി 121 രൂപ ലക്ഷ്യ വിലയോടെ 107 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തി.
5. ശിവ ടെക്‌സ്‌യാർൺ : നൂൽ , തുണിത്തരങ്ങൾ , വസ്ത്രങ്ങൾ , ഡ്രൈ ഷീറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പായിരുന്നു ശിവ ടെക്‌സ്‌യാർൺ ഓഹരികൾ കാഴ്ചവെച്ചത്. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ ഓഹരി വില 227.50 രൂപയിലെത്തി. അതിനാൽ ഇന്ന് വാങ്ങാവുന്ന കിടിലൻ ഓഹരികളിലൊന്നാണിത്. നിലവിൽ 244 രൂപ ടാർഗറ്റ് വിലയോടെ ശിവ ടെക്‌സ്‌യാർൺ ഓഹരികൾ 220 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
