ഇന്ന് വിപണിയിൽ ഏതെല്ലാെ ഓഹരികൾ വാങ്ങാം? ജൂൺ 27 വെള്ളിയാഴ്ച അവസാനിച്ച ഓഹരി വിപണി സെഷനിൽ ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്തിരുന്നു. അതിനാൽ സെൻസെക്സ് 303.03 പോയിൻ്റ് അഥവാ 0.36% ഉയർന്ന് 84,058.90 ലെവലിലെത്തി. നിഫ്റ്റി 88.80 പോയിൻ്റ് അഥവാ 0.35% ഉയർന്ന് 25,637.80 ലെവലിലെത്തി. സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലു സെഷനുകളിലും പോസിറ്റീവ് നേട്ടത്തോടെ കുതിച്ചു. എന്നാൽ ഇന്ന് വിപണി ആരംഭിക്കുമ്പോൾ അപ്രതീക്ഷിത മാറ്റങ്ങൾ പ്രതീക്ഷിക്കാമോ?
ഇന്ന് ജൂൺ 30ന് വിപണി ആരംഭിക്കുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്ന ഓഹരികൾ ഏതെല്ലാമാണ്? ഓരോ ഓഹരികളെ കുറിച്ചും വിശദമായി അറിയാം;
1. ടാറ്റ സ്റ്റീൽ ഓഹരികൾ
1,000 കോടി രൂപയിലധികം മൂല്യമുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി നേടിയെടുത്തതിന് ടാറ്റ സ്റ്റീലിന് നികുതി അധികാരികളിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. 2019 സാമ്പത്തിക വർഷം മുതൽ 2023 സാമ്പത്തിക വർഷം വരെയുള്ള ഈ ജിഎസ്ടി നോട്ടീസിൽ, 30 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഇന്ന് ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും. നിലവിൽ ഓഹരി വില 161.29 രൂപയിലാണുള്ളത്.
2. റിലയൻസ് പവർ ഓഹരികൾ
റിലയൻസ് പവർ കമ്പനി വിദേശത്ത് 1,500 മെഗാവാട്ട് ഗ്യാസ് അധിഷ്ഠിത വൈദ്യുതി പദ്ധതി വികസിപ്പിക്കാൻ ശ്രമിക്കുന്നു. അടുത്തിടെ ഭൂട്ടാനിൽ രണ്ട് പ്രധാന വൈദ്യുതി പദ്ധതികൾ നേടിയെടുക്കുകയും വരാനിരിക്കുന്ന ആഗോള പദ്ധതികൾക്കായി 750 മെഗാവാട്ട് ശേഷിയുള്ള രണ്ട് മൊഡ്യൂളുകൾ മാറ്റിസ്ഥാപിക്കാനും കമ്പനി ശ്രമിക്കുന്നു. നിലവിൽ ഓഹരിയുടെ വില 69.29 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ ഓഹരികൾ 4 ശതമാനത്തിലധികമാണ് കുതിച്ചത്.

3. മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് ഓഹരി
ശ്രീലങ്കയിലെ കൊളംബോ ഡോക്ക്‌യാർഡ് പിഎൽസിയുടെ നിയന്ത്രണ ഓഹരി 52.96 മില്യൺ ഡോളറിന് (ഏകദേശം 452 കോടി രൂപ) ഏറ്റെടുക്കുന്നതിന് മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് അംഗീകാരം നൽകി. ജപ്പാനിലെ ഒനോമിച്ചി ഡോക്ക്‌യാർഡ് കമ്പനിയിൽ നിന്നാണ് ഈ ഓഹരി വാങ്ങുന്നത്. ഇതോടെ ഇന്ന് ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും. കഴിഞ്ഞ സെഷനിൽ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്ന് 3,188 രൂപയിലെത്തി.
4. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ഓഹരികൾ
800 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് താപവൈദ്യുത യൂണിറ്റുകളുടെ നിർമ്മാണത്തിനും ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുമായി അദാനി പവറിൽ നിന്ന് BHEL ഒരു പ്രധാന ഓർഡർ നേടിയിട്ടുണ്ട്. ജൂൺ 27 ന് ബുക്ക് ചെയ്ത ഈ ഓർഡർ ഭാരത് ഹെവി ഇലക്ട്രിക്കൽസിൻ്റെ വൈദ്യുതി ഉപകരണ ബിസിനസിന് വലിയ പ്രോത്സാഹനം നൽകുന്നു. ഇത് ഇന്നത്തെ വിപണിയിൽ BHEL ഓഹരികൾ ശ്രദ്ധിക്കപ്പെടാൻ കാരണമാവും. നിലവിൽ ഓഹരിയുടെ വില 263.45 രൂപയാണ്.
5. എൻടിപിസി ഗ്രീൻ എനർജി ഓഹരികൾ
എൻടിപിസി ഗ്രീൻ എനർജിയുടെ യൂണിറ്റായ എൻടിപിസി റിന്യൂവബിൾ എനർജി 220 മെഗാവാട്ട് ഷാജാപൂർ സോളാർ പ്രോജക്റ്റ് (യൂണിറ്റ് -2) പൂർണ്ണമായും കമ്മീഷൻ ചെയ്തു. ഇത് ഇന്നത്തെ വിപണിയിൽ എൻടിപിസി ഗ്രീൻ എനർജി ഓഹരികൾ കുതിച്ചുയരാൻ കാരണമാവും. കഴിഞ്ഞ സെഷനിൽ നേരിയ ഇടിവോടെ 105.99 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.
6. വാരി എനർജിസ് ഓഹരികൾ
വാരീ എനർജിസിൻ്റെ യുഎസ് വിഭാഗമായ വാരീ സോളാർ അമേരിക്കസ്, യുഎസ് ആസ്ഥാനമായുള്ള സോളാർ, സ്റ്റോറേജ് പ്രോജക്ട് ഡെവലപ്പറിൽ നിന്ന് 540 മെഗാവാട്ട് സോളാർ മൊഡ്യൂൾ വിതരണ ഓർഡർ നേടിയിട്ടുണ്ട്. ഇത് വാരീ എനർജീസ് ഓഹരികൾക്ക് കൂടുതൽ ശക്തി നൽകുന്നു. നിലവിൽ ഓഹരിയുടെ വില 2,941.30 രൂപയാണ്.
7. പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ഓഹരികൾ
ചെന്നൈയിൽ ഒരു റെസിഡൻഷ്യൽ പ്രോജക്റ്റിനായി പ്രസ്റ്റീജ് ഗ്രൂപ്പും അരിഹന്ത് ഫൗണ്ടേഷനുകളും ഒരുമിച്ചു. 1,600 കോടിയിലധികം രൂപ വരുമാനം പ്രതീക്ഷിക്കുന്ന 3.48 ഏക്കർ പദ്ധതി, റാണെ (മദ്രാസ്) ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലാണ് വികസിപ്പിക്കുക. ഇത് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്സ് ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കും. നിലവിൽ ഓഹരി വില 1,668 രൂപയാണ്.
8. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഓഹരികൾ
2025 സാമ്പത്തിക വർഷത്തിൽ HAL ഒരു ഓഹരിക്ക് 15 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു, ഇത് മുഖവിലയുടെ 300 ശതമാനമാണ്. 2025 ഓഗസ്റ്റ് 21നാണ് ഇതിൻ്റെ റെക്കോർഡ് തീയതി. ഇതോടെ ഓഹരികൾ പോസിറ്റീവ് നേട്ടത്തിലേക്ക് എത്തും. നിലവിൽ ഓഹരികളുടെ വില 4,894.70 രൂപയിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications