ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെക്കുറിച്ചും ഏത് ഓഹരി വാങ്ങണമെന്ന കാര്യത്തിലും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിക്കുന്നത് നല്ലതാണ്. പല മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങളും വിശദമായ റിപ്പോർട്ടുകൾ പുറത്തിറക്കാറുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ, വരുൺ ബിവറേജസിന്‍റെ ഓഹരിയിൽ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
ബൈ കോൾ നൽകി സിഎൽഎസ്എ
വരുൺ ബിവറേജസിൻ്റെ ഓഫറുകൾ, ഉൽപ്പന്നങ്ങളിലെ ചെറിയ വിലവർധന എന്നിവ വളർച്ചയെ സുസ്ഥിരമാക്കാൻ സഹായിക്കുമെന്നാണ് ബ്രോക്കറേജ് റിപ്പോർട്ടിലുള്ളത്. കൂടാതെ, വരുൺ ബിവറേജസിൻ്റെ ചില ശീതളപാനീയങ്ങളും എനർജി ഡ്രിങ്കുകളും താരതമ്യേന വില കുറഞ്ഞതാണ്. അതോടൊപ്പം ആഴത്തിലുള്ള വിതരണവും കമ്പനിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട്.
വരുൺ ബിവറേജസിൻ്റെ ഓഹരികൾ 1,977 രൂപയുടെ ടാർഗെറ്റ് വിലയോടെ വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനം വളർച്ച.

ബൈ കോളുമായി ആനന്ദ് രതി
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതിക്കും വരുൺ ബിവറേജസിൻ്റെ ഓഹരികളിൽ ബൈ കോൾ നൽകിയിട്ടുണ്ട്. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ ഏറ്റെടുക്കലുകൾ നടത്തുന്നതിനുമുള്ള തന്ത്രപരമായ നിക്ഷേപം, ആഫ്രിക്കൻ മേഖലേക്കുള്ള പ്രവേശനം തുടങ്ങിയ കമ്പനിയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് ബ്രോക്കറേജ് റിപ്പോട്ടിലുള്ളത്.
ടെക്‌നിക്കൽസിൻ്റെ കാര്യത്തിൽ, വരുൺ ബിവറേജസിൻ്റെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 71.5 ആണ്. ഇത് ഓവർബോട്ട് സോണിൽ സ്റ്റോക്ക് ട്രേഡ് ചെയ്യപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു. വരുൺ ബിവറേജസ് ഓഹരികൾ 5 ദിവസം, 10 ദിവസം, 20 ദിവസം, 30 ദിവസം, 50 ദിവസം, 100 ദിവസം, 150 ദിവസം, 200 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1616.60 രൂപ എന്നതാണ് നിലവിൽ വരുൺ ബിവറേജസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.62 ശതമാനവും ഒരു മാസത്തിനിടെ 6.95 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 30.11 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 37.98 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 102 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കമ്പനിക്ക് സാധിച്ചു. അഞ്ച് വർഷത്തിനിടെ 1066 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.

വരുൺ ബിവറേജസ്
ഓഹരി നിക്ഷേപകരെ സംബന്ധിച്ചു വരുണ്‍ ബിവറേജസിനെ പറ്റി പ്രത്യേകിച്ച് ഒരു മുഖവരയുടെ ആവശ്യമില്ല. മള്‍ട്ടിബാഗര്‍ ഓഹരിയാണ്. പെപ്സികോ ഫ്രാഞ്ചൈസി കൈവശം വച്ചിരിക്കുന്ന കമ്പനി. കാര്‍ബണേറ്റഡ് പാനീയ മേഖലയിലെ അതുല്യരാണ്. ഇന്ത്യന്‍ വിപണിയില്‍ പെപ്സികോ ഉല്‍പ്പന്നങ്ങളുടെ വിജയത്തിനു വഴിവച്ചതു തന്നെ വരുണ്‍ ബിവറേജസ് ആണ്. മികച്ച ട്രാക്ക് റെക്കോഡുണ്ട്.
വരുമാനം
31-മാർച്ച്-2024-ന് അവസാനിച്ച പാദത്തിൽ, വരുൺ ബിവറേജസ് ലിമിറ്റഡിന്‍റെ ഏകീകൃത വിൽപ്പന 4325.67 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 10.83 ശതമാനത്തിന്‍റെ വർധന. മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 537.27 കോടി രൂപയാണ്. ചൂട് , തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയിലൂടെ അടുത്ത പാദത്തിലും മികച്ച ലാഭം നേടാൻ കഴിയുമെന്നാണ് വരുൺ ബിവറേജസിന്‍റെ കണക്ക് കൂട്ടൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
