ഇന്ന് ശ്രദ്ധയാകർഷിക്കുന്ന ഓഹരികൾ ഏതെല്ലാം? ഇന്നലെ ആഭ്യന്തര ഓഹരികളായ സെൻസെക്സ്, നിഫ്റ്റി എന്നിവ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്‌ഇ സെൻസെക്സ് 90.83 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 83,697.29 ൽ ക്ലോസ് ചെയ്തു. എൻഎസ്‌ഇ നിഫ്റ്റി 24.75 പോയിന്റ് അഥവാ 0.10 ശതമാനം ഉയർന്ന് 25,541.80 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്ന് വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഇന്നലെ ആഗോളതലത്തിലെ ചില മാറ്റങ്ങളായിരുന്നു ഓഹരി വിപണിയിൽ പോസിറ്റീവ് നേട്ടം നൽകിയത്. ഇന്ന് വിപണിയിൽ ഏതെല്ലാം ഓഹരികൾ ശ്രദ്ധ നേടും? കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിൻ്റ്സ്, എൻഎംഡിസി, അദാനി പവർ, തുടങ്ങിയ നിരവധി ഓഹരികൾ ഇന്ന് ശ്രദ്ധയിൽ തുടരും. വിശദമായി നോക്കാം.
1. ജെഎം ഫിനാൻഷ്യൽ
ജെഎം ഫിനാൻഷ്യൽ അവരുടെ സബ്സിഡിയറിയായ ജെഎം ഫിനാൻഷ്യൽ ക്രെഡിറ്റ് സൊല്യൂഷൻസ് ലിമിറ്റഡിന്റെ (JMFCSL) ബാക്കിയുള്ള 2.98 ശതമാനം ഓഹരി മൊറൈൻ മാസ്റ്റർ ഫണ്ടിൽ നിന്ന് സ്വന്തമാക്കി. ഈ ഓഹരി കൂടി വാങ്ങുന്നതോടെ ജെഎം ഫിനാൻഷ്യൽ ക്രെഡിറ്റ് സൊല്യൂഷൻസ് ലിമിറ്റഡ് പൂർണ്ണമായും ജെഎം ഫിനാൻഷ്യലിന്റെ ഉടമസ്ഥതയിലായി. ഇന്നലെ വിപണിയിൽ ജെഎം ഫിനാൻഷ്യൽ ഓഹരികൾ ഇടിഞ്ഞു. നിലവിൽ ഓഹരി വില 158.40 രൂപയാണ്.
2. ഹീറോ മോട്ടോ കോർപ്പ്
ആഗോള ഇന്ത്യൻ മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമ്മാണ മേഖലയിലെ പ്രധാന കമ്പനിയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീറോ മോട്ടോ കോർപ്പ്. ജൂൺ മാസത്തിലെ ഹീറോ മോട്ടോ കോർപ്പിന്റെ മൊത്തം വിൽപ്പന 10 ശതമാനം ഉയർന്ന് 5,53,963 യൂണിറ്റായി. എന്നാൽ ഇന്നലെ വിപണിയിൽ നേരിയ ഇടിവോടെ ഓഹരി ക്ലോസ് ചെയ്തെങ്കിലും ഇന്ന് കൂടുതൽ ശ്രദ്ധയാകർഷിക്കും.

3. എസ്ജെവിഎൻ ഓഹരി
നേപ്പാളിലെ 900 മെഗാവാട്ട് കപ്പാസിറ്റിയുള്ള അരുൺ-III ജലവൈദ്യുത പദ്ധതിയിൽ നിന്ന് ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡിന് (UPPCL) വൈദ്യുതി നൽകുന്നതിന് എസ്ജെവിഎൻ ഉത്തർപ്രദേശ് പവർ കോർപ്പറേഷനുമായി ധാരണയിലായി. ഇത് മൂലം ഇന്ന് വിപണിയിൽ ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും. നിലവിൽ ഒരു എസ്ജെവിഎൻ ഓഹരി വില 100.37 രൂപയാണ്.
4. ടാറ്റ സ്റ്റീൽ
ടാറ്റ സ്റ്റീൽ യുകെയിലെ പോർട്ട് ടാൽബോട്ടിലുള്ള രണ്ട് കാസ്റ്ററുകളുടെ നവീകരണത്തിന്റെ ആദ്യ ഘട്ടത്തിനായി വെൽഷ് എഞ്ചിനീയറിംഗ് സ്ഥാപനമായ സിസ്റ്റംസ് ഗ്രൂപ്പിന് കരാർ നൽകി. ഇത് ഇന്ന് വിപണിയിൽ ടാറ്റാ സ്റ്റീൽ ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രഖ്യാപനത്തോടെ ഇന്നലെ ഓഹരികൾ വമ്പൻ കുതിപ്പിൽ 159.80 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.
5. ഏഷ്യൻ പെയിൻ്റ്സ്
പെയിന്റുകളുടെ നിർമ്മാണത്തിലും വില്പനയിലും ഏഷ്യൻ പെയിൻ്റ്സ് അതിന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ഒരു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് ഓഹരികളിൽ നിക്ഷേപകരുടെ ശ്രദ്ധ കൂടുതൽ വർദ്ധിപ്പിക്കും. ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ 2,370.10 രൂപയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്.
6. കോൾ ഇന്ത്യ ഓഹരികൾ
നിർണായക ധാതുക്കളുടെ സെക്ടറിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഹിന്ദുസ്ഥാൻ കോപ്പറുമായി കോൾ ഇന്ത്യ ധാരണാപത്രം ഒപ്പിട്ടു. ഇതൊരു മികച്ച തുടക്കമായിരിക്കും. അതിനാൽ ഇന്ന് ഓഹരി വിപണിയിൽ കോൾ ഇന്ത്യ ഓഹരികൾ മികച്ച നേട്ടം നൽകും.
7.ഐഎച്ച്സിഎൽ
ഇന്നലെ ഈ ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ 760.60 രൂപയോടെ ക്ലോസ് ചെയ്തു. ഇത് ഇന്നത്തെ വിപണിയിലും കൂടുതൽ ശ്രദ്ധയാകർഷിക്കും.
8.എൻഎംഡിസി
ഇരുമ്പയിര് വില ടണ്ണിന് 600 രൂപയും പിഴയിനത്തിൽ 500 രൂപയും കുറച്ചതായി എൻഎംഡിസി ഇന്നലെ അറിയിച്ചു. ഇന്നലെ വിപണിയിൽ ഓഹരികൾ ഇടിഞ്ഞെങ്കിലും ഇന്ന് അപ്രതീക്ഷിത നേട്ടം പ്രതീക്ഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications