ഇന്ന് ഓഹരി വിപണിയിൽ ഒരു അപ്രതീക്ഷിത കുതിപ്പ് പ്രതീക്ഷിക്കാമോ? കഴിഞ്ഞ 2 സെഷനുകളിലും ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഇടിവിലായിരുന്നു. ഇന്നത്തെ വിപണിയിൽ ഇവ കരകയറുമോ? നിഫ്റ്റി 50 സൂചിക കഴിഞ്ഞ സെഷനിൽ 25,000 ലെവലിന് താഴേക്ക് വീണിരിക്കുന്നു എന്നത് ഒരു നെഗറ്റീവ് സൂചന നൽകുന്നുവെങ്കിലും ഇന്ന് നില മാറി മറിഞ്ഞേക്കാം.
നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും, വരാനിരിക്കുന്ന യുഎസ് കേന്ദ്ര ബാങ്കിൻ്റെ പണ നയവുമെല്ലാം ഓഹരി വിപണിയിൽ അസ്ഥിരത സൃഷ്ടിക്കും. അതിനാൽ ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ച് വിശദമായി അറിയാം. ഇന്ന് സൺ ഫാർമ മുതൽ സ്പൈസ്ജെറ്റ് ഓഹരികൾ വരെ വിപണിയിൽ ശ്രദ്ധയാകർഷിക്കും. ഓരോ ഓഹരിയും അതിൻ്റെ ഓഹരി വിലയും അറിയാം.....
സ്‌പൈസ് ജെറ്റ് ഓഹരികൾ
സ്‌പൈസ് ജെറ്റിൻ്റെ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന ലാഭമായ 319 കോടി ഈ പാദത്തിൽ രേഖപ്പെടുത്തി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ഇത് മുൻ പാദത്തേക്കാൾ 12 മടങ്ങ് വർധനവുണ്ടാക്കി. അതിനാൽ ഇന്നത്തെ വിപണിയിൽ ഈ ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും. നിലവിലെ ഈ ഓഹരി വില 43.81 രൂപയാണ്.

സൺ ഫാർമ
യുഎസ് എഫ്ഡിഎ ഹാലോൾ ഫെസിലിറ്റി പരിശോധന പൂർത്തിയാക്കിയെന്ന് സൺ ഫാർമ വെളിപ്പെടുത്തി. സൺ ഫാർമയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹാലോൾ സൗകര്യം ഒരു നിർണായക ഘടകമാണ്. കഴിഞ്ഞ സെഷനിൽ ഈ ഓഹരികൾ 1,688 രൂപ എന്ന പോസിറ്റീവ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ന് ഇതിലും ഉയർന്ന പ്രകടനം സംഭവിക്കും.
വേദാന്ത
2026 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതത്തിനായി വേദാന്ത ജൂൺ 18 ബുധനാഴ്ച ഒരു ബോർഡ് യോഗം വിളിക്കുമെന്ന് അറിയിച്ചു. റെക്കോർഡ് തീയതി ജൂൺ 24ന് ആയിരിക്കും. അതിനാൽ ഇന്ന് മുതൽ വേദാന്ത ഓഹരികൾ മികച്ച നേട്ടം കൈവരിച്ചേക്കാം. കഴിഞ്ഞ സെഷനിൽ ഓഹരി ഇടിഞ്ഞ് 458.35 രൂപയിലാണ് ക്ലോസ് ചെയ്തത്.
ബജാജ് ഫിനാൻസ്
ബജാജ് ഫിനാൻസിന്റെ ഓഹരികൾ ഇന്ന് എക്സ്-ബോണസ്, എക്സ്-സ്റ്റോക്ക് വിഭജനം വഴി വ്യാപാരം ആരംഭിക്കും. കമ്പനി നേരത്തെ 4:1 ബോണസ് ഇഷ്യുവും ഓഹരി വിഭജനവും പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഓഹരിയുടെ മുഖവില 2 രൂപയിൽ നിന്ന് 1 രൂപയായി മാറ്റി. നിലവിൽ ബജാജ് ഫിനാൻസ് ഓഹരികളുടെ വില 9,340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഇതിലും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നസാര ടെക്നോളജീസ്
ജൂൺ 13 വെള്ളിയാഴ്ച പ്രമുഖ നിക്ഷേപകയായ രേഖ ജുൻജുൻവാല നസാര ടെക്നോളജീസിലെ 3 ശതമാനത്തിലധികം ഓഹരികൾ വിറ്റു. ബിഎസ്ഇയിൽ 13 ലക്ഷം ഓഹരികൾ ശരാശരി 1,225.19 രൂപയ്ക്കും എൻഎസ്ഇയിൽ 14 ലക്ഷം ഓഹരികൾ 1,225.63 രൂപയ്ക്കുമാണ് അവർ വിറ്റത്. ഇതോടെ കഴിഞ്ഞ സെഷനിൽ ഓഹരികൾ കുതിച്ച് 1,325 രൂപയിലാണ് ഓഹരി വിലയുള്ളത്.
ഐടിസി ഓഹരികൾ
ശ്രേസ്റ്റ നാച്ചുറൽ ബയോപ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്എൻബിപിഎൽ) 1.87 കോടി ഇക്വിറ്റി ഓഹരികളും ഐടിസി 400 കോടി രൂപക്ക് വാങ്ങി. എങ്കിലും കഴിഞ്ഞ സെഷനിൽ ഓഹരികൾ നെഗറ്റീവ് പ്രകടനത്തിലാണ് അവസാനിച്ചത്. ഇന്ന് വിപണി തുറക്കുമ്പോൾ ഈ ഓഹരികൾ കുതിച്ചേക്കാം. നിലവിലെ ഓഹരി വില 413.95 രൂപയാണ്.
ബിർള കോർപ്പറേഷൻ
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ ഗൗറും ഖാൻ കി ധനി (സൗത്ത്) ലൈംസ്റ്റോം ബ്ലോക്ക് ഇ-ലേലത്തിലൂടെ ബിർള കോർപ്പറേഷൻ നേടി. സിമന്റ് ബിസിനസിനുള്ള ദീർഘകാല അസംസ്‌കൃത വസ്തുക്കൾ നേടുന്നതിന് ഈ ബ്ലോക്ക് അത്യാവശ്യമായിരുന്നു. അതിനാൽ ഈ നേട്ടം ബിസിനസിൻ്റെ കുതിപ്പിന് നിർണായകമാവും. നിലവിൽ 1,360 രൂപയിലാണ് ഓഹരി വിലയുള്ളത്. ഇന്നത്തെ വിപണിയിൽ വില കുതിക്കാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications