ഇന്ത്യൻ ഓഹരി വിപണി കനത്ത ഇടിവിലായിരുന്നു കഴിഞ്ഞ സെഷനിൽ കാണപ്പെട്ടത്. ഏറ്റവും ഉയർച്ചയിൽ നിന്നായിരുന്നു ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഇടിഞ്ഞത്. നിഫ്റ്റി 205.40 പോയിൻ്റ് അഥവാ 0.81% ഇടിഞ്ഞ് 25,149.85ലും, സെൻസെക്സ് 689.81 പോയിൻ്റ് അഥവാ 0.83% ഇടിഞ്ഞ് 82,500.47 ലും എത്തി. ഇത് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
ഐടി ഭീമനായ ടി.സി.എസ് അതിൻ്റെ മോശം പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനു ശേഷം ഈ ഇടിവിന് കാരണമായത്. കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുക്കിയ താരിഫ് നയങ്ങൾക്ക് പിന്നാലെ ആഗോള വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചു. ഇത് വിപണി വികാരത്തെ കൂടുതൽ ബാധിച്ചു.
"നിഫ്റ്റി പ്രധാന പിന്തുണാ ലെവലുകൾ ലംഘിച്ച്, ദിവസേനയുള്ള ചാർട്ടിലും, ആഴ്ച്ച തോറുമുള്ള ചാർട്ടുകളിലും ദുർബലമാവുന്നു" എന്ന് SAMCO സെക്യൂരിറ്റീസിലെ ഡെറിവേറ്റീവ്സ് റിസർച്ച് അനലിസ്റ്റ് ധുപേഷ് ധമേജ പറഞ്ഞു.
റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (RSI) ന്യൂട്രൽ 50 മാർക്കിന് താഴേക്ക് വീഴുമ്പോൾ ബുള്ളിഷ് മോമെന്റം മങ്ങിയതായി സൂചിപ്പിക്കുന്നു. എന്നാൽ ഇത് പോസിറ്റീവ് വികാരമായി മാറണമെങ്കിൽ നിഫ്റ്റി സൂചിക 25,350 ന് മുകളിലേക്ക് നീങ്ങണമെന്ന് ധമേജ വ്യക്തമാക്കുന്നുണ്ട്.
ചോയ്സ് ബ്രോക്കിംഗിലെ സുമീത് ബഗാഡിയ ഇന്ന് ജൂലൈ 14 തിങ്കളാഴ്ച വാങ്ങുവാൻ രണ്ട് ഓഹരികൾ നിർദ്ദേശിക്കുന്നു. രണ്ട് ഓഹരികളെ കുറിച്ച് വിശദമായി അറിയാം.

ഫേസ് ത്രീ ലിമിറ്റഡ് (FAZE3Q)
ഹോം ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. കഴിഞ്ഞ സെഷനിൽ ഈ ഓഹരി പോസിറ്റീവ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അതിനാൽ ഓഹരിയുടെ നിലവിലെ വില 653 രൂപയാണ്. വർദ്ധിച്ച വോളിയം കാരണം ചെറിയ കാലയളവിലേക്ക് നിർണ്ണായകമായ ബ്രേക്ക് ഔട്ട് അടയാളപ്പെടുത്തുന്നു.
നിലവിലെ പ്രകടനം അനുസരിച്ച് ഇന്ന് ഇൻട്രാഡേ വ്യാപാരത്തിൽ ഓഹരി മികച്ച നേട്ടം കൈവരിക്കും. ചിലപ്പോൾ നിലവിലെ വിലയിൽ നിന്ന് വലിയൊരു കുതിപ്പ് പ്രതിക്ഷിക്കാം. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 700 രൂപയോടെ സ്റ്റോപ്പ് ലോസ് 630 രൂപയിൽ നിനിർത്തുന്നു.
പോണ്ടി ഓക്സൈഡ്സ് ആൻഡ് കെമിക്കൽസ് (POCL)
ഈ ഓഹരികൾ കഴിഞ്ഞ സെഷനിൽ ശക്തമായ കുതിപ്പിലെത്തി. ലെഡിന്റെയും മറ്റ് നോൺ-ഫെറസ് ലോഹങ്ങളുടെയും പുനരുപയോഗം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യൻ കമ്പനിയാണിത്. നിലവിൽ വോളിയം വർദ്ധിച്ചതോടെ ഒരു നിർണ്ണായകമായ ബ്രേക്ക് ഔട്ട് സൂചിപ്പിക്കുന്നു.
ഈ കുതിപ്പിനൊപ്പം നിലവിലെ ഏകീകരണ മേഖലയിൽ നിന്ന് ഓഹരി ഉയർന്നാൽ പുതിയ വാങ്ങൽ താൽപ്പര്യവും വർദ്ധിക്കും. കഴിഞ്ഞ സെഷനിൽ 3 ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 962.60 രൂപയിലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരിയുടെ ലക്ഷ്യ വില 1040 രൂപയോടെ സ്റ്റോപ്പ് ലോസ് 935 രൂപയിൽ നിലനിർത്തുന്നു. ഇന്ന് ഈ ഓഹരി വാങ്ങുന്നില്ലേ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
