തുടർച്ചയായ ആറ് ആഴ്ചകളിലെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളികളിൽ ആശ്വാസത്തിന്‍റെ ദിവസങ്ങൾ വരുന്നു എന്ന സൂചനകളുണ്ട്. ഓഗസ്റ്റ് 14 ന് അവസാനിച്ച ആഴ്ചയിൽ നിഫ്റ്റി 50 ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. അതോടെ തുടർച്ചയായ ആറ് ആഴ്ചത്തെ നഷ്ടങ്ങൾക്ക് അവസാനം കാണാൻ സൂചികകൾക്ക് സാധിച്ചു. നിലവിൽ 24,700 എന്ന മാർക്കിന് തൊട്ടുതാഴെയാണ് നിഫ്റ്റി 50 സൂചിക.
അടുത്ത ആഴ്ച എങ്ങനെ..?
നിഫ്റ്റി 50 സൂചികയിൽ ഒരു കുതിച്ച് ചാട്ടം കാണാൻ സാധിക്കുന്നുണ്ടെന്നാണ് ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് മെഹുൽ കോത്താരി പറയുന്നത്. അതേസമയം വ്യക്തിഗത ഓഹരികളിൽ ഇപ്പോഴും അർത്ഥവത്തായ തുടർ വാങ്ങലുകൾ നടന്നിട്ടില്ല. 24,700 ന് മുകളിലുള്ള നീക്കം മാന്യമായ കുതിപ്പിന് കാരണമാകും. അതേസമയം സൂചിക 24,350 താഴേക്ക് വീണാൽ 200 DEMA യും 200 DSMA യും സ്ഥാപിച്ചിരിക്കുന്ന 24,000-23,800 സോണിൽ അത് വീണ്ടും പരീക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു അദ്ദേഹം വിലയിരുത്തി. സൂചിക നിർണായകമായി 24,600-24,700 ന് മുകളിൽ നീങ്ങിയാൽ മാത്രമേ വീണ്ടെടുക്കൽ പ്രതീക്ഷിക്കാനാകൂ എന്ന് ആനന്ദ് രതി വിദഗ്ദ്ധൻ പറഞ്ഞു.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി മോശം പ്രകടനം കാഴ്ചവച്ചു, സൂചികയിൽ കാര്യമായ വീണ്ടെടുക്കൽ ഉണ്ടായില്ല. നിഫ്റ്റി ബാങ്ക് സൂചികയുടെ ഇൻട്രാഡേ ചാർട്ടുകളിൽ ഒരു ത്രികോണ രൂപീകരണം നമുക്ക് കാണാൻ കഴിയും, അത് ഒരു ബെയറിഷ് പെനന്റ് പാറ്റേണായി പരിണമിച്ചേക്കാമെന്നാണ് മെഹുൽ കോത്താരി വിലയിരുത്തുന്നത്. എന്നാൽ ഈ ബെഷറിഷ് മൂവ്മെന്‍റ് നടക്കണമെങ്കിൽ സൂചിക 55,000-ന് താഴെ വീഴണം. നേരെമറിച്ച്, ദിവസേനയുള്ള ക്ലോസിംഗ് അടിസ്ഥാനത്തിൽ 55,600 ന് മുകളിലുള്ള നീക്കം ഒരു ട്രയാംഗിൾ ബ്രേക്ക്ഔട്ട് സ്ഥിരീകരിക്കുകയും ബെയറിഷ് പാറ്റേണിനെ നിഷേധിക്കുകയും ചെയ്യും. ഇത് സൂചികയിൽ ചില വീണ്ടെടുക്കലിന് കാരണമാകും.

തിങ്കളാഴ്ച വാങ്ങാൻ 3 ഓഹരികൾ
1. ഐആർബി ഇൻഫ്രാസ്ട്രക്ചർ
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ്. എൻഎസ്ഇയിൽ 45.28 രൂപ എന്നതാ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.21 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 49 രൂപയുടെ ടാർഗെറ്റ് വിലയോടെ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഓഹരി വാങ്ങാമെന്നാണ് മെഹുൽ കോത്താരി ശുപാർശ ചെയ്യുന്നത്. സ്റ്റോപ്പ് ലോസ് 43 രൂപ.
2. എഡൽവീസ് ഫിനാൻഷ്യൽ സർവീസസ്
അസറ്റ് മാനേജ്‌മെൻ്റ്, മ്യൂച്വൽ ഫണ്ട്, അസറ്റ് പുനർനിർമ്മാണം, കോർപ്പറേറ്റ് വായ്പ, ഹൗസിംഗ് ഫിനാൻസ്, ജനറൽ, ലൈഫ് ഇൻഷുറൻസ് എന്നിവയാണ് കമ്പനിയുടെ ബിസിനസ്. 95.54 രൂപയാണ് നിലവിലെ ഓഹരി വില. 102 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. 93 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്ന് മെഹുൽ കോത്താരി വ്യക്തമാക്കി.
3. ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. എൻഎസ്ഇയിൽ 113.20 രൂപ എന്നതാണ് ഓഹരി വില. 119 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. 110 രൂപയാണ് സ്റ്റോപ്പ് ലോസ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications