ഇന്ന് ഓഹരി വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കും? അവസാന വ്യാപാര ദിനത്തിൽ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവിലായിരുന്നു. നീണ്ട ഏഴ് ദിവസത്തെ തുടർച്ചയായ ഉയർച്ചക്കു പിന്നാലെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇടിവ്. ഇന്നും സൂചികകളിൽ ഇടിവ് പ്രതീക്ഷിക്കാമോ? ഇന്ന് ഓഹരി വിപണിയിൽ ശക്തമായ തുടക്കം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
വെള്ളിയാഴ്ചയിലെ വ്യപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 588.90 പോയിന്റ് അഥവാ 0.74% താഴ്ന്ന് 79,212.53 ലും നിഫ്റ്റി 50 207.35 പോയിന്റ് അഥവാ 0.86% താഴ്ന്ന് 24,039.35 ലും ക്ലോസ് ചെയ്തു. അതായത് നിഫ്റ്റി 24,000ന് മുകളിൽ നിലനിർത്തി. ഇതൊരു പോസിറ്റീവ് സൂചനയായി കാണാം.
ഇന്ന് നിങ്ങൾ ഏതെല്ലാം ഓഹരിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഇന്ന് വാങ്ങാനും വിൽക്കാനും സാധിക്കുന്ന ചില ഓഹരികളെ കുറിച്ച് ബ്രോക്കറേജുകളുടെ അഭിപ്രായം അറിയാം..; ആക്സിസ് ബാങ്ക്, എസ്‌ബിഐ ലൈഫ്, എസ്‌ബിഐ കാർഡ്, ടെക് മഹീന്ദ്ര എന്നിവയാണ് വിവിധ ഓഹരികൾ...
ആക്സിസ് ബാങ്ക് ഓഹരി വാങ്ങുന്നുണ്ടോ? ഈ ഓഹരിയ്ക്ക് മോർഗൻ സ്റ്റാൻലി 'ഓവർവെയ്റ്റ്' റേറ്റിംഗ് നൽകിയിട്ടുണ്ട്. മാത്രമല്ല ടാർഗറ്റ് വിലയായി നൽകിയത് 1,300 രൂപയാണ്. നിക്ഷേപ വളർച്ച മങ്ങിയതും, വായ്പയിലെ പ്രശ്നങ്ങളും, മൊത്ത ക്രെഡിറ്റ് ചെലവുകൾ (മുൻ-കാർഷിക) ഉയർന്നതും മൂലം ബാങ്കിന്റെ വരുമാനം മന്ദഗതിയിലാണെന്ന് വിദഗ്ധർ പറയുന്നു.
ആസ്തി ഗുണനിലവാരം മെച്ചപ്പെടുന്നതിന് കുറച്ച് കാലം കാത്തിരിക്കേണ്ടി വരും. അതായത് ദീർഘകാലത്തേക്ക് കാത്തിരുന്നാൽ മെച്ചപ്പെട്ട നേട്ടം ഉറപ്പാക്കാം എന്നർത്ഥം. കഴിഞ്ഞ വ്യാപാരം അവസാനിച്ചപ്പോൾ ഓഹരിയുടെ വില 1,165.30 രൂപയിലായിരുന്നു.

എസ്‌ബിഐ ലൈഫ് ഓഹരികൾ ഇപ്പോൾ വാങ്ങുന്നോ?. കാരണം ജെഫ്രീസ് ഈ ഓഹരികൾക്ക് 2,000 രൂപ എന്ന ടാർഗെറ്റ് വില നൽകി 'ബൈ' റേറ്റിംഗ് കൊടുത്തിട്ടുണ്ട്. അതിനാൽ നിക്ഷേപകർക്ക് ഇപ്പോൾ വാങ്ങാവുന്ന ഓഹരിയായി ഇതിനെ കണക്കാക്കാം. ജനുവരി-മാർച്ച് പാദത്തിലെ പ്രകടനത്തിൽ എസ്‌ബിഐ ലൈഫിന്റെ വാർഷികാടിസ്ഥാനത്തിലുള്ള 10% പുതിയ ബിസിനസ് വളർച്ചയുടെ മൂല്യം 1,700 രൂപയായി ഉയർന്നത് അപ്രതീക്ഷിതമെന്ന് വിദഗ്ധർ പറഞ്ഞു. നിലവിൽ ഓഹരിയുടെ വില 1,691.00 രൂപയാണ്.
ഇന്ന് വാങ്ങാവുന്ന മറ്റൊരു ഓഹരിയാണ് എസ്‌ബിഐ കാർഡ്സ്. ഗോൾഡ്മാൻ സാച്ച് ഈ ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകി, 1,006 രൂപ ടാർഗറ്റ് വിലയായി നൽകി. കഴിഞ്ഞ അഞ്ച് പാദങ്ങളിലായി തുടർച്ചയായ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. ഇതിൻ്റെ ഭാഗമായി കമ്പനിയുടെ ക്രെഡിറ്റ് ചെലവുകൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇതും ഓഹരിയുടെ ഡിമാൻഡ് വർദ്ധിക്കാനുള്ള കാരണമാവുന്നു. 2025 സാമ്പത്തിക വർഷം മുതൽ 2026 സാമ്പത്തിക വർഷം വരെ കൂടുതൽ പുരോഗതിയും അവർ പ്രതീക്ഷിക്കുന്നു. നിലവിൽ ഓഹരിയുടെ വില 864.85 രൂപയാണ്.
ഓഹരി വിൽക്കാൻ പ്ലാനുണ്ടോ? എങ്കിൽ ടെക് മഹീന്ദ്രയുടെ ഓഹരികൾക്ക് 'വിൽക്കുക' എന്ന റേറ്റിംഗാണ് സിറ്റിഗ്രൂപ്പ് നൽകിയത്. 1,265 രൂപയാണ് ടാർഗറ്റ് വില. ജനുവരി-മാർച്ച് പാദത്തിൽ പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്പനിയുടെ വരുമാനവും മറ്റു നേട്ടങ്ങളും. ഇതോടെയാണ് ഈ ഓഹരികൾ വിൽക്കുവാൻ ബ്രോക്കറേജ് പറയുന്നത്. മാനേജ്മെന്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഓഹരിയിലെ നിലവിലെ നേട്ടങ്ങൾ തൃപ്തികരമല്ലെന്നാണ് ബ്രോക്കറേജ് വ്യക്തമാക്കിയത്. 1,460.00 രൂപയിലാണ് നിലവിലെ ഓഹരി വില.
എച്ച്എസ്ബിസി ഓഹരി വില 'കുറയ്ക്കാൻ' റാലിസ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കാരണം ജനുവരി-മാർച്ച് പാദത്തിൽ വിവിധ സെഗ്‌മെന്റുകളിലുള്ള എസ്റ്റിമേറ്റുകൾ വലിയ നഷ്ടം സൃഷ്ടിച്ചുവെന്നും ആഭ്യന്തര വിലനിർണ്ണയ സമ്മർദ്ദം ഒരു ആശങ്കയാണെന്നും വിദഗ്ധർ പറഞ്ഞു. ഇതെല്ലാം ഓഹരി വിലയെ ബാധിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
