വിപണിയിൽ കൃത്യമായി ഇടപെടുന്ന നിക്ഷേപകർക്ക് പൊതുമേഖലാ ഓഹരികളെ പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനങ്ങൾ ഉരുക്ക്, എണ്ണ, ബാങ്കിംഗ് തുടങ്ങി മേഖലകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്‌യു), സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ (എസ്‌പിഎസ്‌യു), പൊതുമേഖലാ ബാങ്കുകൾ (പിഎസ്‌ബി) എന്നിങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിക്കാം. ഓരോന്നിനും വ്യത്യസ്ത തലത്തിലുള്ള സർക്കാർ നിയന്ത്രണങ്ങളുണ്ടാകും.
രാജ്യം 78-ആം സ്ഥാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമുക്ക് ഏറ്റവും മികച്ച നിക്ഷേപ അവസരം നൽകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ആർഇസി ലിമിറ്റഡ്
സംസ്ഥാന പവര്‍ യൂട്ടിലിറ്റികള്‍, സ്വകാര്യ മേഖലയിലെ പ്രോജക്ട് ഡെവലപ്പര്‍മാര്‍, കേന്ദ്ര ഊര്‍ജ്ജ മേഖല യൂട്ടിലിറ്റികള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്നിവയ്ക്കായി ഗ്രാമീണ വൈദ്യുതീകരണ പദ്ധതികള്‍ കമ്പനി നല്‍കുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 587.50 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച ആർഇസി ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 30 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 38.28 ശതമാനം വളർച്ചയാണ് 2024-ൽ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 161.93 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയായി മാറാനും ആർഇസിക്ക് സാധിച്ചു.

2. പവർ ഗ്രിഡ് കോർപ്പറേഷൻ
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ കമ്പനിയായ പവർ ഗ്രിഡ് 1989-ലാണ് സ്ഥാപിക്കപ്പെടുന്നത്. ഇൻ്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം , ടെലികോം, കൺസൾട്ടൻസി സേവനങ്ങളുടെ ആസൂത്രണം, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം തുടങ്ങിയ മേഖലകളിലെല്ലാം കമ്പനിയുടെ സാന്നിധ്യമുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 345.30 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 27.75 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. 2024-ൽ ഇതുവരെ 45 ശതമാനം വളർച്ച നേടാനും പവർ ഗ്രിഡ് ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 88.45 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.
3. കോൾ ഇന്ത്യ
ഗവൺമെന്‍റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 529.50 രൂപ എന്ന നിലയിലാണ് കോൾ ഇന്ത്യ വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 22.34 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 38.69 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 125.42 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകാനും ഓഹരിക്ക് സാധിച്ചു.

4. ഒഎൻജിസി
ഒഎൻജിസി ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിയാണ്, ഇന്ത്യൻ ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 71 ശതമാനം സംഭാവന ചെയ്യുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 331.15 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 28.40 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 61.26 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ മുന്നേറ്റം. ഒരു വർഷത്തിനിടെ 87 ശതമാനം ലാഭം നൽകാനും ഒഎൻജിസി ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications