ഓഹരി വിപണിയിൽ ഇന്നലെ തുടർച്ചയായ മൂന്നാം ദിവസവും ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. ഇന്നലെ തുടക്കത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് ബിഎസ്ഇ സെൻസെക്സ് 872.98 പോയിന്റ് അഥവാ 1.06 ശതമാനം ഇടിഞ്ഞ് 81,186.44 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 261.55 പോയിന്റ് അഥവാ 1.05 ശതമാനം ഇടിഞ്ഞ് 24,683.90 ലെത്തി.
ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റി 24550-24500 സോണിന്റെ ലെവലിൽ വീണ്ടും എത്താൻ സാധ്യതയുണ്ട്. എന്നാൽ അതേ സമയം 24850 എന്ന ലെവലിന് മുകളിലേക്ക് ഉയരാനും 25000-25100 എന്ന ലെവലിൽ എത്താനുമുള്ള സാധ്യതയുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ പറയുന്നു.
അമേരിക്കയുടെ സാമ്പത്തിക അനിശ്ചിതാവസ്ഥയും മറ്റും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെ തുടർന്ന് പലരും ലാഭം ബുക്ക് ചെയ്യുന്നതിനാൽ വിപണിയിൽ കടുത്ത ചാഞ്ചാട്ടം അനുഭവപ്പെടുന്നു. ഇന്നത്തെ വിപണി പോസീറ്റീവ് നേട്ടത്തോടെ കുതിച്ചാൽ ഏതെല്ലാം ഓഹരികൾ ശ്രദ്ധിക്കപ്പെടും? ഇന്ന് വാങ്ങാവുന്ന ഓഹരികളെ കുറിച്ച് വിശദമായി അറിയാം.
1. യുണൈറ്റഡ് സ്പിരിറ്റ്സ്
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദങ്ങൾ പ്രഖ്യാപിച്ചതിനാൽ ഇന്ന് ഓഹരികൾ ശ്രദ്ധിക്കപ്പെടും. നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 75 ശതമാനം വർധിച്ച് 421 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 241 കോടി രൂപയായിരുന്നുവെന്ന് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) പറഞ്ഞു.

2. വേൾപൂൾ ഇന്ത്യ
2025 സാമ്പത്തിക വർഷത്തിലെ വേൾപൂൾ ഓഫ് ഇന്ത്യയുടെ നാലാം പാദ ഫലങ്ങൾ ഇന്നലെ എത്തി. അതിനാൽ ഇന്ന് ഓഹരി ശ്രദ്ധിക്കപ്പെടും. നിലവിലെ കണക്കു പ്രകാരം സംയോജിത അറ്റാദായം 50.4 ശതമാനം വർധിച്ച് 119.47 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 79.45 കോടി രൂപയായിരുന്നു.
3. ഡിഎൽഎഫ്
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ ഡിഎൽഎഫ് 2025-26 കാലയളവിൽ 20,000-22,000 കോടി രൂപയുടെ ഭവന പ്രോപ്പർട്ടികൾ വിൽക്കാൻ ലക്ഷ്യമിടുന്നതായി ഇന്നലെ മെയ് 20ന് അറിയിച്ചു. ആഡംബര പ്രോപ്പർട്ടികൾക്കുള്ള ശക്തമായ ഡിമാൻഡ് ഇതിന് കാരണമായി. ഇത് ഇന്നത്തെ വിപണിയിൽ ഡിഎൽഎഫ് ഓഹരികൾക്ക് ഗുണം ചെയ്യും.
4. കെപിഐ ഗ്രീൻ എനർജി
ഇന്നത്തെ വിപണിയിൽ കെപിഐ ഗ്രീൻ എനർജി ഓഹരികൾ ശ്രദ്ധിക്കപ്പെടും. ഗുജറാത്തിലെ 642.6 മെഗാവാട്ട് കാറ്റാടി പദ്ധതിയിൽ നിന്ന് വൈദ്യുതി നീക്കം ചെയ്യുന്നതിനായി സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് കണക്റ്റിവിറ്റിയുടെ ഗ്രാന്റ് ലഭിച്ചതായി കെപിഐ ഗ്രീൻ എനർജി ഇന്നലെ മെയ് 20ന് അറിയിച്ചു.
5. ശ്രീറാം ലൈഫ് ഇൻഷുറൻസ്
ശ്രീറാം ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ എത്തി. കണക്ക് പ്രകാരം 2025 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ മൊത്തം പ്രീമിയം 20.2 ശതമാനം വർധിച്ച് 4,216 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 3,508 കോടി രൂപയുടെ മൊത്തം പ്രീമിയമാണ് കണക്കാക്കിയത്. ഇന്നത്തെ വ്യാപാര സെഷനിൽ ഈ ഓഹരികൾ ശ്രദ്ധാ കേന്ദ്രമാവും.
ഇന്ന് മെയ് 21ന് വരാനിരിക്കുന്ന നാലാം പാദ ഫലങ്ങൾ...
യുനോ മിൻഡ, ട്രൈഡന്റ്, ആർവിഎൻഎൽ, പിഎഫ്‌സി, പ്രോട്ടീൻ ഇ-ഗവ് ടെക്നോളജീസ്, ഒഎൻജിസി, ഓയിൽ ഇന്ത്യ, എൻടിപിസി ഗ്രീൻ എനർജി, ഐആർസിഒഎൻ ഇന്റർനാഷണൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഇന്ററാർക്ക് ബിൽഡിംഗ് സൊല്യൂഷൻസ്, ഇൻഡിഗോ, ക്യുപിഡ്, ആസ്ട്രൽ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഫലങ്ങളാണ് വരാനിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
