ഓഹരി വിപണിയിലെ ചാഞ്ചാട്ടം പ്രവചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ നിരീക്ഷണവും ധാരണയും അത്യാവശ്യമാണ്. ജൂലൈ മാസവും ഓഹരി വിപണി അസ്ഥിരമായിരുന്നു. ചില ദിവസങ്ങളിൽ കുതിച്ചുയർന്ന സൂചികകൾ എന്നാൽ മറ്റ് ചില ദിവസങ്ങളിൽ താഴേക്ക് വീണു. ആഗസ്ത് മാസത്തിലും വിപണി അസ്ഥിരമായിരിക്കും എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതുകൊണ്ടുതന്നെ നിക്ഷേപകർ ജാഗ്രത പാലിക്കണം. ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ചില ഓഹരികൾ ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
1. ബജാജ് ഫിനാൻസ്
881 രൂപയാണ് ബജാജ് ഫിനാൻസ് ഓഹരിയുടെ നിവവിലെ ഓഹരി വില. ഫണ്ടുകളുടെ ചെലവിൽ (CoF) പ്രതീക്ഷിക്കുന്ന കുറവ് കാരണം 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മാർജിൻ ഏകദേശം 10 ബേസിസ് പോയിന്‍റുകൾ മെച്ചപ്പെടുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 1100 രൂപയുടെ ടാർഗെറ്റോടെ ഓഹരി വാങ്ങാം എന്നാണ് ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ. ഇത് ഏകദേശം 25 ശതമാനം വർദ്ധനവ് ചൂണ്ടിക്കാട്ടുന്നു.

2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
797 രൂപയാണ് നിലവിലെ ഓഹരി വില. കോർപ്പറേറ്റ് വിഭാഗത്തിലെ വലിയ പ്രീപേയ്‌മെന്‍റുകൾ കാരണം 2025 സാമ്പത്തിക വർഷത്തിൽ ബാങ്കിന്‍റെ ക്രെഡിറ്റ് വളർച്ച അല്പം പിന്നിലായിരുന്നു. പക്ഷേ റീട്ടെയിൽ വായ്പ ശക്തമായി തുടർന്നു. 2026 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് വായ്പ വളർച്ച 12-13% ആയി വീണ്ടെടുക്കുമെന്ന് ബ്രോക്കറേജ് കരുതുന്നു. 1025 രൂപ ടാർഗെറ്റ് വിലയോടെ ഓഹരിയിൽ നിക്ഷേപം പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് 29 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
3. എച്ച്.ഡി.എഫ്.സി
2018 രൂപയാണ് ഓഹരി വില. വായ്പ-നിക്ഷേപ അനുപാതം ഇപ്പോൾ 100% ൽ താഴെയായതിനാൽ, ബാങ്ക് വളർച്ചയിലേക്ക് മടങ്ങാൻ തയ്യാറാണ്. 2300 രൂപ ലക്ഷ്യത്തോടെ ഓഹരിയിൽ നിക്ഷേപം പരിഗണിക്കാം. ഇത് 14 ശതമാനം നേട്ടം വാഗ്ധാനം ചെയ്യുന്നു.
4. ഭാരതി എയർടെൽ
ഭാരതി എയർടെൽ ഓഹരിയുടെ നിലവിലെ വില 1914 രൂപയാണ്. വിശാലമായ ഗ്രാമീണ വ്യാപനം, 2G മുതൽ 4G/5G വരെയുള്ള മൈഗ്രേഷൻ, മൂല്യവർദ്ധിത സേവനങ്ങളുടെ വർദ്ധിച്ച സ്വീകാര്യത എന്നിവയിലൂടെ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. 2330 രൂപയാണ് ടാർഗെറ്റ് വില. ഇത് 22 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
5. ശ്രീറാം ഫിനാൻസ്
631 രൂപയാണ് നിലവിലെ ഓഹരി വില. 750 രൂപ ടാർഗെറ്റോടെ ഓഹരിയിൽ നിക്ഷേപം നടത്തുന്നത് പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് 19 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു.
6. അവന്യൂ സൂപ്പർമാർട്ട്സ്
4267 രൂപയാണ് നിലവിലെ ഓഹരി വില. കമ്പനി വരുമാനത്തിൽ 17-20% സംയോജിത വാർഷിക വളർച്ച നിലനിർത്തിയിട്ടുണ്ട്. പ്രധാനമായും സ്റ്റോറുകളുടെ എണ്ണത്തിലും റീട്ടെയിൽ സ്ഥലത്തിലുമുള്ള 14-15% വളർച്ചയാണ് ഇതിന് കാരണം. 4267 രൂപയാണ് ടാർഗെറ്റ് വില. ഇത് 13 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
