ഇന്ന് ഓഹരി വിപണിയിൽ ഒരു ഇടിവ് സംഭവിക്കുമോ? തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷമാണ് കഴിഞ്ഞ സെഷനിൽ പോസിറ്റീവ് നേട്ടത്തോടെ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും മെച്ചപ്പെട്ടത്. അതുപ്രകാരം വെള്ളിയാഴ്ച സെൻസെക്സ് 1.29% ഉയർന്ന് 82,408.17 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 1.29% ഉയർന്ന് 25,112.40 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
ഇന്ന് വിപണി പോസിറ്റീവ് നേട്ടം കൈവരിക്കുമെന്നാണ് വിപണി വിദഗ്ധൻ സുമീത് ബഗാഡിയ പറയുന്നത്. മാത്രമല്ല നിഫ്റ്റി ലെവൽ 25,400, 25,650 എന്നിവയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിൻ്റ അടിസ്ഥാനത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ചും ബഗാഡിയ വ്യക്തമാക്കുന്നു.
ഇന്ന് വാങ്ങേണ്ട ഓഹരികൾ ഇവയാണ്...
എയറോഫ്ലെക്സ് ഇൻഡസ്ട്രീസ്, മിശ്ര ധാതു നിഗം , ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആസ്ക് ഓട്ടോമോട്ടീവ്, ഗില്ലാൻഡേഴ്സ് അർബുത്നോട്ട് & കമ്പനി എന്നീ ഓഹരികൾ ഇന്ന് വാങ്ങാൻ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. ഓരോ ഓഹരിയെയും അതിൻ്റെ ലക്ഷ്യ വിലയെയും കുറിച്ച് പഠിക്കാം....

1. എയറോഫ്ലെക്സ് ഇൻഡസ്ട്രീസ് : സ്റ്റെയിൻലെസ് സ്റ്റീൽ ഫ്ലെക്സിബിൾ ഫ്ലോ സൊല്യൂഷനുകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. കഴിഞ്ഞ സെഷനിൽ ഈ ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെയാണ് കുതിച്ചത്. വെള്ളിയാഴ്ച് 6 ശതമാനത്തോളം ഉയർന്ന് 206.57 രൂപയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. അതനുസരിച്ച് ഓഹരിയുടെ ലക്ഷ്യ വില 219 രൂപയോടെ, സ്റ്റോപ്പ് ലോസ് 197 രൂപ നിലനിർത്തുന്നു.
2. മിശ്ര ധാതു നിഗം : പ്രതിരോധം, ബഹിരാകാശം, ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്കായി പ്രത്യേക ലോഹങ്ങളും ലോഹസങ്കരങ്ങളും നിർമ്മിക്കുന്ന ഇന്ത്യയിലെ ഒരു പൊതുമേഖലാ സ്ഥാപനമാണിത്. കഴിഞ്ഞ സെഷനിൽ മിശ്ര ധാതു നിഗം ലിമിറ്റഡ് ഓഹരികൾ വമ്പൻ കുതിപ്പിൽ 441.70 രൂപയിലാണ് ക്ലോസ് ചെയ്തത്. അതിനാൽ നിലവിൽ ഓഹരിയുടെ ലക്ഷ്യ വില 480 രൂപയോടെ, സ്റ്റോപ്പ് ലോസ് 427 രൂപ നിലനിർത്തുന്നു.
3. ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : ഇന്ത്യയിലെ ടൂറിസം മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ഒരു പ്രത്യേക ധനകാര്യ സ്ഥാപനവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമാണ് (NBFC) ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കഴിഞ്ഞ സെഷനിൽ ഈ ഓഹരികൾ കുത്തനെയുള്ള കുതിപ്പാണ് കാഴ്ചവെച്ചത്. ഇതോടെ ഓഹരി 233.20 രൂപയിൽ ക്ലോസ് ചെയ്തു. അതിനാൽ ലക്ഷ്യ വില 250 രൂപയോടെ, സ്റ്റോപ്പ് ലോസ് 225 രൂപ നിലനിർത്തുന്നു.
4. ASK ഓട്ടോമോട്ടീവ് : ഇരുചക്ര വാഹനങ്ങൾക്കും കാറുകൾ പോലുള്ള നാലു ചക്ര വാഹനങ്ങൾക്കും വേണ്ടി നൂതന ബ്രേക്കിംഗ് സിസ്റ്റങ്ങളിലും മറ്റ് സുരക്ഷാ-നിർണ്ണായക ഘടകങ്ങളിലും വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ കമ്പനിയാണിത്. വെള്ളിയാഴ്ച വിപണിയിൽ 3 ശതമാനത്തിലധികം കുതിച്ച ഈ ഓഹരി 474.50 രൂപയിലാണ് വില ക്ലോസ് ചെയ്തത്. അതിനാൽ നിലവിൽ ഓഹരിയുടെ ലക്ഷ്യ വില 505 രൂപയോടെ, സ്റ്റോപ്പ് ലോസ് 454 രൂപ നിലനിർത്തുന്നു.
5. ഗില്ലാൻഡേഴ്‌സ് അർബുത്നോട്ട് & കമ്പനി : തേയില, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് മേഖല തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ബിസിനസുള്ള ഒരു ഇന്ത്യൻ കമ്പനിയാണിത്. ഈ ഓഹരികൾ നിലവിൽ പോസിറ്റീവ് ലുക്കിലാണ് നിൽക്കുന്നത്. 143 രൂപക്ക് ഈ ഓഹരി വാങ്ങാം. എന്നാൽ ഈ ഓഹരി 153 രൂപ ലക്ഷ്യ വിലയോടെ, സ്റ്റോപ്പ് ലോസ് 138 രൂപ നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
