ജോലി തേടി വിദേശത്തേക്ക് ഓടേണ്ട; മികച്ച ശമ്പളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി നോക്കിയാലോ? 5 സാധ്യതകളിതാ

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രം​ഗം വളർച്ച കൈവരിക്കുകയും പ്രാദേശിക, വിദേശ നിക്ഷേപകർക്കിടയിൽ ഇഷ്ട ഓപ്ഷനായി വളരുകയും ചെയ്തിട്ടുണ്ട്. സർക്കാറിന്റെ സമീപകാല സർക്കാർ പരിഷ്കാരങ്ങൾ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ പെട്ടന്നുള്ള മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.

ഒരോ മേഖല മുന്നേറുമ്പോഴും അതിൽ നിരവധി തൊഴിലവസരങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രം​ഗത്തേക്ക് നോക്കുമ്പൾ 2024 ൽ മികച്ച അവസരങ്ങളാണ് മുന്നിലുള്ളത്. കൊമേഴ്‌സ്, മാനേജ്‌മെന്റ് മുതലായ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മേഖലയിൽ ഒരു കരിയർ തിരഞ്ഞെടുക്കാം.

സാധാരണയായി കണ്ടു വരുന്ന വസ്തുകളുടെ വാങ്ങൽ- വിൽപ്പന ഇടപാടുകൾക്കിടയിൽ നിരവധി ജോലി സാധ്യതകൾ ഈ രം​ഗത്ത് ഒളിഞ്ഞിരിപ്പുണ്ട്. കൊമേഴ്‌സ്, മാനേജ്‌മെന്റ് മുതലായ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മേഖലയിൽ ഒരു കരിയർ തിരഞ്ഞെടുക്കാം. മികച്ച ശമ്പള സാധ്യതയുള്ള 5 ജോലികൾ പരിചയപ്പെടാം.

ജോലി തേടി വിദേശത്തേക്ക് ഓടേണ്ട; മികച്ച ശമ്പളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി നോക്കിയാലോ?

റിയൽ എസ്റ്റേറ്റ് ബ്രോക്കർ

റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ എൻട്രി ലെവൽ ജോലിയായി പരി​ഗണിക്കാവുന്നതാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നത്. വസ്തു വാങ്ങുന്നയാളെയോ വിൽക്കുന്നയാളെയോ പ്രതിനിധീകരിക്കുക എന്നതാണ് ഈ റോളിന്റെ പ്രധാന കടമ. വ്യക്തി​ഗതമായി, മറ്റു കമ്പനികളുടെ ഭാ​ഗമാകാതെ തന്നെ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാൻ സാധിക്കും.

ബന്ധങ്ങൾ നിലനിർത്തൽ, മികച്ച ശ്രംഖല, വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട കടലാസ് ജോലികളെ സംബന്ധിച്ച അറിവ് എന്നിവ ഈ ജോലിക്ക് വളരെ പ്രധാനമാണ്. കമ്മീഷൻ, അല്ലെങ്കിൽ വിൽപ്പന/ വാങ്ങൽ വിലയുടെ ഒരു ഭാഗം എന്ന നിലയിലാണ് സാധാരണയായി റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ സമ്പാദ്യം വരുന്നത്.

റിയൽ എസ്റ്റേറ്റ് മാനേജർ

വസ്തുവകകളുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുക എന്നതാണ് റിയൽ എസ്റ്റേറ്റ് മാനേജറുടെ ജോലി ഉത്തരവാദിത്വം. അറ്റകുറ്റപണികളുടെ മേൽനോട്ടം, സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കൽ എന്നിവയ്ക്കൊപ്പം വാടക വരുമാന നിരക്കുകൾ നിർണയിക്കലും കരാറുകാരൻ, വിതരണക്കാരൻ, വെണ്ടർ കരാറുകൾ എന്നിവയുമായി ചർച്ച നടത്തേണ്ടതും റിയൽ എസ്റ്റേറ്റ് മാനേജർമാരാണ്.

വസ്തുവകകളുടെ വാങ്ങൽ, വാടക, വിൽപ്പന എന്നിവ നിയന്ത്രിക്കുക, റിയൽ എസ്റ്റേറ്റ് വരുമാനം, ചെലവ്, പേയ്‌മെന്റുകൾ എന്നിവ നിരീക്ഷിക്കുക, വാടക വരുമാനം നിർണ്ണയിക്കുക, വാടക കരാറുകൾ ചർച്ച ചെയ്യുക, അറ്റകുറ്റപ്പണികൾ, ഉപകരണങ്ങൾ എന്നിവയ്ക്ക് അംഗീകാരം നൽകുക എന്നിവയും ജോലിയുടെ കർത്തവ്യങ്ങളാണ്.

ലോൺ ഓഫീസർ

റിയൽ എസ്റ്റേറ്റ് ബിസിനസിൽ വാങ്ങുന്നവരിൽ ഭൂരിഭാഗത്തിനും വായ്പ ആവശ്യമുള്ളതായിവരാം. അതിനാൽ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ലോൺ ഓഫീസർമാർക്ക് പ്രധാന്യമുണ്ട്. വാണിജ്യ, റസിഡൻഷ്യൽ മോർട്ട്ഗേജ് ഫിനാൻസിംഗിൽ ഇരട്ട സ്പെഷ്യലൈസേഷനുകളോടെയുള്ള ലോൺ ഓഫീസർമാരുടെ. ഉപഭോക്താവിനും വായ്പ നൽകുന്ന സ്ഥാപനത്തിനും ഇടയിൽ പ്രവർത്തിക്കുകയും ബാങ്കുകൾക്കും മറ്റ് വായ്പാ സ്ഥാപനങ്ങൾക്കുമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

മോർട്ട്ഗേജ് അഡ്വൈസർ

അവരുടെ വിവിധ ക്ലയന്റുകളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മോർട്ട്ഗേജ് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുകയാണ് മോർട്ട്ഗേജ് അഡ്വൈസറുടെ ജോലി ഉത്തരവാദിത്വം. മോർട്ട്ഗേജ് വായ്പകളിലും വസ്തു വിലയിലും വിലപേശാൻ മോർട്ട്ഗേജ് ബ്രോക്കർമാർ സഹായിക്കും. വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്, ഓരോ വസ്തുവിന്റെയും വ്യത്യസ്‌ത ഗുണദോഷങ്ങളെ കുറിച്ചുള്ള അറിവ് എന്നിവ മോർട്ട്ഗേജ് ബ്രോക്കർമാർക്ക് ആവശ്യമാണ്.

റിയൽറ്റർ

വസ്തു വാങ്ങുന്നവർ, വിൽപ്പനക്കാർ, മറ്റ് റിയൽ എസ്റ്റേറ്റ് വ്യവസായ പ്രൊഫഷണലുകൾ എന്നിവരുമായി ക്ലയന്റുകൾക്ക് ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ സേവനം നൽകാനുതാണ് റിയൽറ്റരുടെ ജോലി ഉത്തരവാ​ദിത്വം. ശൃംഖലയും സ്വാധീന മേഖലയും വിപുലീകരിക്കുന്നതിലൂടെയും ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റച്ചട്ടവും ധാർമ്മിക നിയമങ്ങളുടെയുമാണ് റിയൽറ്റർ വ്യത്യസ്തനാകുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X