ജൂലൈ 4 വെള്ളിയാഴ്ച ഓഹരി വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. രണ്ട് ദിവസത്തെ ഇടിവിനു ശേഷം വെള്ളിയാഴ്ച ആഭ്യന്തര സൂചികകളായ സെൻസെക്സ് 193.42 പോയിൻ്റ് അഥവാ 0.23% ഉയർന്ന് 83,432.89ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 55.70 പോയിൻ്റ് അഥവാ 0.22% ഉയർന്ന് 25,461ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ സെഷനിൽ നിരവധി ഓഹരികൾ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഇൻട്രാഡേ കണക്കുകൾ പരിശോധിച്ചാൽ സെൻസെക്സും നിഫ്റ്റിയും താഴ്ന്ന നിലയിലൂടെയാണ് ഉയരുന്നത്. ഇത് ശക്തമായ കുതിപ്പിന് കാരണമായേക്കാം. ഓരോ ആഴ്ചയിലും ഈ മാറ്റം പ്രകടമാവുന്നുണ്ട്. ഇന്ന് വിപണി പോസിറ്റീവ് നേട്ടത്തിലെത്തുമോ? ഇന്ന് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഓഹരികൾ ഏതെല്ലാമായിരിക്കും. ഓരോന്നും അറിയാം.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇന്ത്യയിലെ ഒരു സ്വകാര്യ ബാങ്കാണിത്. സമീപ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ നേരിയ തോതിൽ ഇടിവിലാണുള്ളത്. ജൂൺ പാദത്തിൽ ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും ഇടിവ് രേഖപ്പെടുത്തി, അറ്റ വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 3.9% ഉം പാദാടിസ്ഥാനത്തിൽ 3.1% ഉം കുറഞ്ഞ് 3.34 ലക്ഷം കോടിയിലെത്തി. ഇത് ഓഹരികൾ ഇന്ന് ശ്രദ്ധ നേടാനുള്ള വഴിയൊരുക്കും.
ടാറ്റ സ്റ്റീൽ
ഖനി വികസന ഉൽപാദന കരാർ പ്രകാരം ടാറ്റ സ്റ്റീലിന് ജാജ്പൂരിലെ ഡെപ്യൂട്ടി മൈൻസ് ഡയറക്ടറിൽ നിന്ന് ഒരു ഡിമാൻഡ് നോട്ടീസ് ലഭിച്ചു. ഇത് ഇന്ന് ടാറ്റാ സ്റ്റീൽ ഓഹരികൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമാവും. കഴിഞ്ഞ സെഷനിൽ ടാറ്റാ സ്റ്റീൽ ഓഹരി 1 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

റെയിൽ വികാസ് നിഗം ലിമിറ്റഡ്
ഈ റെയിൽവേ സ്റ്റോക്ക് കഴിഞ്ഞ സെഷനിൽ മികച്ച മുന്നേറ്റം നടത്തി. ഇപ്പോൾ സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്ന് കമ്പനിക്ക് 143 കോടിയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതോടെ ഓഹരികൾ ഇന്നും മികച്ച നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്.
അൾട്രാടെക് സിമൻറ്
സിസിഐ സിമന്റ് കാർട്ടലൈസേഷൻ കേസിൽ അൾട്രാടെക് ഓഹരികൾ അന്വേഷിക്കുന്നില്ലെന്ന് വ്യക്തമാക്കി കമ്പനി വിശദീകരണം നൽകിയതിനെത്തുടർന്ന് അൾട്രാടെക് സിമൻറ് ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രത്തിൽ തുടരും. കഴിഞ്ഞ സെഷനിൽ പോസിറ്റീവ് നേട്ടം കൈവരിച്ചാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
ഡാബർ ഇന്ത്യ
സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്ന് 143 കോടി രൂപയുടെ ഓർഡർ നേടി ഡാബർ ഇന്ത്യ. ഇതോടെ ഇന്നത്തെ വിപണിയിൽ ഈ ഓഹരികൾ കൂടുതൽ ശ്രദ്ധ നേടും. കഴിഞ്ഞ വ്യാപാര സെഷനിൽ ഡാബർ ഇന്ത്യ ഓഹരികൾ 495 രൂപയിൽ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
സെൻകോ ഗോൾഡ്
സ്വർണ വ്യാപാരത്തിൽ സെൻകോ ഗോൾഡ് മുന്നേറ്റത്തിലാണ്. സ്വർണ വില നിലവിലെ സാഹചര്യത്തഇൽ കുതിക്കുന്നതും കമ്പനിയുടെ വളർച്ചക്ക് കാരണമായി. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി ശക്തമായ പ്രകടനം കാഴ്ചവച്ചു. മാത്രമല്ല ഓഹരി വിപണിയിലും നേട്ടത്തിൽ തുടരുന്നു. ഇന്നും വിപണിയിൽ സെൻകോ ഗോൾഡ് ഓഹരികൾ ശ്രദ്ധയാകർഷിക്കും.
ബിഇഎംഎൽ
പ്രതിരോധം, ഖനനം, റെയിൽ, മെട്രോ മേഖലകൾ എന്നിവയ്ക്കുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഹെവി ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണിത്. ഇപ്പോൾ ബിഇഎംഎൽ അഥവാ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്ന ഈ കമ്പനിക്ക് മൊത്തം 6.23 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് വ്യത്യസ്ത കയറ്റുമതി ഓർഡറുകൾ ലഭിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തി. ഇത് ബിഇഎംഎൽ ഓഹരികൾ ശ്രദ്ധ നേടാൻ കാരണമാവും.
ഐഡിബിഐ ബാങ്ക്
ഇന്ത്യയിലെ സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്ക് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സ്ഥിരതയുള്ള പ്രവർത്തന പ്രകടനം കാഴ്ചവച്ചു. ഉയർന്ന നേട്ടം മൂലം നിക്ഷേപകർ ഇന്ന് ഐഡിബിഐ ബാങ്ക് ഓഹരികൾ കൂടുതൽ ശ്രദ്ധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications